SignIn
Kerala Kaumudi Online
Tuesday, 23 September 2025 1.44 PM IST

ഈ നക്ഷത്രക്കാരുടെ പ്രണയം വിവാഹത്തിലെത്തിച്ചേരും; എല്ലാത്തിനും അനുകൂല സമയം, ഒപ്പം ധനനേട്ടവും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com.

2025 സെപ്‌തംബർ - 23 - കന്നി - 7 - ചൊവ്വാഴ്ച .( മദ്ധ്യാഹ്ന ശേഷം - 1 - മണി - 39 - മിനിറ്റ് - 38 - സെക്കൻഡ് വരെ അത്തം നക്ഷത്രം ശേഷം ചിത്തിര നക്ഷത്രം )

അശ്വതി: പല അവസരങ്ങളിലും ജീവിത പങ്കാളിയുടെ ഇടപെടലുകള്‍ സഹായകമാകും. മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കുക. കാര്‍ഷിക മേഖലയില്‍ ഉള്ളവര്‍ക്ക് ഗുണകരമാണ്. മികച്ച ഫലങ്ങള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്.

ഭരണി: കുടുംബ ജീവിതത്തില്‍ സ്വസ്ഥതയും സമാധാനവും കൈവരും. വീട് നിര്‍മ്മാണം തുടങ്ങാന്‍ ഉത്തമ കാലമാണ്. ബന്ധുക്കളുടെ സഹായത്തോടെ അടുപ്പക്കാരുമായുണ്ടായിരുന്ന അകലം കുറയും. ഊഹക്കച്ചവടം വഴി നേട്ടമുണ്ടാക്കാന്‍ അവസരമുണ്ട്.

കാര്‍ത്തിക: പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ സാധിക്കും.‍ സന്താനങ്ങൾക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാവും. ചെറിയ ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കും. പുതിയ വ്യാപാരങ്ങള്‍ തുടങ്ങാന്‍ സാധിക്കും.

രോഹിണി: പൊതു രംഗത്തുള്ളവർക്ക് പുതിയ പ്രവര്‍ത്തന മേഖലകൾ കണ്ടെത്താൻ കഴിയും. വിദേശ യാത്രക്ക് അവസരങ്ങള്‍ കൈവരും. വാക്കുതര്‍ക്കങ്ങള്‍ ഒഴിവാക്കുക. ജോലി സ്ഥലത്ത് എല്ലാവരുമായും സഹകരണത്തോടെ നീങ്ങുക.‍ തീര്ത്ഥയാത്രകള്‍ നടത്താന്‍ സാധിക്കും.

മകയിരം: വിദ്യാര്‍ത്ഥികള്‍ അലസത ഉപേക്ഷിച്ച് പഠനത്തില്‍ ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുക. ആത്മ സംയമനം പാലിക്കുക. തര്‍ക്കങ്ങളിലോ വിവാദങ്ങളിലോ ഇടപെടാതിരിക്കുക. ദുഷ്ടശക്തികളില്‍ നിന്ന് അകലം പാലിക്കുക.

തിരുവാതിര: ആഗ്രഹിച്ച രീതിയില്‍ ചില കാര്യങ്ങള്‍ നടക്കും. ജോലിക്ക് പരിശ്രമിക്കുന്നവര്‍ക്ക് വിജയം നേടാനാകും. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും. സന്താനങ്ങളില്‍ നിന്നും സന്തോഷാനുഭവം കൈവരും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല കാലമാണ്.

പുണര്‍തം: ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. ചില ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് പഠന മികവ് പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യോഗമുണ്ട്. വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകുന്നതിന് അവസരമുണ്ടാകും. തിരഞ്ഞെടുപ്പുകളിൽ വിജയം പ്രതീക്ഷിക്കാം.

പൂയം: ദേഹസുഖം കുറയുന്ന കാലമാണ് ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരം ലഭിക്കും. ഔദ്യോഗിക രംഗത്ത് ചില നേട്ടങ്ങൾ പ്രതീക്ഷിക്കാം. അസ്ഥാനത്തുള്ള വാക്കുകളുടെ പ്രയോഗംകൊണ്ട് ശ്ത്രുക്കൾ ഉണ്ടായേക്കും. ആപത്കരമായ ഘട്ടങ്ങളെ അഭിമുഖീകരിച്ച് അതിൽ നിന്ന് രക്ഷ നേടാൻ കഴിയും.

ആയില്യം: അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത. ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും, സർക്കാരിലേയ്ക്ക് ചെറിയ പിഴകൾ അടയ്ക്കേണ്ടി വരും. ബിസിനസ്സിൽ ചില തിരിച്ചടികൾക്ക് സാദ്ധ്യതയുണ്ട്. കൃഷിയിൽ നേട്ടമുണ്ടാകും. വിദ്യാർത്ഥികൾക്ക് ഉത്കണ്ഠ വർദ്ധിക്കാൻ ഇടയുള്ള സമയമാണ്. മനസ്സ് അസ്വസ്ഥമാകും. ബന്ധു മിത്രാദികൾ തമ്മിൽ അനാവശ്യ കാര്യത്തിനായി തർക്കങ്ങൾ ഉടലെടുക്കും.

മകം: തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോവിഷമം, പഠനത്തിലും ജോലിയിലും അലസത വെടിയണം. തന്റേതല്ലാത്ത കാരണത്താൽ ചില അപവാദങ്ങൾ കേൾക്കേണ്ടി വരും. ഭാര്യാ ഭർത്തൃബന്ധത്തിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം. ഏറ്റെടുത്ത കാര്യം കൃത്യമായി നിർവ്വഹിക്കുന്നതിന് കാലതാമസം നേരിടും.


പൂരം: അശ്രദ്ധ മൂലം ജീവിതശൈലീ രോഗങ്ങൾ വർദ്ധിക്കാൻ ഇടയുണ്ട്. വീട്ടമ്മമാർക്ക് സന്തോഷം അനുഭവപ്പെടാൻ യോഗം. ദൂര യാത്രകളും അസമയ യാത്രകളും ഒഴിവാക്കുക. ജോലി മേഖലയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. എല്ലാ കാര്യങ്ങളും ശ്രദ്ധിച്ച് ചെയ്യണം. അസുഖങ്ങള്‍ അവഗണിക്കരുത്.

ഉത്രം: സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ദമ്പതികൾ തമ്മിൽ ചില അലോസരങ്ങൾക്ക് സാദ്ധ്യതയുണ്ട്. വാക്കുകള്‍ ഉപയോഗിക്കുമ്പോഴും സംസാരിക്കുമ്പോഴും ശ്രദ്ധിക്കണം. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക. ജോലിസ്ഥലത്ത് ശത്രുക്കള്‍ വര്‍ദ്ധിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങളിൽ ഏർപ്പെടാൻ സാദ്ധ്യതയുണ്ട്.

അത്തം: പ്രണയം വിവാഹത്തിൽ എത്തിച്ചേരുന്നതിന് അനുകൂലമായ സമയമാണ്. അപവാദങ്ങള്‍ ഉയര്‍ന്നു വന്നേക്കാം. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണം. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കും.

ചിത്തിര: കാർഷിക മേഖലയിലുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരും. ദൂരയാത്രകൾക്ക് യോഗമുണ്ട്. അലസത വെടിഞ്ഞ് പുതിയ കാര്യങ്ങൾക്കായി പ്രവർത്തിക്കും. ഈശ്വരാധീനത്താല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക.

ചോതി: ആത്മവിശ്വാസം വര്‍ദ്ധിക്കും. സുഖാനുഭവങ്ങള്‍ കൈവരും. സന്താന ഗുണമുണ്ടാകും, സല്‍കീര്‍ത്തി ഉണ്ടാകും. വീട് നിര്‍മ്മാണം ആരംഭിക്കാന്‍ ഉചിതമായ സമയമാണ്. വിദേശയാത്രയ്ക്ക് സാദ്ധ്യതയുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്ക് വിജയം ലഭിക്കും.

വിശാഖം: മേലുദ്യോഗസ്ഥരുടെ അംഗീകാരം നേടാനാകും. അകന്നുനില്‍ക്കുന്നവര്‍ അടുക്കും. നഷ്ടപ്പെട്ട വസ്തു വകകള്‍ തിരികെ ലഭിക്കാാനാകും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകും. വരുമാനം വര്‍ദ്ധിക്കും. എന്നാല്‍ ചെലവുകളും ഉയരും.

അനിഴം: ‍പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ ജോലികളില്‍ വ്യാപൃതരാകും. ബന്ധുജനങ്ങളില്‍ നിന്നും സഹായം ലഭിക്കും. ഈ സമയം നേത്രരോഗങ്ങള്‍ നിങ്ങളെ അലട്ടിയേക്കാം. ഒന്നിലധികം ജോലികള്‍ നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടിവരും. പങ്കാളിത്ത ബിസിനസിലെ അപാകതകള്‍ പരിഹരിക്കുക.

കേട്ട: പരുഷമായുള്ള സംസാരം ഒഴിവാക്കുക. ജോലിഭാരം വർദ്ധിക്കും. സ്വന്തം കാര്യങ്ങൾക്ക് സമയം കണ്ടെത്താന്‍ പാടുപെടും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടേണ്ടി വരും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധക്കുറവുണ്ടാകും. സമൂഹത്തില്‍ ഉന്നതരുടെ മദ്ധ്യസ്ഥതയിൽ വസ്തു തര്‍ക്കം പരിഹരിക്കാനാകും.

മൂലം: അപകടങ്ങള്‍ കരുതിയിരിക്കുക. ബിസിനസില്‍ അലസത ഉപേക്ഷിക്കുക, പരീക്ഷകളിലും ഇന്റര്‍വ്യൂകളിലും നേട്ടം കൈവരും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാകും. ഏറെക്കാലമായി വിവാഹത്തിന് തടസ്സം നേരിട്ടവര്‍ക്ക് അത്തരം തടസ്സങ്ങള്‍ നീങ്ങിക്കിട്ടും. സംസാരത്തില്‍ മിതത്വം പാലിക്കണം.

പൂരാടം:‍ കരാറടിസ്ഥാനത്തിലുള്ള ജോലികളിൽ നിന്ന് വരുമാനമാനം പ്രതീക്ഷിക്കാം. ചെയ്തു തീർക്കാനുള്ള കാര്യങ്ങൾ പൂർത്തിയാക്കാനാകും. പൊതുജന സമ്മതി നേടിയെടുക്കും. ദാമ്പത്യ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്.

ഉത്രാടം: അനാവശ്യ ചെലവ് വർദ്ധിക്കാൻ ഇടയാകും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം വന്നുചേരും. പുതിയ ബിസിനസ്സ് ആരംഭിക്കാനാകും. വസ്ത്രലാഭം പ്രതീക്ഷിക്കാം. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാകും.

തിരുവോണം: സന്താനങ്ങളെ കൊണ്ട് മനോവിഷമം വരാതിരിക്കാന്‍ ശ്രദ്ധിക്കുക. അശ്രദ്ധ കാരണം അപകടങ്ങള്‍ വരാന്‍ സാദ്ധ്യതയുണ്ട് ശ്രദ്ധിക്കുക. സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരം ലഭ്യമാകും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതി കൈവരിക്കാനാകും.

അവിട്ടം: ദാമ്പത്യ ജീവിതത്തില്‍ വിള്ളലുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ബാങ്കിംഗ് ഏര്‍പ്പാടുകള്‍ നടത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വിവിധ ശ്രോതസുകളില്‍ നിന്ന് പണം വരും. ബിസിനസ്സില്‍ അല്ലറചില്ലറ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. മാതാവിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധവേണം.

ചതയം:‍ മാനസിക സമാധാനം തകര്‍ന്നേക്കാം. കൊടുത്ത പണം തിരികെക്കിട്ടാന്‍ കാലതാമസമുണ്ടാകാം. ശതുക്കളെ കരുതിയിരിക്കുക. അനാവശ്യ ചിന്തകള്‍ മൂലം മനസ്സ് അസ്വസ്ഥമാകും. സുഹൃത്തുക്കളുടെ സഹായം പ്രതീക്ഷിക്കാം. കുടുംബസ്വത്തിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.

പൂരുരുട്ടാതി: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ജോലിയിൽ ചില പ്രതിബന്ധങ്ങൾ ഉണ്ടായേക്കും. ഏറ്റെടുത്ത കരാർ ജോലികൾ പൂർത്തിയാക്കാൻ പ്രയാസപ്പെടും. സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വൈകുന്നതിന് ഇടയാകും. നിയമപരമായ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നേക്കാം. വ്യാപാരത്തില്‍ നഷ്ടം വരാതെ നോക്കണം.

ഉതൃട്ടാതി: പല കാര്യങ്ങളുടെയും ചുമതല ഏറ്റെടുക്കേണ്ടി വരും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക. ദൂരയാത്രകള്‍ മാറ്റിവയ്ക്കപ്പെട്ടേക്കാം. കൂടുതല്‍ ശ്രദ്ധിക്കുക. പണം വന്നുചേരാന്‍ കാലതാമസമുണ്ടാകും. ദാമ്പത്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക.

രേവതി: സമൂഹത്തിൽ ഉണ്ടായിരുന്ന സൽപ്പേര് നഷ്ടപ്പെടും. മാതാപിതാക്കളുമായോ ഗുരുജനങ്ങളുമായോ വാക്ക് തർക്കങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ജോലിയിൽ പ്രധാനമായും ചില പ്രതിസന്ധികൾ വന്നുകൂടാൻ ഇടയുണ്ട്. സ്വന്തമാക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ കൈവിട്ടു പോകും.

TAGS: ASTROLOGY, VISWASAM, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.