റാന്നി : പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിൽ സംഗീത പരിപാടി അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. നെയ്യാറ്റിൻകര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയിൽ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. അരുവിക്കര പട്ടാരവീട്ടിൽ രജീഷ് (35), അടൂർ വിരിവുകാലായിൽ ടോണി(25) എന്നിവരെ പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഗീതോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.20 ഓടെ റാന്നി വാളിപ്ലാക്കൽ പടിക്ക് സമീപമുള്ള പൊട്ടങ്കൽപടിയിലാണ് അപകടം.
മുൻവശം പൂർണമായും തകർന്ന കാറിൽ കുടുങ്ങിയ ഇവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്നാണ് പുറത്തെടുത്തത്. ഫയർ ആൻഡ് റെസ്ക്യൂ ടീം കട്ടർ ഉപയോഗിച്ച് മുറിച്ചാണ് ബെന്നറ്റിനെ പുറത്തെടുത്തത്. അയ്യപ്പസംഗമത്തിലെ പാസുകളും സംഗീതോപകരണങ്ങളും കാറിലുണ്ടായിരുന്നു. അയ്യപ്പ സംഗമത്തിന് ശേഷം ചെത്തോങ്കര പള്ളിയിലെ പരിപാടിയിലും ഇവർ പങ്കെടുത്തിരുന്നു. സ്ഥിരം അപകട മേഖലയായ പൊട്ടങ്കൽപടിയിൽ വച്ച് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബെന്നറ്റ് രാജിന്റെ പിതാവ് രാജൻ പാസ്റ്റർ സി എസ് ഐ ചർച്ച് ).അമ്മ- ലീന സഹോദരങ്ങൾ ഡാനി രാജ് ,അഭി രാജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |