2025 സെപ്റ്റംബർ - 15 - ചിങ്ങം - 30- തിങ്കളാഴ്ച. പുലർന്ന ശേഷം - 7 മണി - 31- മിനിറ്റ് - 15 - സെക്കൻഡ് വരെ മകയിരം നക്ഷത്രം ശേഷം തിരുവാതിര നക്ഷത്രം
അശ്വതി: സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും ശമനം ഉണ്ടാകും. സാമ്പത്തീക പുരോഗതിയുണ്ടാകും, ബന്ധുജനങ്ങളുമായി കലഹം, ആരോഗ്യപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്.
ഭരണി: കുടുംബത്തില്‍ ഓഹരി പങ്കുവയ്ക്കുന്നതിനെ കുറിച്ച് അഭിപ്രായ ഭിന്നത, ദേവാലയ ദര്‍ശന ഭാഗ്യം, കലാ രംഗത്തും നിന്നും കൂടുതല്‍ ആനുകൂല്യങ്ങള്‍ അവസരങ്ങള്‍, ദേവാലയ ദര്‍ശന ഭാഗ്യം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, ജനപ്രീതിയും അംഗീകാരവും ലഭിക്കും.
കാര്‍ത്തിക: മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും, ജീവിതം സുഖകരമായിരിക്കും, എതിര്‍പ്പുകളെ അതിജീവിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കും, മറ്റുള്ളവരെ സഹായിക്കും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും അതില്‍ വിജയിക്കുകയും ചെയ്യും.
രോഹിണി: വാഹനം - ഭൂമി എന്നിവ സ്വന്തമാക്കാനുള്ള യോഗം, പുതിയ തൊഴില്‍ ലഭിക്കുവാനും ശമ്പള വര്‍ദ്ധനവ് കിട്ടാനും യോഗം, വിവാഹാദി മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ അവസരം ലഭിക്കും, മനസ്സിന് സന്തോഷവും സമാധാനവും കിട്ടും.
മകയിരം: കര്‍മ്മപുഷ്ടി, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും, പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും, ബുദ്ധിപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുബ സമാധാനം, മറ്റുള്ളവരെ സഹായിക്കും, കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങളും ആനുകൂല്യങ്ങളും വന്നുചേരും.
തിരുവാതിര: കര്‍മ്മ രംഗത്ത് നേട്ടം, ദൈവാനുകൂല്ല്യം, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടും, യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയുണ്ടാകും, കേസുകളില്‍ നിന്നും രക്ഷ, തൊഴില്‍ മേന്മ, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.
പുണര്‍തം: ഒരേ സമയം വിവിധ തരത്തിലുള്ള സംഗതികളില്‍ ഏര്‍പ്പെടും, പരിശ്രമശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും, വ്യവഹാര വിജയം, ദൈവാധീനം, പരസഹായത്താല്‍ സുഖാനുഭങ്ങള്‍, ഗുരുഭക്തി.
പൂയം: രഹസ്യങ്ങൾ സൂക്ഷിക്കാന്‍ കഴിയില്ല, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുത്, അധികചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, തന്നിഷ്ട പ്രകാരം പ്രവര്‍ത്തിക്കും, വ്യവഹാരനഷ്ടം, ശത്രുഭയം, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും.
ആയില്യം: ദേവാലയ ദര്‍ശനം അത്യാവശ്യം, പ്രണയ കാര്യങ്ങളില്‍ ദുഃഖം, ആരോഗ്യ പരിപാലനത്തിന് ധനം ചെലവാകും, ജാമ്യം നില്‍ക്കുന്നത് വളരെ സൂക്ഷിച്ചു വേണം ഭാവിയില്‍ ബുദ്ധിമുട്ടുണ്ടാക്കും, പലവിധ കുഴപ്പങ്ങളിലകപ്പെടും.
മകം: രോഗ ദുരിതം, ശത്രുവര്‍ദ്ധന, അനിയന്ത്രിതമായ ചെലവുകള്‍, പരാശ്രയശീലം, വിഷയാസക്തി വളരും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം, കള്ളന്മാരെ കൊണ്ട് ഉപദ്രവം വർദ്ധിക്കും.
പൂരം: ഉദ്ദേശിക്കുന്ന രീതിയില്‍ ഒന്നും കാര്യങ്ങള്‍ നടക്കാത്തതിനാല്‍ നിരാശാ ബോധം ഉണ്ടാകും, ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടി വരും, കുടുംബ കലഹം ഉണ്ടാകാതെ നോക്കണം, അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങള്‍.
ഉത്രം: പങ്കാളിക്ക് തൊഴില്‍ പരാജയം, അനാവശ്യ പണച്ചെലവും സമയ നഷ്ടവും, ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, സംസാരവും പ്രവര്‍ത്തികളും സൂക്ഷിക്കുക, കുടംബത്തില്‍ ഓഹരി സംബന്ധമായ വിവാദങ്ങൾ, തൊഴില്‍ നഷ്ടം, അപകടത്തില്‍ നിന്നും പാഠങ്ങൾ പഠിക്കും.
അത്തം: ബന്ധുക്കള്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും, പ്രയാസങ്ങള്‍, സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം, കര്‍മ്മ മേഖലയില്‍ നില നിന്നിരുന്ന അനിശ്ചതത്വം മാറും, ധനസംബാദനത്തിന് മുന്‍പ് സ്വീകരിച്ചിരുന്ന നടപടികള്‍ക്ക് ഫലം കണ്ടു തുടങ്ങും.
ചിത്തിര: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും, ശത്രുക്കളെ പരാജയപ്പെടുത്തും, ബന്ധുക്കള്‍ അനുകൂലരാകും, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, ഉല്ലാസകരമായ അനുഭവങ്ങൾ, യാത്രയില്‍ നേട്ടം കിട്ടും, അവിചാരിതമായ ധന നേട്ടങ്ങൾ, സമ്മാന ലാഭം, മാതാവിന്റെ സഹായം കിട്ടും.
ചോതി: ദൈവഭക്തിയും ഈശ്വരാനുഗ്രഹവും ഉണ്ടാകും, കിട്ടാക്കടം പിരിഞ്ഞു കിട്ടും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം, വ്യാപാരികള്‍ക്ക് നല്ലസമയം, മനസ്സില്‍ ഉദ്ദേശിച്ച സംഗതികള്‍ നേടിയെടുക്കും.
വിശാഖം: പ്രയത്നനേട്ടം, മനഃശക്തി വർദ്ധനയുണ്ടാകും, വേഷപ്രധാനി, നല്ലസുഹൃത്തുക്കള്‍, ഉത്സാഹിയായിരിക്കും, ദൃഢനിശ്ചയം, സ്വതന്ത്രചിന്ത, വിശാലവീഷണം, കുടുബസുഖം, പ്രായോഗിക ബുദ്ധി, ബന്ധുസഹായം.
അനിഴം: ആശ്രിതര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചു കൊടുക്കും, ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തില്‍ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും. ബുദ്ധിപരമായി കാര്യങ്ങള്‍ നിറവേറ്റും, സ്വന്തം സുഖത്തിനു വേണ്ടി ധനം ചെലവഴിക്കും.
കേട്ട: ധനപരമായ കാര്യങ്ങളില്‍ വിജയം, എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിച്ചു ചെയ്യുക എന്നാല്‍ ഗുണം കിട്ടും, എല്ലാവരാലും ആകര്‍ഷിക്കപ്പെടും, വിദ്യാവിജയം, സുഹൃത്തുക്കള്‍ സഹായിക്കും, ജീവിതം സുഖകരമായിരിക്കും, രാഷ്ട്രീയപരമായി നേട്ടങ്ങൾ കൈവരിക്കും.
മൂലം: പ്രണയബന്ധം ശക്തമാകും, വിനോദയാത്ര ചെയ്യാൻ ആഗ്രഹിക്കും, വിവാഹംമൂലം ബന്ധുബലം വര്‍ദ്ധിക്കും, ദൂരദേശ വാസം ഗുണകരം, പുതിയ ജോലി ലഭിക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും.
പൂരാടം: മത്സര വിജയം നേടും, ഉദ്യോഗ തലത്തിൽ അധികാര പ്രയോഗം നടത്തും, ശത്രുക്കളുടെ ഉപദ്രവം കുറയും, മുൻകോപം ഒഴിവാക്കുക, സൗന്ദര്യബോധം വര്‍ദ്ധിക്കും, ആവേശപൂര്‍വ്വം ജോലികള്‍ ചെയ്തു തീര്‍ക്കും.
ഉത്രാടം: പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാൻ സാധിക്കും, സ്നേഹബന്ധം മൂലം ഉയര്‍ച്ച, ധീരത, ജീവിതം സേവനപരമായിരിക്കും, സന്താന ഭാഗ്യം, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം നടത്താൻ. അവസരങ്ങൾ ലഭിക്കും.
തിരുവോണം: തൊഴില്‍ സ്ഥാപനത്തിലെ പ്രതിസന്ധികള്‍ സ്വയം ഒഴിഞ്ഞുപോകും, പരമ്പരാഗത കലകളില്‍ താല്‍പര്യവും അഭിനിവേശവും, ആഗ്രഹാസാഫല്ല്യം നേടും, ധനപ്രാപ്തി, സഹോദരങ്ങളും ബന്ധുക്കളും സഹായസ്ഥാനത്ത് വരും.
അവിട്ടം: വിദേശത്ത് നിന്നും പ്രതീക്ഷിച്ച സഹായവും ധനവും ലഭിക്കില്ല, പരുഷവാക്കുകള്‍ പ്രയോഗിക്കുന്നതിനാല്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും, പങ്കാളിക്ക് ഉദ്യോഗത്തില്‍ നേട്ടങ്ങൾ, വിദ്യാവിജയം, എല്ലാറ്റിനോടും അമിതമായ താല്പര്യം തോന്നും.
ചതയം: പലവിധ പ്രയാസങ്ങള്‍ അനുഭവത്തില്‍ വരും, അനാവശ്യ കാര്യങ്ങള്‍ക്കായി പണം ചെലവാകും, ബുദ്ധിയില്ലാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ധനനഷ്ടം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും.
പൂരുരുട്ടാതി: ആരോഗ്യകാര്യത്തിൽ വിഷമതകള്‍, സ്ത്രീകൾ അപവാദങ്ങൾ പറഞ്ഞു പരത്തും, സാമ്പത്തിക കാര്യങ്ങളില്‍ കുഴപ്പങ്ങള്‍, അധികാര പ്രാപ്തിയും മേലധികാരികളിൽ നിന്നുള്ള സഹായ സഹകരണങ്ങളും.
ഉതൃട്ടാതി: കര്‍ഷകര്‍ക്ക് ധനം നാശം, വിവാഹാലോചനകള്‍ അന്തിമ തീരുമാനത്തിലെത്താൻ കാലതാമസം, അടുത്ത് കഴിഞ്ഞവര്‍ അകന്നു പോകുന്ന അവസ്ഥ വരും, ജോലി സ്ഥിരമാകും, ഔഷധസേവ നിര്‍ത്താന്‍ സാധിക്കും.
രേവതി: പ്രണയനൈരാശ്യം, ദുരിതങ്ങള്‍, നേതൃത്വ ഗുണം, തൊഴില്‍ മുഖേനെ നേട്ടം, ബദ്ധപ്പാടുകള്‍ , ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടും, വിവാഹജീവിതത്തില്‍ ചില വിഷമതകള്‍ വന്നു ഭവിക്കും കരുതലോടെയിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |