തിരുവനന്തപുരം: സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉത്തരവുകളും പ്രസിദ്ധീകരണങ്ങളും വാർട്ടർമാർക്ക് ചെയ്തും മാറ്റങ്ങൾ വരുത്തിയും ജീവനക്കാർ അംഗങ്ങളായുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് നിർദ്ദേശം പുറത്തിറക്കിയിട്ടുള്ളത്.
മാറ്റം വരുത്തി പ്രചരിപ്പിച്ചിട്ടുള്ള ഉത്തരവുകളിൽ നിന്നും വാട്ടർമാർക്ക് അടിയന്തരമായി നീക്കം ചെയ്യണമെന്നും വകുപ്പ് മേധാവികൾ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |