ദീപാവലി ദിനത്തിന് പിന്നാലെ ആരാധകർക്ക് സർപ്രെെസ് സമ്മാനം ഒരുക്കി താര ദമ്പതികളായ ദീപിക പദുകോണും രൺവീർ സിംഗും. തങ്ങളുടെ മകൾ ദുവയുടെ മുഖം ആദ്യമായി ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിരിക്കുകയാണ് താരങ്ങൾ. ഇന്നലെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ദമ്പതികൾ ദുവ പദുകോൺ സിംഗിന്റെ ചിത്രം പങ്കുവച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.
ചുവന്ന വസ്ത്രങ്ങൾ അണിഞ്ഞാണ് ദീപികയും മകളും എത്തിയത്. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ തന്നെ വെെറലായി. കുഞ്ഞു ദുവയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകർ. ഇത്രയും നാൾ കുഞ്ഞിന്റെ മുഖം മാദ്ധ്യമങ്ങളിൽ നിന്ന് താരങ്ങൾ മറച്ചുവച്ചിരുന്നു. രാജ്‌കുമാർ റാവു, റിയ കപൂർ, നേഹ ധൂപിയ തുടങ്ങിയ നിരവധി താരങ്ങളാണ് പോസ്റ്റിന് കമന്റുമായി എത്തിയത്. കുട്ടി നല്ല ക്യൂട്ടാണെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
2018 നവംബറിൽ ഇറ്റലിയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ദീപികയും രൺവീർ സിംഗും വിവാഹിതരായത്. കഴിഞ്ഞ സെപ്തംബർ എട്ടിനാണ് ഇരുവർക്കും മകൾ ജനിച്ചത്. ജനിച്ച് രണ്ടുമാസങ്ങൾക്ക് ശേഷം മകളുടെ പേര് താരങ്ങൾ വെളിപ്പെടുത്തിയിരുന്നു. 'ദുവ പദുകോൺ സിംഗ് - ദുവ എന്നാൽ പ്രാർത്ഥന എന്നാണർത്ഥം. ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് അവൾ എന്നാണ് അന്ന് ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |