ജ്യോതിഷത്തിന്റെ ഒരു വിഭാഗമാണ് സംഖ്യാശാസ്‌ത്രം അഥവാ ന്യൂമറോളജി. ജനന തീയതി അല്ലെങ്കിൽ ജന്മസംഖ്യകൾ വച്ച് ഒരു വ്യക്തിയുടെ ഭാവി, ഭാഗ്യം, വ്യക്തിത്വം എന്നിവയെല്ലാം നിർണയിക്കാനാകും എന്നാണ് വിശ്വാസം. നിങ്ങൾ ജനിച്ച ഇംഗ്ലീഷ് മാസത്തിലെ തീയതി നോക്കിയാണ് ഈ പ്രവചനങ്ങൾ നടത്തുന്നത്. ജനന തീയതി അനുസരിച്ച് ഒരാളുടെ ജീവിതവും ഭാഗ്യവും തൊഴിലും ദാമ്പത്യജീവിതവുമെല്ലാം വ്യത്യാസപ്പെട്ടിരിക്കും. ഇത്തരത്തിൽ ന്യൂമറോളജി പ്രകാരം 'ഒന്ന് ' ജനനസംഖ്യയായി വരുന്ന വ്യക്തികളുടെ ചില പൊതു പ്രത്യേകതകൾ അറിയാം.
1, 10, 28, 19 എന്നീ തീയതികളിൽ ജനിക്കുന്നവരുടെയെല്ലാം ജനനസംഖ്യ 'ഒന്ന്' ആണ്. ആഡംബര ജീവിതം നേടിയെടുക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവരാണിവർ. ഇവർക്ക് ഏത് കാര്യങ്ങളിലും സ്വാർത്ഥത ഉണ്ടായിരിക്കും. ആരുടെ മുന്നിലും തലകുനിക്കാൻ ഇഷ്‌ടപ്പെടാത്ത ഇവർ എല്ലാ കാര്യവും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവക്കാരാണ്. ഓരോ കാര്യവും നന്നായി ആലോചിച്ച് മാത്രമേ ഇവർ തീരുമാനിക്കുകയുള്ളു. കലാഭിരുചിയുള്ളവരാണ്. ഈ ദിവസങ്ങളിൽ ജനിച്ച സ്‌ത്രീകൾ പൗരുഷമുള്ളവരായിരിക്കും.
സൗന്ദര്യമുള്ള എല്ലാ കാര്യവും ഇഷ്‌ടപ്പെടുന്ന ഇവർ അനീതി കണ്ടാൽ ഉടൻതന്നെ ശക്തമായി പ്രതികരിക്കും. രാഷ്‌ട്രീയ, സാമൂഹിക പ്രവർത്തനങ്ങളിൽ ശോഭിക്കും. ആരെയും ഉപദ്രവിക്കാൻ ആഗ്രഹിക്കാത്ത ഇവരെ ബുദ്ധിമുട്ടിച്ചാൽ ഭയാനകമായ പ്രതികാരങ്ങൾ ചെയ്‌തിരിക്കും. സൗന്ദര്യവും മനസുറപ്പും ഇവരുടെ മറ്റൊരു പ്രത്യേകതയാണ്. ഇവരെ ധൈര്യമായി വിശ്വസിക്കാമെന്നും വലിയ കാര്യങ്ങൾ പോലും മനസിൽ സൂക്ഷിക്കാൻ കഴിയുന്നവരാണ് ഇക്കൂട്ടരെന്നും സംഖ്യാശാസ്‌ത്രത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |