തിരുവനന്തപുരം:എഡ്യൂക്കേഷൻ വേൾഡ് നടത്തിയ സർവേയിൽ കേരളത്തിലെ ഏറ്റവും മികച്ച ബോയ്‌സ് സ്‌കൂളായി ശ്രീകാര്യം ലൊയോള സ്‌കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ബോയ്‌സ് ഡേ സ്‌കൂൾ കാറ്റഗറിയിൽ കേരളത്തിൽ ഒന്നാം സ്ഥാനവും ദേശീയതലത്തിൽ പതിനൊന്നാം സ്ഥാനവും ലൊയോള സ്‌കൂളിന് ലഭിച്ചു. കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയെ സഹായിക്കുന്ന ഘടകങ്ങൾ, വിദ്യാഭ്യാസ നിലവാരം, സാമൂഹിക ഇടപെടൽ, ഭൗതിക സാഹചര്യങ്ങൾ എന്നീ വിവിധ ഘടകങ്ങൾ പരിഗണിച്ച് നടത്തിയ സർവ്വേയിലാണ് ലൊയോള സ്‌കൂൾ അഭിമാനാർഹമായ നേട്ടം കരസ്ഥമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |