നടിയായ അഹാന കൃഷ്ണയെയും കുടുംബത്തെയും അറിയാത്തവർ വളരെ വിരളമാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം തന്റെ 30-ാം പിറന്നാളിന്റെ വീഡിയോ അഹാന യൂട്യൂബിൽ പങ്കുവച്ചിരുന്നു. അതിലെ ചില രംഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇതിൽ ദിയ കൃഷ്ണ അഹാനയെക്കുറിച്ച് പറയുന്ന കാര്യങ്ങളും വെെറലാണ്. വീട്ടിൽ അഹാനയുമായി ഏറ്റവും കൂടുതൽ വഴക്ക് ഉണ്ടാക്കിയത് താനാണെന്നാണ് ദിയ പറയുന്നത്.
'വീട്ടിൽ അമ്മുവുമായി ഏറ്റവും കൂടുതൽ അടിയുണ്ടാക്കിയിട്ടുള്ളത് ഞാനാണ്. ഇപ്പോഴും അടിയുണ്ടാക്കുന്നതും ഞാൻ തന്നെയാണ്. എന്തോ വല്ലാത്ത ബോണ്ടിംഗ് ഞങ്ങൾക്കിടയിലുണ്ട്. ജനിച്ച വീണപ്പോൾ തന്നെ എന്നെ കുടകൊണ്ട് അമ്മു അടിച്ചിട്ടുണ്ട്. അമ്മുവിന് അറ്റൻഷൻ പെട്ടെന്ന് കിട്ടാതായതിന്റെ വിഷമം ആയിരുന്നെന്ന് തോന്നുന്നു. കാരണം വീട്ടിലെ സ്റ്റാർ ആയിരുന്നു. അമ്മുവിന് ലീഡർഷിപ്പ് ക്വാളിറ്റി ഉണ്ട്. ഫാമിലിയായി ട്രിപ്പ് പോകുമ്പോൾ നമ്മളായിരുന്നെങ്കിൽ തേഞ്ഞേനെ എന്ന് ഞാനും ഇഷാനിയും തമ്മിൽ പറയും.
അമ്മു എങ്ങനെ ഡീൽ ചെയ്തു എന്ന് ഞങ്ങൾ ആലോചിക്കും. പല സ്ഥലത്തും പല ഭാഷകളിൽ അമ്മു സംസാരിക്കും. നമ്മുടെ കുടുംബത്തിൽ അമ്മുവിന് മാത്രമേ അത് പറ്റൂ. അമ്മുവും അമ്മയും ഏത് സ്ഥലത്ത് പോയാലും എത്ര മണിക്ക് എണീറ്റാലും ആ സ്ഥലം മുഴുവൻ നടന്ന് തീർത്തിട്ടേ തിരിച്ച് വീട്ടിൽ വരൂ. ഏത് സാഹചര്യവും അഡാപ്ട് ചെയ്യുന്ന ആളാണ് അമ്മു. ഓമിയുടെ അടുത്ത് കുറേകൂടി കെയർ അമ്മുവിനുണ്ട്. ഞങ്ങൾ വീട്ടിൽ ഇത്രയും സംസാരിക്കാറില്ല. ഞങ്ങൾ കുടയെടുത്ത് അടിക്കും തെറി വിളിക്കും. എന്നിട്ട് മാറി ഇരിക്കും. എന്തെങ്കിലും കോമഡി പറയാനുള്ളപ്പോൾ മാത്രം പറയും. അപ്പോഴാണ് ഞങ്ങൾ ആകെ സംസാരിക്കുന്നത്' - ദിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |