പമ്പ: പ്രധാന വേദിയായ തത്ത്വമസിയിലാണ് ശബരിമലയുടെ മാസ്റ്റർ പ്ലാൻ ചർച്ച. തിരുവനന്തപുരം കോളേജ് ഒഫ് എൻജിനീയറിംഗിലെ ബെജെൻ എസ്. കോത്താരി,പ്രിയഞ്ജലി പ്രഭാകരൻ,മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ എന്നിവരാണ് ചർച്ചകൾ നയിക്കുന്നത്.ആത്മീയ ടൂറിസം സർക്യൂട്ട് സെഷൻ ശ്രീരാമ സാകേതം വേദിയിലാണ് നടക്കുന്നത്. പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ, കേരള ടൂറിസം സെക്രട്ടറി കെ. ബിജു, കേരള ട്രാവൽമാർട്ട് സ്ഥാപകൻ എസ്. സ്വാമിനാഥൻ, സോമതീരം ആയുർവേദ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബേബി മാത്യു എന്നിവർ ചർച്ചകൾ നയിക്കും. "ശബരിമലയിലെ ആൾക്കൂട്ട നിയന്ത്രണവും തയ്യാറെടുപ്പുകളും" എന്ന വിഷയത്തിൽ മൂന്നാമത്തെ വേദിയിൽ ചർച്ച നടക്കും. മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്,എ.ഡി.ജി.പി എസ്. ശ്രീജിത്ത്,ആലപ്പുഴ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ബി. പത്മകുമാർ എന്നിവരാണ് പാനലിസ്റ്റുകൾ. റവന്യു (ദേവസ്വം) വകുപ്പ് സെക്രട്ടറി എം.ജി രാജമാണിക്യം സമീപന രേഖ അവതരിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |