തിരുവനന്തപുരം: ദീർഘകാല കരാർ പ്രകാരം സംസ്ഥാനത്തിന് ലഭിക്കേണ്ടിയിരുന്ന വൈദ്യുതിയിൽ അപ്രതീക്ഷിതമായി 343മെഗാവാട്ടിന്റെ കുറവ് വന്നതിനാൽ ഇന്നലെ സംസ്ഥാനത്തിന്റെ ചില സ്ഥലങ്ങളിൽ വൈകിട്ട് 6.45 മുതൽ രാത്രി 11 വരെ വൈദ്യുതി മുടങ്ങി.കേന്ദ്ര പവർ എക്സ്‌ചേഞ്ചിൽ നിന്നും റിയൽ ടൈം അടിസ്ഥാനത്തിൽ താത്കാലികമായി വൈദ്യുതി വാങ്ങി കമ്മി പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കെ.എസ്. ഇ.ബി. അറിയിച്ചു. വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഇന്നും വൈദ്യുതി നിയന്ത്രണം തുടരേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |