ജ്യോതിഷം പോലെ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഹസ്‌തരേഖാ ശാസ്‌ത്രം. കൈ നോക്കി ഭാവി പ്രവചിക്കുന്നതുപോലെ കൈവിരലുകൾ നോക്കിയും ഫലങ്ങൾ പറയാറുണ്ട്. വിരലുകളുടെ ആകൃതി, നീളം, വിരലുകളിലെ രേഖകൾ എന്നിവ പരിശോധിച്ചാൽ ഒരു വ്യക്തിയുടെ ഭാവി, വിവാഹം, പ്രണയം, തൊഴിൽ സംബന്ധമായ കാര്യങ്ങൾ എന്നിവ അറിയാൻ സാധിക്കുമെന്നാണ് വിശ്വാസം.
കൈവിരലുകൾ നോക്കിയാൽ ആ വ്യക്തിയുടെ പ്രണയത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മനസിലാക്കാൻ സാധിക്കും. മനുഷ്യരുടെ കൈവിരലുകൾ സാധാരണയായി നാല് രൂപങ്ങളിലാണ് കാണപ്പെടുന്നത്. കോൺ ആകൃതി, സൂച്യാഗ്ര ആകൃതി, ചതുരാകൃതി, ചട്ടുകാകൃതി എന്നിവയാണവ. വിരലുകളുടെ പ്രത്യേകതയും പ്രണയവും തമ്മിലുള്ള ബന്ധം നോക്കാം.
കോൺ ആകൃതി - എല്ലാ കാര്യത്തിലും എടുത്തുചാട്ടം കാണിക്കുന്ന ഇവർ പ്രണയകാര്യത്തിലും അങ്ങനെ തന്നെയാണ്. വളരെ വേഗം പ്രണയ ബന്ധത്തിലാകുന്ന ഇവർ അതേ വേഗത്തിൽ തന്നെ ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്യുന്നു. കാരുണ്യമുള്ള മനസിനുടമകളാണിവർ. പങ്കാളിയോട് വളരെ ആത്മാർത്ഥത കാണിക്കുന്നവരാണ് ഇവർ.
സൂചി ആകൃതി - മനോഹരമായി പ്രണയിക്കാൻ അറിയുന്ന ഇവർ മൃദുഹൃദയരാണ്. എന്നാൽ, പ്രായോഗികമായി കാര്യങ്ങൾ ചെയ്യാൻ ഇവർക്ക് ധൈര്യം ഉണ്ടാകില്ല. സ്വപ്‌നജീവികളാണിവർ. വിടർന്ന കണ്ണുകൾ ഇവരുടെ മറ്റൊരു പ്രത്യേകതയാണ്.
ചതുരാകൃതി - പഴയ ചിന്തഗതിയുള്ളവരാണിവർ. പ്രണയബന്ധത്തിലും ഇവർ അങ്ങനെ തന്നെയാണ്. പുതിയ കാര്യങ്ങളോട് ഇവർക്ക് പൊരുത്തപ്പെടാനാകില്ല. പുതിയ ജീവിതശൈലിയോ കാര്യങ്ങളോ ഉൾക്കൊള്ളാനുള്ള മനസ് ഉണ്ടാകില്ല. അതിനാൽത്തന്നെ ഇക്കൂട്ടർക്ക് നല്ലൊരു പ്രണയമുണ്ടാകാനുള്ള സാദ്ധ്യതയില്ല.
ചട്ടുകാകൃതി - അന്ധമായി വിശ്വസിക്കുന്നവരാണിവർ. അങ്ങോട്ട് കൊടുക്കുന്ന അതേ സ്‌നേഹം തിരികെ കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. തന്നെ ഒഴിവാക്കുന്നു എന്ന് തോന്നിയാൽ ആ ബന്ധം ഉപേക്ഷിക്കാനും ഇവർക്ക് മടിയില്ല. ഒരു സമയം ഒരാളോട് മാത്രമേ പ്രണയം ഉണ്ടായിരിക്കുകയുള്ളു എങ്കിലും എപ്പോഴും പ്രണയബന്ധങ്ങൾ മാറുന്ന ആളുകളാണിവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |