അതിരില്ലാത്ത ആകാശംപോലെ വർഷങ്ങൾക്ക് മുന്നേയൊരു 23കാരി കണ്ട സ്വപ്നം. സകലപ്രതിസന്ധികളെയും അസുലഭാവസരങ്ങളാക്കി മാറ്റിയ സരിത കിഷോർ എന്ന സംരംഭക. വിദേശ വിദ്യാഭ്യാസം തരംഗമാകുമ്പോൾ പതിറ്റാണ്ട് മുന്നേ അതിന് തുടക്കമിടുകയും ആയിരങ്ങൾക്ക് ജീവിതമുണ്ടാക്കിക്കൊടുക്കുകയും ചെയ്ത സരിത, വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസെന്ന സ്ഥാപനം പടുത്തുയർത്തിയത് വിശ്വാസ്യതയെന്ന മൂലധനം കൊണ്ടാണ്. രണ്ടായിരത്തിലേറെപ്പേർക്ക് വിദേശത്ത് പഠിക്കാൻ അവസരമൊരുക്കുകയും അവരുടെ മുഖത്ത് മായാത്ത പുഞ്ചിരി സമ്മാനിക്കുകയും ചെയ്തതിന്റെ ചാരിതാർത്ഥ്യമുണ്ട് സരിതയ്ക്ക്. വിശ്വസ്തത കൊണ്ടൊരു സാമ്രാജ്യം കെട്ടിപ്പടുക്കാൻ സരിതയ്ക്ക് ഒട്ടേറെ വിയർക്കേണ്ടി വന്നു. പ്ലസ്ടു പാസായ സർട്ടിഫിക്കറ്റുമായി വന്നാൽ വിസ വരെ എടുത്ത് നൽകി വിമാനം കയറ്റി അയക്കുകയാണ് വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസ് ചെയ്യുന്നതെന്ന് സരിത പറയുന്നു.
ജീവനക്കാരിയായി തുടങ്ങി പ്രതിസന്ധിഘട്ടത്തിൽ ആ സ്ഥാപനം തന്നെ ഏറ്റെടുത്തായിരുന്നു സരിത ബിസിനസ് മേഖലയിലേയ്ക്ക് കാൽവച്ചത്. ബിരുദം പൂർത്തിയാക്കി ഏവിയേഷൻ കോഴ്സ് കഴിഞ്ഞ് വേൾഡ് വൈഡ് ടൂർസ് & ട്രാവൽസ് എന്ന ട്രാവൽ ഏജൻസി കോട്ടയത്ത് തന്നെ ആംരംഭിക്കുകയും അതോടൊപ്പം ഒരു അയാട്ട ട്രെയിനിംഗ് സെന്ററും അതുവഴി നിരവധി വിദ്യാർത്ഥികൾ എയർലൈൻ മേഖലകളിൽ വിവിധ രാജ്യങ്ങളിൽ ജോലി നേടുകയും ചെയ്തു.
രാജ്യാന്തര വ്യോമ ഗതാഗത സംഘടനയുടെ (അയാട്ട) കോഴ്സ് വിജയി ച്ചതിനുശേഷം അതുവഴിയുള്ള ബന്ധങ്ങൾ വളർച്ചയ്ക്ക് ചവിട്ടുപടിയായി. ട്രാവൽ ഏജൻസിയിൽ നിന്നാണ് വിദേശ പഠനമെന്ന ചിന്തയുദിച്ചതും ജീവിതം വഴിമാറ്റി വിടുന്നതും. ഇന്ന് 13 ജീവനക്കാരും ചെന്നൈയിലും യു.കെയിലും ശാഖകളും20ലേറെ സബ് ഏജന്റ്സുമുള്ള വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസ് ഏത് സാധാരണക്കാർക്കും വിദേശ പഠനം സാധ്യമാകുമെന്ന് തെളിയിച്ചു.
ഭർത്താവ് പുതുപ്പള്ളി ചേരാമ്പേരിൽ പി.ജി.കിഷോർകുമാറും, യു.കെ.യിൽ ഗവ. ജോലി ചെയ്യുന്ന മകൾ നികിതയും യു.കെ.യിൽ ബിരുദ വിദ്യാർ ത്ഥിനിയായ മിഥിലയുമാണ് സരിതയുടെ കരുത്ത്. കൈപിടിച്ചുയർത്താൻ കൂടെ ആളുണ്ടെങ്കിൽ സ്വപ്ന ജീവിതം കൈപ്പിടിയിലൊതുക്കാമെന്ന് മുൻ മന്ത്രി കെ.ആർ.ഗൗരിയമ്മയുടെ സഹോദരപുത്രിയുടെ മകളുകൂടിയാ യ സരിത കാട്ടിക്കൊടുക്കുന്നു. അത് തന്നെയാണ് വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസുംചെയ്യുന്നത്. പഠിക്കാനും കഷ്ടപ്പെടാനും മനസുണ്ടെങ്കിൽ യു.കെ.,യൂറോപ്യൻ, കാനഡ, ന്യൂസിലാന്റ് രാജ്യങ്ങളിൽ അതിനുള്ള അവസരമൊരുക്കും. ഏറ്റവും കുറവ് ഫീസിൽ മികച്ച കോഴ്സ് കണ്ടെത്താൻ സഹായിക്കും. വിസയും ടിക്കറ്റും ഉൾപ്പെടെ നൽകും. എല്ലാ പിന്തുണയുമായി സരിതയുടെ ടീം വർഷങ്ങളായി കൂടെയുണ്ട്.
ആഗ്രഹിച്ചത് പറക്കാൻ
ബിസിനസ് അവസാനിപ്പിച്ച് ഓസ്ട്രേലിയയിലേയ്ക്ക് ചേക്കേറാൻ ആഗ്രഹിച്ച കാലത്താണ് സരിത വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസിന് തുടക്കമിടുന്നത്. വിദേശത്ത് പോകേണ്ടുന്നതിന്റെ കാര്യങ്ങളൊക്കെ പഠിച്ചു വന്നപ്പോൾ ആളുകളെ സുരക്ഷിതമായി കയറ്റി അയയ്ക്കുന്ന ഏജൻസി ആരംഭിച്ചാലോയെന്നായി ചിന്ത. സരിത ഈ മേഖലയിലേയ്ക്ക് വരുമ്പോൾ അധികം ഏജൻസികളില്ല. വനിതകൾ വിരളവും. സത്യസന്ധതയായിരുന്നു കൈമുതൽ. പ്ലസ് ടു പാസായി ഈ സ്ഥാപനത്തിന്റെ സഹായത്തോടെ യു.കെയിലേയ്ക്ക് ചേക്കേറിയവർ അനവധി. അവരുടെ ബന്ധുക്കളും സഹോദരങ്ങളും സുഹൃത്തുക്കളുമായി ഒരുപാട് പേർ. സരിതയുടെയും സ്ഥാപനത്തിന്റെയും സത്യസന്ധതയായിരുന്നു ഇതിനെല്ലാം അടിസ്ഥാനം. ഇന്ന് സരിതയുടെ നാട്ടിലുള്ള ഒട്ടുമിക്ക ആളുകളും വിദേശത്താണ്. സ്വപ്നതുല്യമായ ജീവിതം ലഭിച്ചവരൊക്കെ അവധിക്ക് നാട്ടിൽ എത്തുമ്പോൾ സരിതയെ കാണും. ചോക്ളേറ്റായും സാരിയായും മറ്റ് സമ്മാനങ്ങളായുമൊക്കെ അവർ സ്നേഹം ചൊരിയും. സമ്മാനത്തിന്റെ വലിപ്പത്തേക്കാൾ അവരുടെ സ്നേഹച്ചിരി മനസ് നിറയ്ക്കും. അവസാന നിമിഷം ലോൺ ലഭിക്കാതെ വന്ന് സ്വന്തം പണം മുടക്കി അയച്ച സംഭവങ്ങളുമുണ്ട്. ജോലി കിട്ടിക്കഴിഞ്ഞ് ചിലർ പണം മടക്കിക്കൊടുത്തു. തിരികെ തരാത്തവരുമുണ്ട്.
ക്യാൻസറിനെയും തോൽപ്പിച്ചു
ബിസിനസ് പച്ചപിടിച്ചു തുടങ്ങുമ്പോഴാണ് സരിതയ്ക്ക് ക്യാൻസർ ബാധിക്കുന്നത്. കീമോയും ശസ്ത്രക്രിയയും റേഡിയേഷനുമൊക്കെയായി ഏറെനാൾ നീണ്ട ദുരിതം. പക്ഷേ, സരിത തളരാൻ തയ്യാറായിരുന്നില്ല. ഡോ.ഗംഗാധരന്റെയും അതിലുപരി അദ്ദേഹത്തിന്റെ സഹധർമ്മിണി ഡോ.ചിത്ര താരയുടെയും പിന്തുണയും പ്രേര ണയും ഇപ്പോഴും തുടരുന്നു. ചികിത്സാ കാലങ്ങളിൽ പരിചയപ്പെട്ട ആളുകളെയും അവരുടെ മക്കളേയും വിദേശത്തേയ്ക്ക് അയച്ചുകൊണ്ടാണ് രോഗത്തോട് പകരം വീട്ടിയത്.
അറിഞ്ഞാൽ
അനന്തമായ സാദ്ധ്യത
യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പോഴും അനന്തമായ തൊഴിൽ സാദ്ധ്യതയുണ്ടെന്നാണ് സരിത പറയുന്നത്. ആരോഗ്യ, ബിസിനസ് മേഖലകളിൽ എത്ര ആളുകളെത്തിയാലും അവസരമുണ്ട്.
പ്ലസ് ടുവിന്റെ മാർക്കും മറ്റും പരിഗണിച്ചാണ് ഓരോരുത്തർക്കുമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നത്. ഐ.ഇ.എൽ.ടി.എസ് പാസായാൽ ന്യൂസിലാൻഡ് അടക്കമുള്ള രാജ്യങ്ങളിൽ സുവർണാവസരമുണ്ടെന്നും സരിത പറയുന്നു. പഠിക്കാൻ പോകുന്നവർക്ക് പങ്കാളിയെയും കുട്ടികളെയും കൊണ്ടുപോകാനും മുഴുവൻ സമയ ജോലിക്കുമുള്ള അവസരമുണ്ട്.
വിദ്യാഭ്യാസ ലോൺ ലഭിക്കാനുള്ള സഹായവും വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസ് ചെയ്തുകൊടുക്കും.പല രാജ്യങ്ങളിലേയും 100 ലേറെ യൂണിവേഴ്സിറ്റികളിൽ നിന്നും നേരിട്ട് അഡ്മിഷൻ നേടി കൊടുക്കുന്നു.
തൊഴിൽ സാദ്ധ്യത ഏറെയുള്ള കോഴ്സുകൾ
ഹെൽത്ത് കെയർ - പാരാമെഡിക്കൽ കോഴ്സസ്
എംബിബിഎസ് (ഏറ്റവും കുറഞ്ഞ ചിലവിൽ)
കമ്പ്യൂട്ടർ സയൻസ് ആൻഡ് ഐ.ടി
(ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡേറ്റ
സയൻസ് ആൻഡ് സൈബർസെക്യൂരിറ്റി)
എൻജിനിയറിംഗ്
ബിസിനസ് ആൻഡ് മാനേജ്മെന്റ് (എം.ബി.എ,
മാർക്കറ്റിംഗ്, ഫിനാൻസ് ,എച്ച്.ആർ)
ഡിസൈൻ ആൻഡ് ക്രിയേറ്റിവ് ആർട്സ്
സൈക്കോളജി ആൻഡ് സോഷ്യോളജി
വേൾഡ് വൈഡ് എബ്രോഡ് സ്റ്റഡീസ്
വലിയപറമ്പിൽ ആർക്കേഡ് ടി.ബി. റോഡ് കോട്ടയം
അണ്ണാനഗർ ചെന്നൈ. ഫോൺ : 9895961890, 77366 59992
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |