പത്തനംതിട്ട:ദുർഗാഷ്ടമി ദിവസമായ 30ന് പൊതുഅവധി പ്രഖ്യാപിച്ച സർക്കാർ നടപടിയെ സർക്കാർ ജീവനക്കാരുടെ സംഘപരിവാർ അനുകൂല സംഘടനയായ എൻ.ജി.ഒ സംഘ് സ്വാഗതം ചെയ്തു.30ന് അവധി നൽകണമെന്ന് സംഘ് ചീഫ് സെക്രട്ടറിക്ക് നിവേദനം നൽകിയിരുന്നതായി സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവനും ജനറൽ സക്രട്ടറി എസ്. രാജേഷും പ്രസ്താവനയിൽ പറഞ്ഞു.ഈ വർഷത്തെ പൂജവെയ്പ്പ് 29ന് വൈകിട്ട് തുടങ്ങി ഒക്ടോബർ രണ്ടിനാണ് പൂജയെടുക്കുന്നത്.ദുർഗ്ഗാഷ്ടമി ദിവസമായ 30ന് വിശ്വാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ നിവേദനം പരിഗണിച്ച് പൊതുഅവധി നൽകിയ സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |