കൊച്ചി: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം ഇന്നും നാളെയും പെരുമ്പാവൂർ ഇ.എം.എസ് ടൗൺഹാളിൽ നടക്കും. രാവിലെ ആറിന് അഷ്ടദ്രവ്യ ഗണപതി ഹോമവും 8.30ന് സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് കൊടിയേറ്റും. രണ്ടിനു സംസ്ഥാന മാതൃസഭ കൗൺസിൽ യോഗം, 2.30ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉദ്ഘാടനം ചെയ്യും. ഏഴിന് യുവജന സമ്മേളനം അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും ഉദ്ഘാടനം ചെയ്യും. നാളെ ഗുരുവന്ദനം സിനിമാതാരം ബാബു നമ്പൂതിരി ഉദ്ഘാടനം ചെയ്യും. 11ന് സമന്വയ സമ്മേളനം ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാൻ ഉദ്ഘാടനം ചെയ്യും. സമാപന ഘോഷയാത്രയോടെ 4ന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |