തിരുവനന്തപുരം: ദുർഗാഷ്ടമി ദിനമായ 30നും (ചൊവ്വ) സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങളും പ്രവർത്തിക്കില്ല. എന്നാൽ, നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ നിയമസഭയുമായി ബന്ധപ്പെട്ട ചുമതലകളുള്ള ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
ഇത്തവണ 29നാണ് പൂജവയ്പ്. 30ന് അവധി വേണമെന്ന് ഹൈന്ദവ സംഘടകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 1, 2 തീയതികൾ പൊതുഅവധിയാണ്. 1ന് മഹാനവമിയും 2ന് ഗാന്ധിജയന്തിയും വിജയദശമിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |