വാസ്തുപ്രകാരം കാര്യങ്ങൾ ചെയ്യുന്നത് കുടുംബാംഗങ്ങൾക്ക് നല്ലതെന്നാണ് വാസ്തു വിദഗ്ധർ പറയുന്നത്. എന്നാൽ പലരും വീട് വയ്ക്കുമ്പോൾ മാത്രമാണ് വാസ്തു നോക്കുന്നത്. എന്നാൽ വീട് വയ്ക്കുമ്പോൾ മാത്രമല്ല സാധനങ്ങളുടെ സ്ഥാനം നിശ്ചയിക്കുമ്പോഴും വാസ്തു നോക്കേണ്ടത് അനിവാര്യമാണ്. കാരണം ചിലപ്പോൾ നമ്മൾ ചെയ്യുന്ന ചെറിയ ചില തെറ്റുകൾ വീടിന് ദോഷം ചെയ്യും.
ഓരോ മുറിയ്ക്കും വാസ്തുപ്രകാരം നിരവധി നിയമങ്ങൾ ഉണ്ട്. അതിൽതന്നെ കിടപ്പുമുറിയെ സംബന്ധിച്ച് നിരവധി നിയമങ്ങൾ വാസ്തുശാസ്ത്രത്തിൽ പറയുന്നുണ്ട്. അതിൽ ഒന്നാണ് കട്ടിൽ. വാസ്തുപ്രകാരം കട്ടിലിനടിയിൽ ചില സാധനങ്ങൾ വയ്ക്കുന്നത് ദോഷമായി കണക്കാക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
അതിൽ ഒന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളാണ്. നിങ്ങൾ കിടക്കുന്ന കട്ടിലിനടിയിൽ ഒരു തരത്തിലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളും സൂക്ഷിക്കരുത്. അത്തരത്തിൽ സൂക്ഷിക്കുന്നത് അനാവശ്യ വഴക്കുകൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നാണ് പറയുന്നത്. രണ്ടാമത്തെത് ചൂലാണ്. കട്ടിലിനടിയിൽ ചൂൽ സൂക്ഷിക്കുന്ന ശീലം പലർക്കും ഉണ്ട്. വാസ്തുപ്രകാരം ചൂൽ കട്ടിലിനടിയിൽ സൂക്ഷിച്ചാൽ സാമ്പത്തിക പ്രശ്നങ്ങൾ വരുമെന്നാണ് വിശ്വാസം.
കൂടാതെ കട്ടിലിനടിയിൽ ഇരുമ്പ് സൂക്ഷിക്കുന്നതും അശുഭകരമായി കണക്കാക്കുന്നു. ചെരിപ്പും ഷൂസും കട്ടിലിനടിയിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജിയെ വീട്ടിലേക്ക് വരുത്തുന്നതിന് കാരണമാകുമെന്നാണ് വിശ്വാസം. അതുപോലെ തന്നെ കണ്ണാടി ഒരിക്കലും കട്ടിലിനടിയിലോ മുന്നിലോ വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നത് വാസ്തുദോഷങ്ങൾക്ക് കാരണമാകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |