ഒന്നിലധികം രത്നങ്ങൾ ധരിക്കാൻ തീരുമാനിക്കുന്നവർ ഗ്രഹങ്ങളുടെ ശത്രു-മിത്രത്വം കണക്കിലെടുക്കണം. ജാതക പരിശോധന നടത്തിയ ശേഷമേ ഒന്നിലധികം രത്നങ്ങൾ ധരിക്കാവൂ. പരസ്പര ശത്രുത്വമുള്ള ഗ്രഹങ്ങളുടെ രത്നങ്ങൾ ഒരുമിച്ച് ധരിച്ചാൽ ക്ലേശാനുഭവങ്ങളുണ്ടാകും. ഉദാഹരണത്തിന് രവിയുടെ രത്നമായ മാണിക്യവും ശുക്രന്റെ രത്നമായ വജ്രവും ഒരുമിച്ച് ധരിച്ചാൽ പലതരം രോഗങ്ങളുണ്ടായേക്കാം. ചന്ദ്രന്റെ രത്നമായ മുത്തും കേതുവിന്റെ രത്നമായ വൈഢൂര്യവും ഒരുമിച്ച് ധരിച്ചാൽ അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. രണ്ട് രത്നങ്ങൾ ഒരുമിച്ച് ധരിക്കമ്പോഴുണ്ടാകുന്ന ഫലങ്ങൾ രത്നങ്ങൾക്ക് പറഞ്ഞിട്ടുള്ള ഗ്രഹങ്ങളുടെ ദശാപഹാര ഫലങ്ങൾക്ക് തുല്യമായിരിക്കും.
വൈദിക വിധിപ്രകാരം രത്നം ധരിക്കുവാൻ എല്ലാവർക്കും കഴിഞ്ഞെന്നുവരില്ല. ലളിതമായ അനുഷ്ഠാന രീതിയിലൂടെ രത്നം ധരിക്കാവുന്നതാണ്. അനുഷ്ഠാന വിധികളില്ലാതെ ആദ്യമായി രത്നം ധരിക്കമ്പോൾ നെറ്റിയിൽ തിലകം തൊടുകയും പുഷ്പം ധരിക്കുകയും ചെയ്യാം. സൂര്യനും ചൊവ്വയ്ക്കും ചുവന്ന പുഷ്പവും ചന്ദ്രനും ശുക്രനും വെളുത്ത പുഷ്പവും ബുധന് ഇലകളോട് കൂടിയ പുഷ്പവും വ്യാഴത്തിന് മഞ്ഞനിറമുള്ള പുഷ്പവും ശനിയ്ക്ക് നീല നിറമുള്ള പുഷ്പവും രാഹകേതുകൾക്ക് കറുപ്പ്, ചാര നിറമുള്ള പുഷ്പങ്ങളും ഉപയോഗിക്കാം. സൂര്യനും ശനിക്കും രാഹുവിനും ഭസ്മവും, ചന്ദ്രനും ചൊവ്വയ്ക്കും കേതുവിനും കുങ്കുമവും, ബുധനും വ്യാഴത്തിനും ശുക്രനും ചന്ദനവുമാണ് തിലകം തൊടാൻ ഉപയോഗിക്കേണ്ടത്.
രത്നധാരണ അനുഷ്ഠാന രീതികൾ
1, നിലവിളക്ക് കത്തിച്ചുവച്ച് ഇഷ്ടദേവതയെ പ്രാർത്ഥിച്ച ശേഷം ഗ്രഹങ്ങൾക്ക് കല്പിച്ചിട്ടുള്ള ദിക്കിലേക്ക് അഭിമുഖമായി നിന്ന് രത്നം ധരിക്കുക.
2, രത്നത്തിന്റെ നിറമുള്ള പട്ട് തുണിയിൽ പൊതിഞ്ഞവേണം രത്നം സൂക്ഷിക്കാൻ
3, രത്നത്തിന്റെ നിറമുള്ള വസ്ത്രം ധരിക്കണം.
4, ഗ്രഹങ്ങളെക്കൊണ്ട് ചിന്തിക്കപ്പെടുന്ന ദേവതയെ പ്രാർത്ഥിച്ചുകൊണ്ട് രത്നം ധരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |