തിരുവനന്തപുരം: സോളാർ പദ്ധതികൾക്കും, പുനരുപയോഗ ഊർജത്തെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചുള്ള ഇ.എസ്.ജി (എൻവയൺമെന്റൽ സോഷ്യൽ ഗവേർണൻസ് ) നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
2040ൽ പൂർണമായും പുനരുപയോഗ ഊർജ ഉപയോഗവും 2050 ൽ കാർബൺ ന്യൂട്രാലിറ്റിയും കൈവരിക്കുന്നതിന് ലക്ഷ്യമിട്ടാണിത്. സോളാർ പാർക്കുകൾ,ഫ്ലോട്ടിംഗ് സോളാർ,കാറ്റാടിപ്പാടങ്ങൾ,ജലവൈദ്യുത നിലയങ്ങൾ,ബയോമാസ് പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തും. തൊഴിൽ മേഖലയിൽ സ്ത്രീ പ്രാതിനിദ്ധ്യം വർദ്ധിപ്പിക്കുക,തൊഴിൽ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കുക,സി.എസ്.ആർ-ക്ഷേമ സംരംഭങ്ങൾ എന്നിവയിലൂടെ സാമൂഹ്യക്ഷേമം ഉറപ്പു വരുത്തുക എന്നിവയും നയത്തിലുൾപ്പെടും.
നികുതിയിളവും
സബ്സിഡിയും
□നികുതിയിളവ്,സബ്സിഡി,വായ്പ ഇളവുകൾ,സ്റ്റാർട്ടപ്പ് ഇൻകുബേഷൻ,ഡി.പി.ആർ പിന്തുണ.
□ഇ.എസ്.ജി പദ്ധതികൾക്ക് അഞ്ചു വർഷത്തേക്ക് മൂലധന നിക്ഷേപത്തിന്റെ 100% റീ ഇംബേഴ്സ്‌മെന്റ് .
□സ്ഥിരമൂലധന നിക്ഷേപത്തിന് 10% സബ്സിഡി (50 ലക്ഷം രൂപ വരെ) . □യന്ത്രസാമഗ്രികൾക്കും സാങ്കേതിക വിദ്യകൾക്കും കുറഞ്ഞ നിരക്കിലുള്ള വായ്പ . □പ്രാദേശിക സംരംഭങ്ങൾക്കുള്ള സർക്കാർ സംഭരണത്തിൽ 20% മാർജിൻ .
□പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് സഹായം നൽകാൻ എം.എസ്.എം.ഇ ക്ലിനിക്കുകൾ .
□സംരംഭകത്വ പിന്തുണ പദ്ധതി,സ്റ്റാർട്ടപ്പ് ഇൻകുബേഷൻ,വിപണി പിന്തുണ,
□ഇ.എസ്.ജിയിലേക്ക് മാറുന്നതിന് നിലവിലുള്ള സംരംഭങ്ങൾക്ക് സബ്സിഡി
ഇ.എസ്.ജി നയം
□വ്യവസായങ്ങൾ പരിസ്ഥിതിക്കിണങ്ങുന്നതും സുതാര്യവുമാവണം
□ സോളാർ പോലുള്ള പുനരുപയോഗ ഊർജ മാർഗങ്ങൾ സ്വീകരിക്കണം.
"ഇ.എസ്.ജി ദത്തെടുക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഐ.ഡി.സി പ്രവർത്തിക്കും. അഞ്ചു വർഷത്തേക്കാണ് നയം പ്രാബല്യത്തിലുണ്ടാവുക"
-മന്ത്രി പി.രാജീവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |