4 വർഷ ബിരുദക്കാർക്കും അവസരം
ന്യൂഡൽഹി: യു.ജി.സി നെറ്റ് ഡിസംബർ പരീക്ഷയ്ക്ക് നവംബർ 7ന് രാത്രി 11.50 വരെ അപേക്ഷിക്കാം. നവംബർ 10 മുതൽ 12വരെ അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അനുവദിക്കും. പൊതുവിഭാഗത്തിന് 1150 രൂപയാണ് ഫീസ്. സാമ്പത്തികമായി പിന്നാക്കമുള്ളവർക്കും ഒ.ബി.സി വിഭാഗത്തിനും 600 രൂപയും പട്ടികജാതി, പട്ടികവർഗ, ഭിന്നശേഷി, ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്ക് 325 രൂപയുമാണ് ഫീസ്. ugcnet.nta.nic.in എന്ന വെബ്‌സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. നാലുവർഷ ബിരുദ കോഴ്‌സിൽ അവസാന വർഷം പഠിക്കുന്നവർക്കും നെറ്റിന് അപേക്ഷിക്കാം. നാലുവർഷ ബിരുദക്കാർക്ക് പിഎച്ച്.ഡിയ്ക്ക് ചേരാൻ 75% മാർക്കോ തുല്യമായ ഗ്രേഡോ വേണം. കോളേജ് അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായ നെറ്റിന്റെ അടിസ്ഥാനത്തിലാണ് ജൂനിയർ റിസർച്ച് ഫെലോഷിപ്പിനുള്ള (ജെ.ആർ.എഫ്) തെരഞ്ഞെടുപ്പും. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഓൺലൈനായാണ് പരീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |