നിഖില വിമൽ നായികയായി ഫെബിൻ സിദ്ധാർഥ് സംവിധാനം ചെയ്യുന്ന പെണ്ണ് കേസ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. കാതൽ നദിയെ എന്നു തുടങ്ങുന്ന മനോഹരമായ പ്രണയ ഗാനം ആലപിച്ചത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്. തമിഴ് വരികൾ എഴുതിയത് പൊന്നുമണിയാണ്. ഹക്കിം ഷാജഹാൻ, അജു വർഗ്ഗീസ്, രമേശ് പിഷാരടി, ഇർഷാദ് അലി, അഖിൽ കവലയൂർ, പി.പി കുഞ്ഞികൃഷ്ണൻ,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ, പ്രവീൺ രാജാ, ശിവജിത്, കിരൺ പീതാംബരൻ, ഷുക്കൂർ, ധനേഷ്, ഉണ്ണി നായർ, രഞ്ജി കങ്കോൽ, സഞ്ജു സനിച്ചൻ, അനാർക്കലി നാസർ, ആമി തസ്നിം, സന്ധ്യാ മനോജ്, ലാലി എന്നിവരാണ് മറ്റു താരങ്ങൾ.
ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ്. കെ.ആർ ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം. രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ഛായാഗ്രഹണം: ഷിനോസ്, സംഭാഷണം: ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത്, സഹനിർമാണം: അക്ഷയ് കെജ്രിവാളും അശ്വതി നടുത്തൊടി, പ്രൊഡക്ഷൻ ഡിസൈനർ: അർഷദ് നക്കോത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, എഡിറ്റർ: ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ: ജിനു പി.കെ. മാർക്കറ്റിംഗ് ഹെഡ് വിവേക് രാമദേവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |