ചെന്നൈ: ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പരമോന്നത പുരസ്‌കാരം നൽകുമെന്നാണ് വിശ്വാസം. തമിഴ്നാടിന്റെ മാത്രം ആവശ്യമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഗീത യാത്രയിൽ 50 വർഷം പിന്നിടുന്ന ഇളയരാജയ്ക്ക് ചെന്നൈയിൽ തമിഴ്നാട് സർക്കാർ ആദരം അർപ്പിക്കുകയായിരുന്നു. ഈ അവസരത്തിലാണ് സ്റ്റാലിൻ ഈ ആവശ്യം ഉന്നയിച്ചത്. 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻപ് ജനുവരിയിൽ ആണ് അടുത്ത ഭാരതരത്ന, പദ്മ പുരസ്‌കാര പ്രഖ്യാപനങ്ങൾ വരിക എന്നതാണ് ശ്രദ്ധേയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |