തിരുവനന്തപുരം: ഒക്ടോബർ 15ന് ശേഷം ആരംഭിക്കുന്ന ഇത്തവണത്തെ തുലാവർഷത്തിൽ പെരുമഴയായിരിക്കും. 12 ശതമാനം വരെ അധിക മഴ കേരളത്തിൽ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുന്നത്. ലാനിന പ്രതിഭാസം കൂടി സജീവമാകുമെങ്കിൽ തുലാവർഷം വീണ്ടും ശക്തിപ്രാപിക്കും.
തുലാവർഷത്തിൽ പ്രതീക്ഷിക്കുന്ന മഴ - 491.9 മില്ലീ മീറ്റർ
2024 ൽ ലഭിച്ചത് - 487.2 മില്ലീമീറ്റർ (ശരാശരി മഴ)
2024 തുലാവർഷത്തിൽ അധിക മഴ ലഭിച്ചത് - കോഴിക്കോട് ( 31 ശതമാനം അധികം)
കനത്ത മഴയും ഇടിമിന്നലും
ഒക്ടോബർ മുതൽ ഡിസംബർ വരെ നീളുന്ന തുലാവർഷത്തിൽ ഇടിമിന്നലുമുണ്ടായിരിക്കും. ഉച്ചവരെ കനത്ത ചൂടും ഉച്ചയ്ക്കു ശേഷം ഇടിമിന്നലുമായി മഴയുമെത്തും. തുടർച്ചയായി മഴ പെയ്യുന്നതിനിടയിൽ നല്ല വെയിലുള്ള ഇടവേളകളും ഉണ്ടാകും. ഡിസംബർ അവസാനത്തോടെ മഴയ്ക്ക് ശക്തി കുറഞ്ഞു തുടങ്ങും.
കാലവർഷത്തിൽ കുറവ്
സംസ്ഥാനത്ത് ജൂൺ ഒന്നിന് ആരംഭിച്ച് 122 ദിവസം നീണ്ട കാലവർഷം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 13 ശതമാനം മഴക്കുറവ്. 2018.6 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത് 1752.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം 1748.2 മില്ലിമീറ്റർ ആയിരുന്നു. രാജ്യത്താകെ കാലവർഷത്തിൽ എട്ടു ശതമാനം അധികമഴ ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |