
കോഴിക്കോട്: വേദ പണ്ഡിതനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 54ാം ജന്മദിനാഘോഷം 'ആചാര്യസുധ 54' വേദ മഹാമന്ദിരത്തിൽ നടന്നു. മന്ത്രി എ. കെ. ശശീന്ദ്രൻ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സൺ കെ. ബൈജുനാഥ്, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, മാതൃഭൂമി ചെയർമാൻ പി.വി ചന്ദ്രൻ, ജോ. മാനേജിംഗ് എഡിറ്റർ പി.വി നിധീഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. ജയന്ത്, കോഴിക്കോട് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി സി.സുധീഷ്, ഭാരതീയ വിദ്യാനികേതൻ പ്രസിഡന്റ് പി. ഗോപാലൻ കുട്ടി, കേസരി എഡിറ്റർ ഡോ. എൻ.ആർ മധു, കെ.വി.ആർ ചെയർമാൻ കെ.പി. നായർ, കോർപ്പറേഷൻ കൗൺസിലർ അനുരാധ തായാട്ട്, ബി.ജെ.പി നേതാക്കളായ പ്രകാശ് ബാബു, ടി. ദേവദാസ് തുടങ്ങി നിരവധി പേർ ആശംസകളർപ്പിച്ചു.
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, സ്പീക്കർ എ.എൻ ഷംസീർ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ആശംസകൾ അറിയിച്ചു. ആചാര്യശ്രീ രാജേഷിന്റെ ശിഷ്യർ നേതൃത്വം നൽകിയ വിഷ്ണു സഹസ്രനാമ ജപത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഓംകാര ജപവും ജന്മദിന യജ്ഞവും നടന്നു. പ്രവീൺ കുമാർ ശാസ്ത്രി, കൃഷ്ണചന്ദ്ര വേദാലങ്കാർ എന്നിവർ യജ്ഞത്തിന് കാർമികത്വം വഹിച്ചു. തുടർന്ന് ആചാര്യശ്രീ രാജേഷിന്റെ വേദ പ്രവചനം നടന്നു. ജന്മദിനാഘോഷത്തോടനുബന്ധിച്ച് വീൽചെയർ നൽകുന്ന പദ്ധതി മന്ത്രി ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പത്ത് പേർക്ക് വീൽചെയർ നൽകി. ഭക്ഷ്യ കിറ്റ് വിതരണവും നടന്നു. താനൂർ, തിരൂർ, പരപ്പനങ്ങാടി, തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലും 2500ഓളം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |