വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് ഓറഞ്ച്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല ചർമത്തിന്റെ യുവത്വം നിലനിർത്താനും ഓറഞ്ച് സഹായിക്കും. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ വളരെ വേഗം നിങ്ങളുടെ ചർമം തിളങ്ങാൻ സഹായിക്കുന്നവയാണ് ഓറഞ്ച്. ചർമത്തിന്റെ നിറം മെച്ചപ്പെടുത്തി മുഖക്കുരുവും പാടുകളും മാറ്റാനും ഓറഞ്ച് സഹായിക്കുന്നു. ഇത് ഉപയോഗിച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഫേസ്‌പാക്കുകൾ നോക്കാം.
1. ഓറഞ്ച്, മഞ്ഞൾ - ഈ ഫേസ്‌പാക്ക് തയ്യാറാക്കുന്നതിനായി വൃത്തിയുള്ള പാത്രത്തിൽ ഒരു സ്‌പൂൺ ഓറഞ്ച് തൊലി പൊടിച്ചതും ഒരു സ്‌പൂൺ മഞ്ഞൾപ്പൊടിയും അൽപ്പം തേനും ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. തേൻ അലർജിയുള്ളവർ തൈരോ വെള്ളമോ ഉപയോഗിക്കുക. ഒറ്റ ഉപയോഗത്തിൽ തന്നെ പ്രകടമായ മാറ്റം കാണാവുന്നതാണ്. കഴുത്തിലെ കറുപ്പ് പൂർണമായും മാറ്റാൻ ഈ ഫേസ്‌പാക്ക് സഹായിക്കും.
2. ഓറഞ്ച് ജ്യൂസ്, തൈര് - ഇതിനായി ഒരു സ്‌പൂൺ ഓറഞ്ച് ജ്യൂസും അൽപ്പം തൈരും ചേർത്ത് നല്ല കട്ടിയുള്ള പരുവത്തിലാക്കി മുഖത്ത് പുരട്ടുക. മുഖത്തെ കരുവാളിപ്പ് മാറി ചർമം തിളങ്ങാൻ ഇത് സഹായിക്കും. മുഖക്കുരു വന്നതിന്റെ പാടുകൾ മാറ്റാനും ഈ ഫേസ്‌പാക്ക് നല്ലതാണ്.
മുഖം നന്നായി വൃത്തിയാക്കിയ ശേഷമാണ് ഫേസ്‌പാക്ക് പുരട്ടിക്കൊടുക്കേണ്ടത്. രണ്ട് ഫേസ്‌പാക്കുകളും 15 മിനിട്ട് വച്ചശേഷം കഴുകി കളയാം. ആഴ്‌ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നത് വളരെ വേഗം ഫലം ലഭിക്കാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |