ഇന്ത്യയിൽ പൊതുവെ കൊതുക് ശല്യം കൂടുതലാണ്. കൊതുകിന്റെ ഉപദ്രവം കാരണം മാരകമായ പല രോഗങ്ങളും ഉണ്ടാകാം. ഡെങ്കിപ്പനി, വെസ്റ്റ് നെെൽ, മന്ത്, ചിക്കൻഗുനിയ തുടങ്ങിയ നിരവധി രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. അതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കൊതുക് ശല്യം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ടാണ് കൊതുകുകൾ പെരുകുന്നത്.
എന്നാൽ കൊതുകുകൾ ഇല്ലാത്ത രാജ്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ സംഭവം സത്യമാണ്. എവിടെയാണെന്ന് അല്ലേ? വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായ ഐസ്‌ലാൻഡാണ് അത്. ഇവിടെ കൊതുകുകൾ ഇല്ല. ക്രമരഹിതമായ താപനിലയാണ് ഇതിന് കാരണമെന്ന് വിദഗ്ധർ പറയുന്നു.
കൊതുകുകളുടെ മുട്ട വിരിയാൻ സ്ഥിരമായ താപനില ആവശ്യമാണ്. എന്നാൽ ഇവിടത്തെ കാലാവസ്ഥാ ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഇടയ്ക്കിടെ കൂടുതൽ തണുപ്പ് ഉള്ളതിനാൽ ലാർവ വിരിയില്ല. കൂടാതെ ഇവിടെ കെട്ടിനിൽക്കുന്ന വെള്ളം ഇല്ല. ഇവിടത്തെ തണുത്ത കാലാവസ്ഥയും മണ്ണിന്റെ ഘടനയും വ്യത്യസ്തമായതിനാൽ കൊതുകുകളുടെ പ്രജനനത്തിന് ആവശ്യമായ ആഴം കുറഞ്ഞതുും കെട്ടിനിൽക്കുന്നതുമായ വെള്ളം ഇവിടെ കാണാൻ കഴിയില്ല. ഇതും ഒരു കാരണമാണ്. ഐസ്‌ലാൻഡ് പോലെ തന്നെ കൊതുകുകൾ ഇല്ലാത്ത മറ്റൊരു രാജ്യമാണ് അന്റാർട്ടിക്ക. തണുത്ത് വിറയ്ക്കുന്ന കാലാവസ്ഥയും വെള്ളം കെട്ടിനിൽക്കാൻ സ്ഥലമില്ലാത്തതുമാണ് അതിന് കാരണം. ഇവിടെ അതിജീവിക്കാൻ കൊതുകിന് കഴിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |