പരീക്ഷാ തീയതി
സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ-എൽ.എൽ.ബി (ഒാണേഴ്‌സ് റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 16നും ഏഴാം സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി (റഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 17നും ഒൻപതാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 18നും ആരംഭിക്കും. പിഴയില്ലാതെ ഒക്‌ടോബർ 1 വരെയും 500 രൂപ പിഴയോടെ ഒക്‌ടോബർ മൂന്ന് വരെയും 1000 രൂപ സൂപ്പർഫൈനോടെ ഒക്‌ടോബർ നാല് വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (സെമസ്റ്ററിന് പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിനു പുറമെ അടയ്ക്കണം.
നാലാം സെമസ്റ്റർ എം.എസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി (2017 അഡ്മിഷൻ റഗുലർ/20132016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 25ന് ആരംഭിക്കും. പിഴയില്ലാതെ ഒമ്പത് വരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എസ്‌സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2018 അഡ്മിഷൻ റഗുലർ/2016, 2017 അഡ്മിഷൻ സപ്ലിമെന്ററി), മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് ഇൻ ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2015 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 25 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഒമ്പത് വരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
രണ്ടാം വർഷ എം.എസ്‌സി മെഡിക്കൽ അനാട്ടമി (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ ഒക്‌ടോബർ 25ന് ആരംഭിക്കും. പിഴയില്ലാതെ ഒമ്പത് വരെയും 500 രൂപ പിഴയോടെ 10 വരെയും 1000 രൂപ സൂപ്പർഫൈനോടെ 11 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് (2017 അഡ്മിഷൻ റഗുലർ/2017ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 11 വരെ അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |