പുതിയ കാലഘട്ടത്തിൽ നിരവധി ആളുകൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്നമാണ് നട്ടെല്ലുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ. ഇപ്പോഴത്തെ ജീവിതശൈലിയാണ് പ്രധാന കാരണം. റോഡ് അപകടങ്ങൾ, കായികമായുണ്ടാകുന്ന പരിക്കുകൾ, ഇരുചക്ര വാഹനങ്ങളുടെ അമിത ഉപയോഗം, തെറ്റായ വ്യായാമരീതി, ആയാസമേറിയ ജോലി, മൃദുവായ മെത്തയുടെയും ഉയരംകൂടിയ തലയണയുടെയും ഉപയോഗം, അമിതവണ്ണം തുടങ്ങിയവയും തെന്നിവീഴുകയും കുനിഞ്ഞ് അമിതഭാരമെടുക്കുകയും ചെയ്യുന്നതും മൂലം നട്ടെല്ലിന്റെ കശേരുക്കൾ അകന്ന് (Spinal Subluxation) നട്ടെല്ലിന്റെ സൂഷുമ്നകാണ്ഡത്തിൽ (spinal cord) പലവിധ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇതുകാരണം നട്ടെല്ലിന്റെ ഇടയിൽ സ്ഥിതിചെയ്യുന്ന മജ്ജ തള്ളി (Disc Prolapse) പുറത്തേക്കുവരാനിടയാകും. തുടർന്ന് സുഷുമ്നകാണ്ഡത്തിൽ നിന്ന് തുടങ്ങുന്ന ഞരമ്പുകളിൽ സമ്മർദ്ദം ഉണ്ടാകുന്നു. കഴുത്തിന്റെ ഭാഗത്തിൽ സമ്മർദ്ദം ഉണ്ടായാൽ (Cervical Disc Prolapse)
കഴുത്ത്, തോൾഭാഗം, കൈകൾ എന്നിവയിൽ വേദന പടരുന്നു. സാധാരണ C5-C6 & C6-C7ലാണ് അധികം പ്രശ്നം സംഭവിക്കാറുള്ളത്. ഇടുപ്പ് ഭാഗങ്ങളിൽ സമ്മർദ്ദം ഉണ്ടായാൽ (Lumbar Disc Prolapse) ഇടുപ്പ് വേദന (LBA)മറ്റും കാലുകൾക്ക് വേദന പടർന്നുചെല്ലുന്നു (Sciatica). സാധാരണ L4-L5 & L5-S1 ലാണ് ഡിസ്ക് പ്രശ്നങ്ങൾ അധികവും കാണപ്പെടുന്നത്. സുഷുമ്നകാണ്ഡത്തിൽ സമ്മർദ്ദം കൂടിയാൽ കൈകാലുകളുടെ മരവിപ്പിലേക്കും ശരിയായ ചികിത്സ നൽകാതിരുന്നാൽ കൈകാലുകളുടെ പ്രവർത്തനം നഷ്ടമാകുന്ന അവസ്ഥയിലേക്കുമാണ് എത്തിക്കുന്നത്.
ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് സർജറിയല്ലാത്ത പരിഹാരമാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ചെല്ലാംകോണം കപ്പിയറയിലുള്ള ഗുരുപാദം സ്പൈൻ കെയർ സെന്ററിൽ ഡോ.റോബിൻ ഗുരു സിംഗ് നിർദ്ദേശിക്കുന്നത്. ചുരുങ്ങിയ കാലത്തിനിടെ തന്നെ പ്രശസ്തനായ നോൺഇൻവേസിവ് സ്പൈൻ സ്പെഷ്യലിസ്റ്റും ഓർത്തോപീഡിക് ഫിസിയോതെറാപിസ്റ്റുമായ ഇദ്ദേഹം, ഡിസ്ക് പ്രോലാപ്സ്, നടുവേദന,
കഴുത്തുവേദന തുടങ്ങിയ രോഗാവസ്ഥകൾക്ക് അത്യാധുനിക രീതിയിൽ ചികിത്സ ലഭ്യമാക്കുന്നു. 2007ൽ സ്ഥാപിതമായ ഗുരുപാദം സ്പൈൻ കെയർ സെന്ററിന്റെ ഡയറക്ടറെന്ന നിലയിൽ തന്റെ 20 വർഷത്തെ അനുഭവത്തിന്റെ പിൻബലത്തിൽ 40,000ത്തിലധികം രോഗികളെ വിജയകരമായി ചികിത്സിച്ചിട്ടുണ്ട്.
ചെന്നൈയിലെ ഡോ. എം.ജി.ആർ. മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (2002), സേലത്തെ വിനായക മിഷൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓർത്തോപീഡിക്സ് ആൻഡ് മാനുവൽ തെറാപ്പിയിൽ മാസ്റ്റർ ബിരുദം (2014), അമേരിക്കയിലെ യൂണിവേഴ്സിറ്റി ഒഫ് മോണ്ടാനയിൽ നിന്ന് ഡോക്ടർ ഓഫ്
ഫിസിയോതെറാപ്പി ബിരുദം (2024) എന്നിവ നേടിയിട്ടുണ്ട്. കൂടാതെ, 2020ൽ ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിയിൽ നിന്ന് ഡിസ്റ്റിംഗ്വിഷ്ഡ് ക്ലിനിഷ്യൻ അവാർഡും 2023ൽ തമിഴ്നാട്ടിലെ മികച്ച നോൺഇൻവേസിവ് സ്പൈൻ സ്പെഷ്യലിസ്റ്റ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കയിൽ നടത്തിയ ഡോക്ടറേറ്റ് പഠനത്തിൽ ഡിസ്ക് പ്രശ്നങ്ങൾക്ക് ശസ്ത്രക്രിയ ഇല്ലാത്ത ചികിത്സാരീതി ഗവേഷണത്തിലൂടെ തെളിയിച്ചിട്ടുണ്ട്.
തലമുറകൾ കൈമാറിയ
പാരമ്പര്യ അറിവുകൾ
കുടുംബപരമായി ആരോഗ്യ പരിചരണ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ളവരാണ് തങ്ങളെന്ന് ഡോ.റോബിൻ ഗുരു സിംഗ് പറയുന്നു.നാലഞ്ച് തലമുറകളിലായി ആരോഗ്യപരിചരണ രംഗത്ത് സദ്പേര് സമ്പാദിച്ചിട്ടുള്ള കുടുംബമാണ്
അദ്ദേഹത്തിന്റേത്. മുതുമുത്തച്ഛനായ സിദ്ധ വൈദ്യൻ ഗുരുപാദം ആശാൻ തിരുവിതാംകൂർ മഹാരാജാവിന്റെ ആസ്ഥാന വൈദ്യനായിരുന്നു. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് സ്ഥാപനത്തിന് 'ഗുരുപാദം സ്പൈൻ കെയർ സെന്റർ' എന്ന പേര് നൽകിയിട്ടുള്ളത്. അച്ഛൻ ഡോ.ബെൻസാം റോബിൻസൻ സിദ്ധ ആയൂർവേദ ഫിസിഷ്യനായിരുന്നു. അസ്ഥിസംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നാല് പതിറ്റാണ്ടിലേറെ ചികിത്സ നൽകിയിരുന്ന സ്ഥാപമായിരുന്നു അത്. ഫിസിയോതെറാപ്പി തുടക്കമായതോടെ നട്ടെല്ല് സംബന്ധമായ അസുഖങ്ങൾക്കുള്ള പ്രത്യേക ചികിത്സാകേന്ദ്രം എന്ന നിലയിലാണ് ഗുരുപാദം സ്പൈൻ കെയർ സെന്റർ പ്രവർത്തനം തുടങ്ങിയത്. പൂർവികരുടെ പാത പിന്തുടർന്ന് ആധുനിക ചികിത്സാ രീതികളാണ് ഗുരുപാദം സ്പൈൻ കെയർ സെന്ററിൽ നടന്നുവരുന്നത്.
2007ൽ തന്നെ പ്രവർത്തനം പൂർണമായി ഫിസിയോ തെറാപ്പി മേഖലയിലേക്ക് മാറിയിരുന്നു. തുടർന്ന് ഇന്ത്യൻ അസോസിയേഷൻ ഒഫ് ഫിസിയോതെറാപ്പിയുടെ അംഗീകാരവും ലഭിച്ചു.2017ൽ വിദേശരാജ്യങ്ങളിൽ നിന്നും ഇറക്കുമതിചെയ്ത ഉപകരണങ്ങൾ സഹിതം 25 മുറികളോടുകൂടിയ കിടത്തി ചികിത്സയുൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടുള്ള ഗുരുപാദം സ്പൈൻ കെയർ സെന്റർ മുൻ മുഖ്യമന്ത്രി
ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത് പ്രവർത്തനമാരംഭിച്ചു.തുടർന്ന് സ്ഥാപനത്തിന് ISO അംഗീകാരവും ലഭിച്ചു.
മൂലകാരണം കണ്ടെത്തിയുള്ള ചികിത്സാരീതി നടുവേദനയുമായി ആശുപത്രിയിലെത്തുന്ന ഒരാൾക്ക് വേദന സംഹാരികളും കുത്തിവയ്പും നൽകിയതിന് ശേഷം പരിഹാരമെന്ന നിലയിൽ ശസ്ത്രക്രിയ നിർദ്ദേശിക്കുമ്പോൾ ഗുരുപാദം സ്പൈൻ കെയർ സെന്ററിൽ അസുഖത്തിന്റെ മൂലകാരണം കണ്ടെത്തിയാണ് ചികിത്സ നിർദ്ദേശിക്കുന്നത്. സമയമെടുത്തുള്ള രോഗനിർണയമാണ് ഇതിൽ പ്രധാനം. സുഷുമ്നാകാണ്ഡത്തിലെ നാഡികൾക്ക് സംഭവിക്കുന്ന തകരാറുകൾ
മനസിലാക്കുന്നതിന് എം.ആർ.ഐ സ്കാനുകൾ ഉൾപ്പെടെയുള്ള സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കും. പ്രധാനമായും ഇത് ഡിസ്ക് സംബന്ധമായ തകരാറുകൾ കാരണമാണ് സംഭവിക്കുന്നത്. അമേരിക്ക, ഇറ്റലി, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഇതിന് പുറമേ ക്ലിനിക്കൽ അംഗീകാരമുള്ള തനത് ചികിത്സാരീതികളും പിന്തുടരുന്നു. ഓർത്തോപീഡിക് ഫിസിയോതെറാപ്പിയാണ് ഇവിടുത്തെ സ്പെഷ്യലൈസേഷൻ. ക്ലിനിക്കലി തെളിയിക്കപ്പെട്ട ആധുനിക ചികിത്സാരീതികളാണ് ഇവിടെ പിന്തുടരുന്നത്.
ഡിസ്ക് സംബന്ധമായ അസുഖങ്ങൾക്ക് ഇപ്പോൾ ശസ്ത്രക്രിയ മാത്രമാണ് പോംവഴിയെന്നാണ് ഡോക്ടർമാർ പ്രധാനമായും നിർദ്ദേശിക്കുന്നത്. എന്നാൽ ഗുരുപാദം സ്പൈൻ കെയർ സെന്ററിൽ ശസ്ത്രക്രിയയില്ലാതെ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ചികിത്സ നൽകുന്നു. ഏറ്റവും നൂതനമായ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ. ഇത് വളരെയധികം ഫലപ്രദമാണെന്ന്
നിരവധി ആളുകൾ വ്യക്തമാക്കിയിട്ടുണ്ട്. ചികിത്സയും ചികിത്സാരീതികളും എത്രതന്നെ വളർന്നാലും നട്ടെല്ലിന്റെയും
സുഷുമ്നാകാണ്ഡത്തിന്റെയും പ്രശ്നങ്ങൾക്ക് ശരിയായ പരിഹാരമുണ്ടാക്കാനായില്ലെങ്കിൽ തീരാവേദനയാകും ഉണ്ടാവുക. ഈ വേദന ഇല്ലാതാക്കുന്നതിന് സുഷുമ്നാകാണ്ഡത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്ന ഉയർന്ന നിലവാരത്തിലുള്ള ചികിത്സാ രീതിയാണ് (Advanced non-invasive spinal
decompression)ശസ്ത്രക്രിയ ഇല്ലാതെ ഗുരുപാദം സ്പൈനൽ കെയർ സെന്ററിൽ ചെയ്യുന്നത്. ഇതിൽ ആദ്യം എം.ആർഐ സ്കാനിംഗിലൂടെ കശേരുക്കൾക്കിടയിലെ അകൽച്ച
(Spinal Sublux ation), ഡിസ്ക് ബൾജ്, സുഷുമ്ന നാഡിയിലുണ്ടാകുന്ന സമ്മർദ്ദം തുടങ്ങിയവ കണ്ടെത്തുന്നു. ശേഷം അമേരിക്കയിൽ നിന്നെത്തിച്ച സ്പൈനൽ ഡികംപ്രഷൻ എക്യുപ്മെന്റിന്റെ സഹായത്തോടെ ഡിസ്ക് വികസിപ്പിച്ച്
നട്ടെല്ലുകളിലെ അകൽച്ച ശരിയാക്കുന്നതിലൂടെ ഡിസ്ക് അകത്തേക്ക് പോകുന്നു. ഇതോടെ സുഷുമ്നാകാണ്ഡത്തിൽ നിന്ന് തുടങ്ങുന്ന ഞരമ്പുകളിലെ സമ്മർദ്ദം കുറയുകയും കൈകാലുകളിൽ പടരുന്ന വേദന വിട്ടുമാറുകയും ചെയ്യും.
ശസ്ത്രക്രിയയ്ക്ക് പകരംചെയ്യുന്ന ഈ ചികിത്സാരീതിയിലൂടെ യാതൊരു പാർശ്വഫലവും ഇല്ലാതെ നീണ്ടുനിൽക്കുന്ന നടുവേദന (Chronic L.B.A), കഴുത്ത് വേദന, മജ്ജ തള്ളുന്നത് (Disc Prolapse) എന്നീ പ്രശ്നങ്ങൾ പൂർണ്ണമായും ഭേദമാക്കാനാകും.രോഗത്തിന്റെ കാഠിന്യമനുസരിച്ച് 10 മുതൽ 15 ദിവസത്തെ ചികിത്സയും ഒന്ന് മുതൽ രണ്ട് മാസം വരെയുള്ള വിശ്രമമവും വേണ്ടിവരുന്നതാണ്.
കൗമാരക്കാരിലും നട്ടെല്ല് രോഗം
മുമ്പ് മദ്ധ്യവയസ്കരായ ആളുകളിലാണ് നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ കണ്ടിരുന്നതെങ്കിൽ ഇപ്പോൾ കൗമാരക്കാരിൽ പോലും ഇത്തരം അസുഖങ്ങൾ കണ്ടുവരുന്നുണ്ട്. കുട്ടികൾ ഇരിക്കുന്ന രീതി (Posture) പലപ്പോഴും ആരും ശ്രദ്ധിക്കാറില്ല. ഭാരം കൂടിയ ബാഗുകൾ കുട്ടികൾ തോളിലിടുന്നത് കഴുത്തിനെയും നടുവിനെയും ഒരുപോലെ ബാധിക്കും.കായിക മത്സരങ്ങൾക്കിടെ സംഭവിക്കുന്ന പരിക്കുകൾ, ചെറുപ്പത്തിലുണ്ടാകുന്ന നിസാരമായി തള്ളിക്കളയുന്ന വീഴ്ചകൾ എന്നിവ ക്രമേണ ഡിസ്ക് സംബന്ധമായ പ്രശ്നങ്ങൾക്ക്
കാരണമായിത്തീരുന്നു. ആരംഭത്തിൽ കഴുത്തവേദന, നടുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നു. ശരിയായ ചികിത്സ ലഭ്യമാക്കാതിരുന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.കുട്ടികളുടെ കാര്യത്തിൽ പ്രധാനമായും ചെറുപ്പത്തിൽ തന്നെ അവരുടെ പോസ്ചർ ശ്രദ്ധിക്കണം. സമീകൃതാഹാരം ശീലമാക്കണം. വൈറ്റമിനുകൾ, പോഷകാഹാരങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ജങ്ക് ഫുഡ്, ട്രാൻസ് ഫാറ്റ് എന്നിവ ഒഴിവാക്കണം. ഡ്രൈ ഫ്രൂട്ട്സ്, നട്ട്സ്, മില്ലറ്റുകൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തണം. വൈറ്റമിൻ ഡി ലഭ്യത ഉറപ്പാക്കണം. സൂര്യപ്രകാശം ലഭിക്കുന്നതിന് തുറസായ സ്ഥലങ്ങളിൽ കായിക പ്രവർത്തനങ്ങളിൽ ഏർപ്പെടണം, കാത്സ്യം കൂടുതലായുള്ള ഭക്ഷണങ്ങൾ കഴിക്കണം, വെറ്റമിൻ ഡി ഒരുപാട് കുറവുള്ളവർക്ക് സപ്ലിമെന്റുകൾ കഴിക്കാം. ഭക്ഷണരീതി നിയന്ത്രിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും അമിതവണ്ണം നിയന്ത്രിക്കാനാകും. ശരീരഭാരം കൂടുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെ ബാധിക്കും. രാത്രിയിലെ ഭക്ഷണം കഴിയുന്നതും വൈകിട്ട് എട്ട് മണിക്കുള്ളിൽ കഴിക്കാൻ ശ്രദ്ധിക്കണം. രാത്രി വൈകിയുള്ള ഭക്ഷണം കരളിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കാം. പുരുഷന്മാരിലും സ്ത്രീകളിലും നട്ടെല്ല് സംബന്ധമായ അസുഖങ്ങൾ ഒരേേപാലെ കണ്ടുവരുന്നുണ്ട്. തൊഴിലിന്റെ സ്വഭാവത്തിന് അനുസരിച്ചുള്ള പ്രശ്നങ്ങളാണ് കൂടുതലും. ഇതിന് പുറമേ ടൂവീലർ ഉപയോഗം, അപകടങ്ങൾ, കായികമായുണ്ടാകുന്ന പരിക്കുകൾ എന്നിവയെല്ലാം പുരുഷന്മാരിലെ നട്ടെല്ല് രോഗത്തിന് കാരണമായി
കണ്ടുവരുന്നു. സ്ത്രീകളിൽ ഗർഭധാരണത്തെ തുടർന്നുണ്ടാകുന്ന നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളാണ് കൂടുതൽ. നട്ടെല്ലിലെ പ്രശ്നങ്ങൾക്ക് ചികിത്സ പ്രാരംഭഘട്ടത്തിലേ ഉറപ്പാക്കുകയാണ് നല്ലത്. അല്ലെങ്കിൽ ചില അശ്രദ്ധകൾ കൈകാലുകൾ ബലഹീനമാക്കുന്നതിനും ചലനരഹിതമാക്കുന്നതിനും കാരണമാകുന്നു.രോഗലക്ഷണങ്ങൾ ഒരാഴ്ചയിലേറെ നീണ്ടുനിന്നാൽ ചികിത്സ നടത്തേണ്ടതും ഭേദമാകാതെ വന്നാൽ വിദഗ്ദ്ധ ചികിത്സക്കായി സ്പൈൻ സ്പെഷ്യലിസ്റ്റിനെ സമീപിക്കേണ്ടതുമാണ്. താത്കാലിക നിവാരണത്തിനായി വേദന സംഹാരികളിൽ അഭയം തേടുകയും ഫലപ്രദമല്ലാത്ത ചികിത്സ തേടുകയും ചെയ്യുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാകുന്നതിന് ഇടയായേക്കും.
ഗുരുതര പ്രശ്നങ്ങൾക്കും ചികിത്സയുണ്ട്
ഇരുപത് വർഷത്തിലേറെക്കാലമായി ആതുസേവന രംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ.റോബിൻ ഗുരു സിംഗ് പറയുന്നു. മറക്കാനാകാത്ത ഒട്ടനവധി അനുഭവങ്ങൾ
ഉണ്ടായിട്ടുണ്ട്. ഗുരുതരമായ രോഗാവസ്ഥയിൽ വീൽചെയറിൽ എത്തിയിരുന്ന രോഗികളെ പോലും പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്നും സെർവീക്കൽ കംപ്രസീവ് മൈലോപ്പതിക്ക് ചികിത്സ തേടി വീൽ
ചെയറിൽ എത്തിയിട്ടുള്ള നിരവധി കേസുകൾ ചികിത്സിച്ച് പൂർണമായും ഭേദപ്പെടുത്തി. ഇന്ന് അവരെല്ലാം ജീവിതത്തിലേക്ക് പൂർണമായും തിരികെയെത്തി. ചലനശേഷി നഷ്ടപ്പെട്ടെത്തിയ നിരവധി കേസുകൾ ഇത്തരത്തിൽ ചികിത്സിച്ച് ഭേദമാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്തിന് സമീപം കരിങ്കൽ കപ്പിയറയിൽ പ്രവർത്തിച്ചുവരുന്ന ഗുരുപാദം സ്പൈൻ സ്പൈൻ കെയർ സെന്ററുമായി ബന്ധപ്പെടുക.
ഫോൺ നമ്പർ: 04651266005, 04651266006,
04651267007, 9585255665.
വെബ്സൈറ്റ്: www.gurupathamspinecare.in,
ഇ മെയിൽ: gurupathamspinecare@gmail.com.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |