പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ളവരുടെ എണ്ണം കുതിക്കുന്നു
കൊച്ചി: രാജ്യത്തെ സമ്പന്ന കുടുംബങ്ങളുടെ ആസ്തി കുതിച്ചുയരുന്നു. പത്ത് ലക്ഷം ഡോളറിലധികം(8.8 കോടി രൂപ) ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം 8.71 ലക്ഷമായി ഉയര്‍ന്നുവെന്ന് മെഴ്സിഡസ് ബെന്‍സ് ഹുറുണ്‍ ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021ന് ശേഷം പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ളവരുടെ എണ്ണത്തില്‍ 4.1 ലക്ഷം പേരുടെ വര്‍ദ്ധനയുണ്ട്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ 0.31 ശതമാനം കുടുംബങ്ങള്‍ക്കാണ് പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ളത്.
രാജ്യത്തെ ലക്ഷാധിപ കുടുംബങ്ങളുടെ പട്ടികയില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. മൊത്തം 1.78 ലക്ഷം ലക്ഷാധിപരാണ് മഹാരാഷ്ട്രയിലുള്ളത്. മുംബയില്‍ മാത്രം 1.42 ലക്ഷം മില്യയണര്‍മാരുണ്ട്. ഡെല്‍ഹിയിലെ 79,800 കുടുംബങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചു. തമിഴ്നാട്(72,600), കര്‍ണാടക(68,800), ഗുജറാത്ത്(68,300) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ അടുത്ത സ്ഥാനങ്ങളില്‍. നഗരങ്ങളില്‍ ഡെല്‍ഹി, ബംഗളുരൂ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലും ദശലക്ഷം ഡോളര്‍ ആസ്തിയുള്ള കുടുംബങ്ങളുടെ എണ്ണം അതിവേഗം ഉയരുകയാണ്. എന്നാല്‍ ഇവരില്‍ നൂറ് കോടി ഡോളര്‍ ആസ്തിയുള്ളവരുടെ എണ്ണം അഞ്ച് ശതമാനം മാത്രമാണ്.
സമ്പന്നരുടെ ജീവിത രീതി
പ്രധാന നിക്ഷേപങ്ങള്‍
ഓഹരികള്‍, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണം എന്നിവയിലാണ് രാജ്യത്തെ സമ്പന്നര്‍ പ്രധാനമായും നിക്ഷേപിക്കുന്നത്. റിയല്‍ എസ്റ്റേറ്റിലെ വരുമാനം രണ്ടു വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. ഒരു വര്‍ഷത്തിനിടെ സ്വര്‍ണം ഇരട്ടിയിലധികം വരുമാനം ലഭ്യമാക്കിയിരുന്നു.
ബാങ്ക് ബ്രാന്‍ഡ്
ഇന്ത്യന്‍ ബാങ്കുകളില്‍ എച്ച്.ഡി.എഫ്.സിയാണ് സമ്പന്നരുടെ പ്രധാന ചോയ്‌സ്. രാജ്യാന്തര ബ്രാന്‍ഡുകളില്‍ സിറ്റി ബാങ്കാണ് പ്രിയങ്കരം
ആഡംബരം
വാച്ചുകളില്‍ പ്രിയം റോളക്‌സിനോടാണ്. ജുവലറികളില്‍ തനിഷ്‌കും ഹോസ്പിറ്റാലിറ്റിയില്‍ താജ് ഹോട്ടല്‍സും സമ്പന്നരുടെ മനസ് കീഴടക്കുന്നു
ആദ്യ പത്തില്‍ കേരളമില്ല
പത്ത് ലക്ഷം ഡോളറിലധികം ആസ്തിയുള്ള കുടുംബങ്ങളുടെ പട്ടികയുടെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ കേരളമില്ല. ഉത്തര്‍പ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹരിയാന എന്നിവയാണ് ആറ് മുതല്‍ പത്ത് വരെയുള്ള സ്ഥാനങ്ങളില്‍.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |