കോഴിക്കോട്: പി.എം ശ്രീ നടപ്പാക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സി.പി.ഐയുമായി ചർച്ച ചെയ്യുമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കേരളത്തിന് അർഹതപ്പെട്ട ആനുകൂല്യങ്ങൾ കേന്ദ്രസർക്കാർ നൽകാത്തതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നവകേരളം നിർമ്മിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിന് കേന്ദ്രം പണം നൽകണമെന്നും പേരാമ്പ്രയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
തമിഴ്നാട് പി.എം ശ്രീ അംഗീകരിക്കുന്നില്ലല്ലോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തമിഴ്നാട് പോലെയല്ല കേരളമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പേരാമ്പ്രയിൽ ഇപ്പോൾ എങ്ങനെയാണ് സംഘർഷമുണ്ടാകുന്നതെന്ന് പരിശോധിക്കണം. മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരനും എം.പിയായിരുന്നപ്പോഴില്ലാത്ത സാഹചര്യമാണ് ഇപ്പോഴത്തേത്. സംഘർഷമുള്ള സ്ഥലത്ത് പോയാൽ ജനപ്രതിനിധികൾ സമാധാനമുണ്ടാക്കണം. എന്നാൽ ഇപ്പോഴത്തെ എം.പി അങ്ങനെയല്ലെന്നും രാമകൃഷ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |