SignIn
Kerala Kaumudi Online
Monday, 06 October 2025 12.13 PM IST

പോഷൺ അഭിയാനുമായി വനിതാ,​ ശിശുവികസന മന്ത്രാലയം; രാഷ്ട്രം ശക്തമാകാൻ ആദ്യം കുട്ടികൾ ശക്തരാകണം

Increase Font Size Decrease Font Size Print Page
a

​ ഭാ​ര​ത​ത്തി​ന്റെ​ പോ​ഷ​കാ​ഹാ​ര​ ഭൂ​മി​ക​യെ​ പ​രി​വ​ർ​ത്ത​നം​ ചെ​യ്യാനുള്ള പ​ദ്ധ​തി​യെ​ന്ന​ നി​ല​യി​ൽ​ കേന്ദ്ര സർക്കാർ 'പോ​ഷ​ൺ​ അ​ഭി​യാ​ന്" തുടക്കം കുറിച്ചത് 2018-ലാണ്. സ​ർ​വാ​ശ്ലേ​ഷി​യാ​യ​ വ​ള​ർ​ച്ച​യ്ക്കും​ സാ​മൂ​ഹി​ക​ വി​ക​സ​ന​ത്തി​നും​ ഊ​ന്ന​ൽ​ ന​ൽ​കി​,​ പോ​ഷ​ണ​യു​ക്ത​മായ ഒരു രാ​ഷ്ട്ര​ത്തി​ന് അ​ടി​ത്ത​റ​ പാ​കി​യ​ ഈ പദ്ധതി 2​0​4​7​-​ൽ​ വി​ക​സി​ത​ ഭാ​ര​തം​ സാ​ക്ഷാ​ത്ക​രി​ക്കാ​നു​ള്ള​ ന​മ്മു​ടെ​ പ്ര​യാ​ണ​ത്തി​ലെ​ ഒ​രു​ പ്ര​ധാ​ന​ സ്തം​ഭ​മാ​യി​ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്. ഈ​ ല​ക്ഷ്യം​ കൈ​വ​രി​ക്കു​ന്ന​തി​നാ​യി​ എ​ല്ലാ​ കു​ട്ടി​ക​ൾ​ക്കും​ പോ​ഷ​കാ​ഹാ​രം​ ല​ഭി​ക്കു​ന്ന​,​ എ​ല്ലാ​ അ​മ്മ​മാ​രെ​യും​ ശാ​ക്തീ​ക​രി​ക്കു​ന്ന ഒ​രു​ ന​വ​ഭാ​ര​തം​ കെ​ട്ടി​പ്പ​ടു​ക്കാ​ൻ​ വ​നി​താ​-​ ശി​ശു​ വി​ക​സ​ന​ മ​ന്ത്രാ​ല​യം​ പ്രതിജ്ഞാബദ്ധമാണ്.


​'മി​ഷ​ൻ​ സ​ക്ഷം​ അ​ങ്ക​ൺവാ​ടി​",​ 'പോ​ഷ​ൺ​ 2​.0"​ എ​ന്നി​വ​ മു​ഖേ​ന​ കു​ട്ടി​ക​ൾ​,​ കൗ​മാ​ര​ പ്രായ​രാ​യ​ പെ​ൺ​കു​ട്ടി​ക​ൾ​,​ ഗ​ർ​ഭിണികൾ,​ മു​ല​യൂ​ട്ടു​ന്ന​ അ​മ്മ​മാ​ർ​ തു​ട​ങ്ങി​യ​വ​രി​ലെ​ പോ​ഷ​കാ​ഹാ​ര​ ഗു​ണ​ഫ​ല​ങ്ങ​ൾ​ മെ​ച്ച​പ്പെ​ടു​ത്താനും​ ആ​രോ​ഗ്യ ​ ക്ഷേ​മം​,​ പ്ര​തി​രോ​ധ​ശേ​ഷി​ എ​ന്നി​വ​ വർദ്ധിപ്പിക്കാനുമുള്ള നൂതന രീ​തി​ക​ൾ​ വി​ക​സി​പ്പി​ക്കു​ന്ന​തി​നും​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും​ നമ്മൾ ല​ക്ഷ്യ​മി​ടു​ന്നു​. 1​4​ ല​ക്ഷം​ അങ്കൺ​വാ​ടി​ കേ​ന്ദ്ര​ങ്ങ​ളു​ടെ​ വി​പു​ല​മാ​യ​ ശൃം​ഖ​ല​യാ​ണ് ഈ​ പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ​ കേ​ന്ദ്രം​. ഈ​ ശൃം​ഖ​ല​യി​ലൂ​ടെ​ മ​ന്ത്രാ​ല​യം​ ഏ​ക​ദേ​ശം​ 1​0​ കോ​ടി​ ഗു​ണ​ഭോ​ക്താ​ക്ക​ളെ​ പി​ന്തു​ണ​യ്ക്കു​ന്നു​.

​രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള​ എട്ടു കോ​ടി​യി​ല​ധി​കം​ കു​ട്ടി​ക​ളു​ടെ​ ആ​രോ​ഗ്യ​ത്തി​നും​ പോ​ഷ​കാ​ഹാ​ര​ത്തി​നും​ പി​ന്തു​ണ​ ന​ൽ​കി​ക്കൊ​ണ്ട് മ​ന്ത്രാ​ല​യം​ ഭാ​വി​യെ​ പ​രി​പോ​ഷി​പ്പി​ക്കു​കയാണ് ചെയ്യുന്നത്​. കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ​പൂ​ർ​ണ​മാ​യ​ ഭ​ക്ഷ​ണ​വും​,​ എ​ല്ലാ​ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കും​ റേ​ഷ​നും​ എ​ത്തി​ക്കു​ന്ന​ 'അ​നു​ബ​ന്ധ​ പോ​ഷ​കാ​ഹാ​ര​ പ​ദ്ധ​തി​"യാ​ണ് ഈ​ ഉ​ദ്യ​മ​ത്തി​ന്റെ​ കാ​ത​ൽ​. ശു​പാ​ർ​ശ​ ചെ​യ്യു​ന്ന​ ഭ​ക്ഷ​ണ​വും ശ​രാ​ശ​രി​ ദൈ​നം​ദി​ന​ ഉ​പ​ഭോ​ഗ​വും​ ത​മ്മി​ലു​ള്ള​ വി​ട​വ് നി​ക​ത്തു​കയാണ് ല​ക്ഷ്യം​. ഭ​ക്ഷ​ണ​ വൈ​വിദ്ധ്യം സ്വീ​ക​രി​ച്ചും​ പ്രാ​ദേ​ശി​ക​വും​ പ​ര​മ്പ​രാ​ഗ​ത​വു​മാ​യ​ ഭ​ക്ഷ​ണ​ങ്ങ​ളെ​ പി​ന്തു​ണ​ച്ചും​ ഓ​രോ​ കു​ട്ടി​ക്കും​ ​ വ​ള​രാ​നും​ പ​ഠി​ക്കാ​നും അ​ഭി​വൃ​ദ്ധി​ പ്രാ​പി​ക്കാ​നും​ ആ​വ​ശ്യ​മാ​യ​ പോ​ഷ​ണം​ ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ​ വനിതാ- ശിശു വികസന മന്ത്രാലയം ശ്രമിക്കുന്നു.

പൊണ്ണത്തടിയും

അമിതഭാരവും


​കു​ട്ടി​ക​ളി​ലെ​ വി​ള​ർ​ച്ച​യും​ വ​ള​ർ​ച്ചാ​ മു​ര​ടി​പ്പും​ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള​ പ​ദ്ധ​തി​ക​ളി​ൽ​ ഇന്ത്യ മു​ന്നേ​റ്റം​ കൈ​വ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​,​ മ​റ്റൊ​രു​ പ്ര​ധാ​ന​ പോ​ഷ​കാ​ഹാ​ര​ സൂ​ച​ക​മാ​യ​ അ​മി​ത​ഭാ​ര​വും​ പൊ​ണ്ണ​ത്ത​ടി​യും​ പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്. ലോ​കാ​രോ​ഗ്യ​ സം​ഘ​ട​ന​യു​ടെ​ അ​ഭി​പ്രാ​യ​ത്തി​ൽ​,​ കു​ട്ടി​ക​ൾ​ പ്രാ​യ​പൂ​ർ​ത്തി​യാ​കു​മ്പോ​ൾ​ കു​ട്ടി​ക്കാ​ല​ത്തെ​ പൊ​ണ്ണ​ത്ത​ടി​ ഗു​രു​ത​ര​മാ​യ​ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾക്ക് കാരണമാകും. ഇ​ത് ടൈ​പ്പ്- 2​ പ്ര​മേ​ഹം​,​ ര​ക്താ​തി​മ​ർ​ദ്ദം​ തു​ട​ങ്ങി​യ​ രോഗങ്ങൾക്കുള്ള സാദ്ധ്യത വ​ർ​ദ്ധി​പ്പി​ക്കും​.

​സ​തേ​ൺ​ കാ​ലി​ഫോ​ർ​ണി​യ​ സ​ർ​വക​ലാ​ശാ​ല​യും​,​ കാ​ലി​ഫോ​ർ​ണി​യ​ ബെ​ർ​ക‌്ലി​ സ​ർ​വ​ക​ലാ​ശാ​ല​യും,​ മ​ക്ഗി​ൽ​ സ​ർ​വ​ക​ലാ​ശാ​ല​യും​ ചേ​ർ​ന്ന് ന​ട​ത്തി​യ​ പ​ഠ​ന​ത്തി​ൽ​,​ ഗ​ർ​ഭ​കാ​ല​ത്ത് പ​ഞ്ച​സാ​ര​ ഉ​പ​യോ​ഗ​ത്തി​ൽ​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത് കു​ട്ടി​ക​ളിൽ ടൈ​പ്പ്- 2​ പ്ര​മേ​ഹത്തിനുള്ള സാ​ദ്ധ്യ​ത​ കു​റയ്ക്കുമെന്നും,​ മു​തി​രു​മ്പോ​ൾ​ ര​ക്താ​തി​മ​ർ​ദ്ദത്തിനുള്ള സാഹചര്യം നിയന്ത്രിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ​​ലോ​കാ​രോ​ഗ്യ​ സം​ഘ​ട​ന​യു​ടെ​ നി​ർ​ദ്ദേ​ശമനുസരിച്ച് കുട്ടികളും മു​തി​ർ​ന്ന​വ​രും​ ദി​വ​സേ​ന​യു​ള്ള​ ആകെ ക​ലോ​റി​ ഉ​പ​ഭോ​ഗ​ത്തി​ന്റെ​ 1​0 ശതമാനമായി പ​ഞ്ച​സാ​ര​യു​ടെ​ അ​ള​വ് പ​രി​മി​ത​പ്പെ​ടു​ത്ത​ണം​. പ്രതിദിനം ക​ഴി​ക്കു​ന്ന​ സ്വാ​ഭാ​വി​ക​ പ​ഞ്ച​സാ​ര​യു​ടെ​ അ​ള​വ് അഞ്ച് ശതമാനമായി കു​റ​യ്ക്കാ​നും​ ലോകാരോഗ്യ സംഘടന നി​ർ​ദ്ദേ​ശി​ക്കു​ന്നു​.

​രണ്ടു വ​യ​സിൽ താ​ഴെ​യു​ള്ള​ കു​ട്ടി​ക​ൾ​ക്ക് ഒ​ട്ടും​ പ​ഞ്ച​സാ​ര​ ന​ൽ​ക​രു​തെ​ന്നാണ് നാ​ഷ​ണ​ൽ​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് ന്യൂ​ട്രീ​ഷ​ൻ​ ശു​പാ​ർ​ശ​ ചെ​യ്യു​ന്നത്. കൂ​ടാ​തെ,​ സ​മീ​കൃ​താ​ഹാ​ര​ത്തി​ന്റെ​ ഭാ​ഗ​മാ​യി​ ഗ​ർ​ഭി​ണി​ക​ൾ​ ഉ​ൾ​പ്പെ​ടെ​ എ​ല്ലാ​ പ്രാ​യ​ക്കാ​ർ​ക്കും​ ലിം​ഗ​ഭേ​ദ​മെ​ന്യേ​ പ​ഞ്ച​സാ​രയുടെ അളവ് ദൈ​നം​ദി​ന​ ക​ലോ​റി​ ഉ​പ​ഭോ​ഗ​ത്തി​ന്റെ​ അ‍ഞ്ചു ശതമാനത്തിൽ താ​ഴെ​യാ​യി​രി​ക്ക​ണ​മെ​ന്നും​ ശു​പാ​ർ​ശ​ ചെ​യ്യു​ന്നുണ്ട്. ഇതുപോലെ തന്നെ,​ ഉ​പ്പി​ന്റെ​ ഉ​പ​യോ​ഗം​ കു​റ​യ്ക്കാനും പ്ര​ഭാ​ത​ ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​യുള്ള മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ​ കു​റ​യ്ക്കാനും ശ്രദ്ധിക്കണം.

​പ​ര​മ്പ​രാ​ഗ​ത​ ഭ​ക്ഷ​ണം​ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി​ വനിതാ- ശിശു വികസന മ​ന്ത്രാ​ല​യം​ പ്രാ​ദേ​ശി​ക​ ചേ​രു​വ​ക​ളി​ൽ​ നി​ന്നും റാ​ഗി​,​ ചെ​റു​ധാ​ന്യ​ങ്ങ​ൾ​,​ പ​യ​ർവ​ർ​ഗ​ങ്ങ​ൾ​ തു​ട​ങ്ങി​യവയിൽ നി​ന്നും​ തയ്യാറാക്കിയ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ​ പ്രീ​മി​ക്സു​ക​ൾ​ ആ​യ​ 'പു​ഷ്ടാ​ഹാ​ർ"​ ല​ഭ്യ​മാ​ക്കു​ന്നു​. ക​ട​ക​ളി​ൽ​ നി​ന്ന് വാ​ങ്ങു​ന്ന​ മി​ശ്രി​ത​ങ്ങ​ൾ​ക്ക് ബ​ദ​ലാ​ണ് ആ​രോ​ഗ്യ​ക​ര​വും​ വൈ​വിദ്ധ്യപൂ​ർ​ണ​വു​മാ​യ​ 'പു​ഷ്ടാ​ഹാ​ർ."​ ​ഈ​ അ​മൃ​ത​ കാ​ല​ത്ത്,​ കു​ട്ടി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ​ ഭ​ക്ഷ​ണ​വും​ മ​തി​യാ​യ​ ക​ലോ​റി​യും​ ല​ഭ്യ​മാ​ക​ണം​. അ​വ​ർ​ക്കു​ള്ള​ ഭ​ക്ഷ​ണം​ ആ​വ​ശ്യ​മാ​യ​ അ​ള​വി​ൽ​ നല്കിയാൽ മാത്രം പോരാ,​ അത് ആ​രോ​ഗ്യ​ക​ര​മാ​യി​രി​ക്കുകയും വേ​ണം.


TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.