തിരുവനന്തപുരം:പാലിയം ഇന്ത്യയുടെ നേതൃത്വത്തിൽ, സെപ്തംബർ 28ന് രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ പീഡിയാട്രിക് പാലിയേറ്റീവ് കെയർ സംബന്ധിച്ച വർക്ക്ഷോപ് സംഘടിപ്പിക്കും.
ഡോക്ടർമാർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിരിക്കുന്ന വർക്ക്ഷോപ്പിന്റെ ലക്ഷ്യം, ദീർഘകാലം ചികിത്സ ആവശ്യമായതും, ജീവന് ഭീക്ഷണി ഉളവാക്കുന്നതുമായ രോഗാവസ്ഥകളിൽ കഴിയുന്ന കുട്ടികൾക്ക് സാന്ത്വന പരിചരണം നൽകുന്നതിനുള്ള വൈദഗദ്ധ്യം ശക്തിപ്പെടുത്തുകയാണ്.ഓങ്കോളജി, ന്യൂറോളജി, പാലിയേറ്റീവ് മെഡിസിൻ എന്നിവയിലോ അനുബന്ധ മേഖലകളിലോ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് പരസ്പര അനുഭവങ്ങൾ പങ്കിടാനും, അറിവ് വികസിപ്പിക്കാനും, കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള കഴിവുകൾ വർദ്ധിപ്പിക്കാനും ഇത് വലിയ അവസരമാകും.
പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ പരിമിതിയുള്ളതിനാൽ, ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക്, താൽപര്യമുള്ള ഡോക്ടർമാർക്ക് workshop@palliumindia.org എന്ന വിലാസത്തിൽ ബന്ധപ്പെടാം.ഈ പരിപാടിയിലൂടെ, പീഡിയാട്രിക് പാലിയേറ്റീവ് കെയറിനെ കുറിച്ചുള്ള അവബോധവും കഴിവുകളും വളർത്തുകയും, അവരുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുക എന്ന ദൗത്യം പാലിയം ഇന്ത്യ ഉറപ്പു നൽകുന്നതായി അറിയിച്ചു.വർക്ക്ഷോപ്പിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനായി
https://shorturl.at/0l8fG ലിങ്ക് ഉപയോഗിക്കാം.വിവരങ്ങൾക്ക് 8800820322 ഇമെയിൽ: deepa@palliumindia.org, വെബ്‌സൈറ്റ്: www.palliumindia.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |