തിരുവനന്തപുരം:ദുരന്തമുഖത്ത് ജീവൻ രക്ഷാ പ്രവർത്തനം,ഡാറ്റാ കളക്ഷൻ, മാറ്റിപ്പാർപ്പിക്കൽ,ക്യാമ്പ് നടത്തൽ,എമർജൻസി കമ്മ്യൂണിക്കേഷൻസ്,ക്രൗഡ് മാനേജ്‌മെന്റ്,ഫയർ ആൻഡ് റെസ്‌ക്യൂ ഓപ്പറേഷൻ,ഫസ്റ്റ് എയ്ഡ് ആൻഡ് സി.പി.ആർ നൽകൽ തുടങ്ങിയ ചുമതലകൾ ഏറ്റെടുക്കുന്നതിനായി ജോയിന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ് വോളന്റിയർ സേന രൂപീകരിക്കും.സംസ്ഥാനത്തിന്റെ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുമായാണ് ജോയിന്റ് കൗൺസിൽ വോളന്റിയർ സേന രൂപീകരിക്കുന്നത്.റെഡ്(റെസ്ക്യു ആൻഡ് എമർജൻസി ഡിവിഷൻ )എന്നതാണ് വോളന്റിയർ സേനയുടെ പേര് .ഒക്‌ടോബർ 2 ന് ഗാന്ധിജിയുടെ പാദസ്പർശമേറ്റ വൈക്കം ഇണ്ടത്തുരുത്തി മനയിൽ സേനയുടെ പ്രഖ്യാപനം നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപനം നടത്തും.മന്ത്രി അഡ്വ.കെ.രാജൻ മാർച്ച് ഫ്ളാഗ് ഓഫ് ചെയ്യും.വിവിധ ജില്ലകളിൽ നിന്നുള്ള ടീം ലീഡേഴ്സിന്റെ പരിശീലന ക്യാമ്പ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.വോളന്റിയർ സേന കേരള സിവിൽ സർവീസിലെ ഉദാത്ത മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.ജോയിന്റ് കൗൺസിൽ ചെയർമാൻ എസ്.സജീവ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.പി.ഗോപകുമാർ രൂപരേഖ അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ.മധു,സംസ്ഥാന ട്രഷറർ എം.എസ്.സുഗൈതകുമാരി,സെക്രട്ടറിയേറ്റ് അംഗങ്ങളായ പി.ശ്രീകുമാർ,എ.ഗ്രേഷ്യസ് തുടങ്ങിയവർ സംസാരിച്ചു.സർക്കാർ ജീവനക്കാരിൽ നിന്നും സേവന തൽപ്പരരായവരെ ഉൾപ്പെടുത്തി 1148 വൈദഗ്ദ്യമുള്ള സന്നദ്ധസേനക്കാണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |