അശ്വതി: തൊഴിൽ സംബന്ധമായി യാത്രകൾ വേണ്ടിവരും. പ്രാർത്ഥനാദി കാര്യങ്ങളിൽ ശ്രദ്ധകൂടും. കർഷകർക്ക് സമയം അനുകൂലമാണ്. കർമസംബന്ധമായി വിദേശയാത്രകൾ ആവശ്യമായി വരും. ഭൂമിയോ, വീടോ വാങ്ങാൻ അവസരം. ഭാഗ്യദിനം വ്യാഴം
ഭരണി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഇൻഷ്വറൻസ് വഴി പണം കിട്ടിയേക്കും. ഉന്നതവിദ്യാഭ്യാസരംഗത്ത് പുരോഗതി. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഏറെക്കാലമായി വിവാഹം നടക്കാത്തവർക്ക് വിവാഹം തീരുമാനമാകും. ഭാഗ്യദിനം ശനി
കാർത്തിക: യന്ത്രസാമഗ്രികൾ, വാഹനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തൊഴിൽ ചെയ്യുന്നവർക്ക് അനുകൂലമായ സമയമാണ്. മാതൃസഹോദരനിൽ നിന്ന് സഹായം ലഭിക്കും. എഴുത്തുകൾക്ക് അനുകൂല മറുപടി ലഭിക്കും. ഭാഗ്യദിനം ചൊവ്വ
രോഹിണി: വിദേശത്ത് ജോലിയള്ളവർക്ക് കൂടുതൽ സാമ്പത്തിക ലാഭമുണ്ടാകും. പഴയ ബാദ്ധ്യതകൾ തീർക്കും. കലാകാരൻമാർക്ക് നല്ല സമയമാണ്. ഊഹക്കച്ചവടത്തിൽ ഏർപ്പെടും. പൂർവ്വികസ്വത്ത് കൈവശമെത്തും. ഭാഗ്യദിനം ഞായർ
മകയിരം: വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതി. ബന്ധുജനങ്ങളിൽ നിന്ന് അനുകൂല നിലപാടുകളുണ്ടാകും. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരിച്ചുകിട്ടും. സന്താനങ്ങളുടെ വിവാഹം നടക്കും. ആരോഗ്യപരമായി വിഷമതകൾ അനുഭവിക്കും. ഭാഗ്യദിനം ബുധൻ
തിരുവാതിര: പല കാര്യങ്ങളിലും ധീരമായ തീരുമാനം കൈക്കൊള്ളും. വ്യവസായത്തിൽ സർക്കാർ ഇടപെടലുകൾ വന്നുചേരും. വീട് നിർമ്മാണം താത്കാലികമായി നിറുത്തിവയ്ക്കും. ഇന്റർവ്യൂകളിൽ വിജയമുണ്ടാകും. പൂർവിക സ്വത്ത് വന്നുചേരും. ഭാഗ്യദിനം തിങ്കൾ
പുണർതം: കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. കുടുംബകാര്യങ്ങളിൽ ശ്രദ്ധകുറയും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തിയാക്കും. ഉദ്യോഗാർത്ഥികൾ ടെസ്റ്റുകളിൽ വിജയിക്കും. ഭാഗ്യദിനം വെള്ളി
പൂയം: യാത്രകൾ പ്രയോജനകരമാകും. ശത്രുക്കളുടെ മേൽ വിജയിക്കും. തർക്കങ്ങളിൽ നിന്നും ഒഴിവാകുന്നതാണ് നല്ലത്. എല്ലാരംഗങ്ങളിലും ദൈവാധീനമുണ്ടാകും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഭാഗ്യദിനം ചൊവ്വ
ആയില്യം: കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം ലഭിക്കും. രാഷ്ട്രീയക്കാർക്ക് ഉന്നത സ്ഥാനമാനാദികൾ ലഭിക്കും. തൊഴിൽരംഗത്ത് ശത്രുശല്യം വർദ്ധിക്കും. സാങ്കേതിക ജോലിക്കാർക്ക് വിദേശത്ത് ജോലി ലഭിക്കും. ഭാഗ്യദിനം ശനി
മകം: കടം കൊടുത്ത പണം പലിശ സഹിതം തിരികെ ലഭിക്കും. പുതിയ ജോലിയിൽ പ്രവേശിക്കാനവസരമുണ്ടാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഉല്ലാസയാത്രകൾ സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ വിജയമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
പൂരം: സ്വയം തൊഴിലിലേർപ്പെട്ടവർക്ക് നല്ല കാലമാണ്. യാത്രകൾ സുഖകരമായിരിക്കും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കുടിൽ വ്യവസായികൾക്ക് നല്ല സമയമാണ്. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് നന്നായിരിക്കില്ല. ഭാഗ്യദിനം ഞായർ
ഉത്രം: നിയമജ്ഞർക്ക് പണവും പ്രശസ്തിയും വർദ്ധിക്കും. പരസ്യം മുഖേന ലാഭമുണ്ടാകും. ജോലിയിൽ ചില്ലറ വിജയമുണ്ടാകും. ഏജൻസി ഏർപ്പാടുമായി പ്രവർത്തിക്കുന്നവർക്ക് അവസരം നല്ലതാണ്. കടബാദ്ധ്യതകൾ തീർത്ത് ഗൃഹം നിർമ്മാണം തുടങ്ങും. ഭാഗ്യദിനം വ്യാഴം
അത്തം: ബന്ധുക്കളിൽ നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. വീടുവിട്ടു നിൽക്കേണ്ട സന്ദർഭങ്ങളുണ്ടായേക്കാം. രാഷ്ട്രീയക്കാർക്കും വ്യവസായരംഗത്തുള്ളവർക്കും വിദ്യാർത്ഥികൾക്കും അനുകൂലസമയമാണ്. ഭാഗ്യദിനം ബുധൻ
ചിത്തിര: പ്രതീക്ഷിക്കാത്ത സന്ദർഭങ്ങളിൽ സാമ്പത്തിക ലബ്ധിയുണ്ടാകും. പൂർവികസ്വത്ത് കൈവശമെത്തും. കൃഷിയിൽ നിന്നും വാഹനങ്ങളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരോഗതി. ഭാഗ്യദിനം തിങ്കൾ
ചോതി: മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് അനുകൂലസമയമാണ്. ബിസിനസിൽ പുരോഗതി. പുതിയ വ്യക്തികളുമായി സൗഹൃദം പുലർത്തും. വീട്ടിൽ മംഗളകാര്യങ്ങൾ നടക്കും. കുടുംബജീവിതം സുഖകരമായിരിക്കും. ഭാഗ്യദിനം വെള്ളി
വിശാഖം: പുതിയ വാഹനം വാങ്ങാൻ യോഗം. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടാകും. കർമ്മരംഗം പൊതുവെ അനുകൂലമാണ്. ക്രയവിക്രയത്തിലൂടെ ലാഭം പ്രതീക്ഷിക്കാം. ഭൂസ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
അനിഴം: വിദേശയാത്രകൾക്ക് ആഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. രാഷ്ട്രീയ പ്രവർത്തകർക്കും എഴുത്തുകാർക്കും അനുകൂലസമയമാണ്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസമുണ്ടാകും. ഭാഗ്യദിനം ശനി
തൃക്കേട്ട: ഏറ്റെടുത്ത ജോലികൾ യഥാസമയത്ത് ചെയ്തു തീർക്കും. ഗ്രന്ഥകാരന്മാരെ സംബന്ധിച്ച് അനുകൂല സമയമാണ്. കുടുംബത്തിലെ സ്വത്ത് തർക്കം പരിഹരിക്കും. സഹപ്രവർത്തകരുമായി ഉല്ലാസയാത്രകൾ നടത്തും. ഭാഗ്യദിനം ചൊവ്വ
മൂലം: മക്കളുടെ ഭാവിയെക്കുറിച്ചോർത്ത് വ്യാകുലപ്പെടും. ബാങ്ക് ഓഫീസർമാർക്ക് സ്ഥലം മാറ്റമുണ്ടാകും. അയൽക്കാരുമായി നല്ല ബന്ധത്തിലായിരിക്കും. നിത്യജോലി ചെയ്ത് ജീവിക്കുന്നവർക്ക് വരുമാന വർദ്ധനവുണ്ടാകും. ഭാഗ്യദിനം വ്യാഴം
പൂരാടം: ഔദ്യോഗിക സ്ഥാനത്തു നിന്ന് വിരമിക്കും. വീട്ടിൽ മംഗളകർമ്മങ്ങൾ നടക്കും. ഇൻഷ്വറൻസ് ഏജന്റുമാർക്ക് നല്ല ബിസിനസുണ്ടാകും. വാക്‌സാമർത്ഥ്യത്താൽ പല നേട്ടങ്ങളുണ്ടാകും. മത്സരപരീക്ഷകളിൽ വിജയിക്കും. ഭാഗ്യദിനം ഞായർ
ഉത്രാടം: ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. പല കേന്ദ്രങ്ങളിൽ നിന്നും വരുമാനമുണ്ടാകും. പുതിയ വാഹനവും ഭൂമിയും അധീനതയിൽ വന്നുചേരും. യന്ത്രങ്ങളുടെ ക്രയവിക്രയങ്ങളിൽ കൂടുതൽ നേട്ടം. വിലപ്പെട്ട വസ്തുക്കൾ സമ്മാനമായി ലഭിക്കും. ഭാഗ്യദിനം ബുധൻ
തിരുവോണം: ബഹുമുഖ ചിന്തകൾ മൂലം മനസിനെ അസ്വസ്ഥമാക്കും. ശാരീരികാരോഗ്യം അഭിവൃദ്ധിപ്പെടും. കുറെക്കാലമായി ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാക്കും. തൊഴിൽ കാര്യങ്ങളിൽ സർക്കാരിന്റെ സഹായമുണ്ടാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യും. ഭാഗ്യദിനം ശനി
അവിട്ടം: ഉദ്യോഗത്തിൽ എല്ലാവിധമുള്ള പുരോഗതിയുമുണ്ടാകും. സ്വത്ത് തർക്കങ്ങൾ തീരുമാനമാകും. തൊഴിൽ രഹിതർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ അവസരം. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ
ചതയം: ഊഹക്കച്ചവടത്തിൽ നിന്ന് ആദായമുണ്ടാകും. ചെറുയാത്രകൾ പ്രയോജനകരമാകും. സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകളെ നേരിടേണ്ടിവരും. ഭൂമിയോ മറ്റു വിലപിടിപ്പുള്ള സാധനങ്ങളോ അധീനതയിൽ വന്നുചേരും. ഭാഗ്യദിനം വ്യാഴം
പൂരുരുട്ടാതി: ഗൃഹാന്തീക്ഷം സുഖകരമായിരിക്കും. കുടുംബസ്വത്ത് വീതം വയ്ക്കുന്നതിൽ തടസം വന്നേക്കാം. യാത്രകൾ പ്രയോജനകരമാകും. ഏജൻസി ഏർപ്പാടുകൾ ലാഭകരമാകും. സ്വന്തം സംസാരം അവനവനു തന്നെ ദോഷമായി വന്നേക്കാം. ഭാഗ്യദിനം വ്യാഴം
ഉത്രട്ടാതി: സർവീസിൽ നിന്നും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാകും. കലാകാരന്മാർക്കും എഴുത്തുകാർക്കും സമയം അനുകൂലം. സന്താനങ്ങൾക്ക് അഭിവൃദ്ധിയും വിദ്യാഭ്യാസരംഗത്ത് ഉയർച്ചയുമുണ്ടാകും. വിദേശവുമായി ബന്ധപ്പെട്ട ബിസിനസ് ലാഭകരമാകും. ഭാഗ്യദിനം ബുധൻ
രേവതി: സഹപ്രവർത്തകരിൽ നിന്ന് വേണ്ടത്ര സഹകരണം ലഭിക്കില്ല. തൊഴിൽമേഖലകളിൽ നിന്ന് ആദായമുണ്ടാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. പ്രധാന രേഖകളിൽ ഒപ്പുവെക്കുമ്പോഴും ജാമ്യം നിൽക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കുക. വീടുപണിക്കായി ഭൂമി വാങ്ങും. ഭാഗ്യദിനം ബുധൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |