റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഒക്ടോബർ 23 - തുലാം 6 വ്യാഴാഴ്ച (പുലർച്ചെ 1 മണി 51 മിനിറ്റ് 12 സെക്കന്റ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം)
അശ്വതി: കുടുംബത്തിൽ ഐക്യതയുണ്ടാകും, കൂടുതൽ ഉത്തരവാദിത്തങ്ങൾ, തൊഴില്‍ രംഗത്തുള്ള സ്തംഭനം മാറും, ദുരിതങ്ങളില്‍ നിന്നുള്ള മോചനം.
ഭരണി: ചിരകാലാഭിലാഷം പൂവണിയും. പല രീതിയിലും ധനം വന്നുചേരും, സുഹൃത്തുക്കളിൽ നിന്ന് സഹായം, കുടുംബത്തിൽ അംഗീകാരം ലഭിക്കും.
കാര്‍ത്തിക: മറ്റുള്ളവരെ കണ്ണടച്ച് വിശ്വസിക്കരുത്, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍, കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും.
രോഹിണി: ശത്രുക്കൾ വർദ്ധിക്കും, വിഷയാസക്തി കുറയ്ക്കുക, കുടുംബത്തിന്റെ ശാന്തിയും സമാധാനവും കാത്ത് സൂക്ഷിക്കുക, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് അനുകൂല സമയം.
മകയിരം: എല്ലാ കാര്യങ്ങളിലും അതീവശ്രദ്ധ ചെലുത്തണം, ദൈവാധീനക്കുറവ്, ആരോഗ്യ പ്രശ്നങ്ങൾ, സ്ത്രീ വിഷയങ്ങളിൽ കലഹം, മുൻകോപം ഒഴിവാക്കുക.
തിരുവാതിര: സുഹൃത്തുക്കളിൽ നിന്നും ചതിവ് പറ്റാം, അപ്രതീക്ഷിതമായി ചെലവ് വര്‍ദ്ധിക്കും, സഹോദരരുമായി കലഹം. ചെലവ് വർദ്ധിക്കും, ജോലി സ്ഥലത്ത് ശത്രുക്കളുടെ ഉപദ്രവം.
പുണര്‍തം: മോശപ്പെട്ട കൂട്ടുകെട്ടുകൾ ഒഴിവാക്കണം, പങ്കാളിയുമായി വാക്കുതര്‍ക്കം ഉണ്ടാകാതെ നോക്കണം, പ്രശ്‌നങ്ങളില്‍ ചാടാന്‍ സാദ്ധ്യതയുണ്ട്.
പൂയം: അപ്രതീക്ഷിതവും അനുകൂലവുമായ ചില സംഭവങ്ങള്‍ നടക്കും, മേലുദ്യോഗസ്ഥരുടെ അംഗീകാരം ലഭിക്കും, സന്താന ഭാഗ്യം, ഉണ്ടായിരുന്ന ക്ലേശങ്ങള്‍ മാറും.
ആയില്യം: പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ടായിരിക്കും, വിദ്യാഭ്യാസ കാര്യങ്ങളിൽ പുരോഗതിയുണ്ടാകും, എതിർപ്പുകളിൽ നിന്ന് അതിജീവനം കിട്ടും, സുഖജീവിതം.
മകം: ആരോഗ്യം മെച്ചപ്പെടും, പുതിയ സൗഹൃദങ്ങൾ, യാത്രയിൽ നേട്ടം, മുതിർന്നവരിൽ നിന്ന് ധനനേട്ടം, ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും.
പൂരം: അവിചാരിത ധനലാഭം, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, എതിർലിംഗക്കാരെക്കൊണ്ട് ഗുണാനുഭവങ്ങൾ.
ഉത്രം: ശത്രുക്കളുടെ മേൽ വിജയം, പുതിയ അവസരങ്ങൾ തുറന്നു കിട്ടും, ഗുരുഭക്തി വർദ്ധിക്കും, വിവാഹം മൂലം നേട്ടം.
അത്തം: വശ്യമായി സംസാരിക്കും, പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റം, പുതിയ കരാറുകള്‍ ഒപ്പ് വയ്ക്കും, വിരോധികളുമായി രമ്യതയിൽ ആകും.
ചിത്തിര: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മെച്ചപ്പെട്ട ജോലി സാദ്ധ്യതകൾ തെളിയും, ഗൃഹത്തിൽ സന്തോഷം, വിദേശ ഗുണം, ദൃഢനിശ്ചയം, വിശാലവീക്ഷണം, സഹോദരഗുണം.
ചോതി: ഇഷ്ട ഭക്ഷണലഭ്യത, അപ്രതീക്ഷിതമായ ധനലാഭം, സിനിമാരംഗത്ത് ഉള്ളവർക്ക് പുതിയ അവസരങ്ങൾക്കായി സഹായം ലഭിക്കും.
വിശാഖം: സഞ്ചാരം മൂലം ഗുണങ്ങൾ ഉണ്ടായിരിക്കും, ഉന്നത പഠനത്തിന് അവസരങ്ങൾ വരും, ഈശ്വരാധീനം ഉണ്ടാകും, തൊഴിൽ പരമായി നേട്ടം.
അനിഴം: കലഹങ്ങൾ ഒഴിവാകും, ജീവിതത്തിൽ പുരോഗതിയും വികാസവും ഉണ്ടാകും, അയൽക്കാരുമായി രമ്യത, വഴി തർക്കം പരിഹരിക്കും.
കേട്ട: സ്ഥലം മാറ്റം അനുകൂലമാകില്ല, സ്ഥാനമാനങ്ങൾക്ക് ഭീഷണി, കെണിയിൽ പെടാൻ സാദ്ധ്യത, കുടുംബ ജീവിതത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും.
മൂലം: ബന്ധുക്കളുമായി അകൽച്ചയും വൈരാഗ്യവും, സന്താനക്ലേശം, അന്യദേശവാസം, ഒറ്റപ്പെടാനുള്ള സാദ്ധ്യത.
പൂരാടം: കര്‍മ്മരംഗത്ത് കരുതല്‍ ആവശ്യം, ഇഷ്ട ജനങ്ങളില്‍ നിന്നും വിപരീത ഫലം, പണം ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും.
ഉത്രാടം: കുടുംബ ബന്ധങ്ങളുടെയും ധനത്തിന്‍റെയും കാര്യങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം, ദേഹദുരിതത്തിനു സാദ്ധ്യത, ജലം, അഗ്‌നി, വൈദ്യുതി എന്നിവ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.
തിരുവോണം: അപ്രതീക്ഷിത ചെലവുകള്‍ നേരിടും, പ്രശ്‌നങ്ങളിലും വാഗ്ദ്വാനങ്ങളിലും വഴിപ്പെടരുത്, ആരോഗ്യപരമായ കാര്യങ്ങളിൽ ശരിക്കും ശ്രദ്ധയുണ്ടാകണം.
അവിട്ടം: സ്ഥാനചലനത്തിനോ സ്ഥലം മാറ്റത്തിനോ സാദ്ധ്യത, അപവാദങ്ങളിൽ നിന്ന് മോചനം. അമിത ചെലവ് നിയന്ത്രിക്കുക, അലസത ഒഴിവാക്കി പരിശ്രമ ശീലം കൂട്ടുക.
ചതയം: കുടുംബ ജീവിതത്തിലുണ്ടായിരുന്ന സ്വരചേര്‍ച്ചയില്ലായ്മ മാറും, രോഗാവസ്ഥയില്‍ നിന്നും മോചനം ലഭിക്കും, ഉദ്ദിഷ്ടകാര്യലാഭം, സാമ്പത്തിക തടസം മാറും.
പൂരുരുട്ടാതി: പ്രണയ കാര്യങ്ങളില്‍ മുന്നേറ്റം, ബന്ധുക്കളില്‍ നിന്നുള്ള സഹായ സഹകരണം വര്‍ദ്ധിക്കും, ഉന്മേഷം വര്‍ദ്ധിക്കും, ബിസിനസ്സില്‍ അഭിവൃദ്ധി.
ഉത്രട്ടാതി: ഉന്നതരുടെ പ്രീതി ലഭിക്കും, ബഹുമതിക്കും ധനലാഭത്തിനും യോഗം, സ്വന്തം സുഖത്തിനായി ധാരാളം പണവും ചെലവഴിക്കും, ഏറ്റെടുത്ത ജോലി ചെയ്തു തീർക്കും.
രേവതി: ശയന സുഖം, കോടതി നടപടികളിൽ വിജയം, വിദേശത്തുള്ളവർക്ക് നേട്ടങ്ങൾ, വിവാഹ യോഗം, പുണ്യ ക്ഷേത്ര ദർശനം നടത്തും, വിദ്യാർത്ഥികൾക്ക് നല്ല സമയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |