നല്ല ആരോഗ്യത്തോടെ നീളത്തിൽ വളരുന്ന മുടി ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഈ കാലഘട്ടത്തിൽ മുടി സംരക്ഷണം വളരെ പ്രയാസമേറിയ കാര്യമാണ്. വിപണിയിൽ ലഭ്യമായ ഷാംപൂ മുതൽ ഹെയർ മാസ്ക് വരെ പലരും ഉപയോഗിക്കാറുണ്ട്. ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടിക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാക്കുക. കെമിക്കലുകളുടെ അമിത ഉപയോഗം അകാലനരയ്‌ക്ക് കാരണമാകും. ഇങ്ങനെയുണ്ടാകുന്ന നര മാറ്റാൻ കെമിക്കലുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ഡൈകളുണ്ട്. വളരെ ഫലപ്രദമായ ഒരു ഡൈ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
ചായപ്പൊടി - 1 ടേബിൾസ്‌പൂൺ
ബീറ്റ്‌റൂട്ട് - 1 എണ്ണം
നീലയമരിപ്പൊടി - 2 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ചായപ്പൊടി വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ച് തണുപ്പിച്ചെടുക്കുക. ശേഷം ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് അരിഞ്ഞെടുക്കണം. ഇതിലേക്ക് തണുത്ത കട്ടൻചായ കൂടി ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ കൂട്ടിലേക്ക് നീലയമരിപ്പൊടി കൂടി ചേർത്ത് ഡൈ രൂപത്തിലാക്കിയെടുക്കുക.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. കുറഞ്ഞത് ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണാം. മാസത്തിൽ മൂന്ന് തവണ ഈ ഡൈ പുരട്ടണം. പിന്നീട് നര വരുന്നെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും. മുടി കറുക്കാൻ വളരെയേറെ സഹായിക്കുന്ന ഡൈയാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |