പള്ളുരുത്തി: ബിരിയാണിയിൽ ചിക്കൻ കുറഞ്ഞതിന്റെ പേരിൽ പള്ളുരുത്തി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡുകൾ തമ്മിൽത്തല്ലി. തല്ല് സ്റ്റേഷന് മുന്നിലെ റോഡിലേക്ക് നീങ്ങിയതോടെ സംഭവം സേനയ്‌ക്ക് നാണക്കേടായി. ചേർത്തല സ്വദേശികളായ ജോർജ്, രാധാകൃഷ്ണൻ എന്നിവരാണ് തമ്മിലടിച്ചതെന്നാണ് വിവരം. ഡ്യൂട്ടിയുടെ പേരിൽ ഇവർ തമ്മിൽ നേരത്തേ പൂർവ വൈരാഗ്യമുണ്ടായിരുന്നതായി പറയുന്നു. പള്ളുരുത്തി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിന്റെ ഭാഗമായി ജീവനക്കാർക്ക് ബിരിയാണി ഒരുക്കിയിരുന്നു. ജോർജും രാധാകൃഷ്ണനും ബിരിയാണി കഴിക്കാൻ എത്തിയപ്പോഴായിരുന്നു തർക്കവും തല്ലുമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ രാധാകൃഷ്ണനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |