
മലയാളികൾ പൊതുവെ വീടുകളിൽ ചന്ദനത്തിരിയും മറ്റ് സുഗന്ധദ്രവ്യങ്ങളും പുകയ്‌ക്കുന്ന ശീലമുണ്ട്. മിക്കവരും മത ആചാരമായും ചന്ദനത്തിരി കത്തിക്കുന്നതിനെ കാണുന്നു. ഇത്തരത്തിൽ ചന്ദനത്തിരി കത്തിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നു. ചന്ദനത്തിരി കത്തിക്കുന്നത് ദൗർഭാഗ്യത്തെ അകറ്റുമെന്നാണ് വിശ്വാസം. വീട്ടിൽ നെഗറ്റീവ് എനർജിയെ അകറ്റി പോസിറ്റീവ് എനർജി നൽകാൻ ചന്ദനത്തിരിക്ക് കഴിയും.
ശാന്തമായ ഒരു അന്തരീക്ഷം ഇത് നൽകുകയും ചെയ്യുന്നു. 1,3,5,7 എന്നി സംഖ്യകളിൽ ചന്ദനത്തിരി കത്തിക്കുന്നത് ഐശ്വര്യം നൽകുന്നുവെന്നാണ് വിശ്വാസം. വീട്ടിൽ സന്തോഷവും സമാധാനവും നൽകുന്നതിനും ദാരിദ്രം അകറ്റുന്നതിനും ചന്ദനത്തിരി സഹായിക്കുന്നതായി ജ്യോതിഷികൾ പറയുന്നു. എന്നാൽ എല്ലാ ദിവസവും ചന്ദനത്തിരി കത്തിക്കാൻ പാടില്ലെന്നാണ് വാസ്തുവിൽ പറയുന്നത്. അതിന് പിന്നിൽ ചില കാരണങ്ങൾ ഉണ്ട്. ഞായർ, ചൊവ്വ ദിവസങ്ങളിൽ ചന്ദനത്തിരി കത്തിക്കാൻ പാടില്ല.
ഈ ദിവസങ്ങളിൽ ചന്ദനത്തിരി കത്തിക്കുന്നത് വീടിന്റെ സമാധാനവും സന്തോഷവും തകർക്കുമെന്ന് പറയപ്പെടുന്നു. ചന്ദനത്തിരി ഉണ്ടാക്കാൻ മുളയുടെ നാര് ഉപയോഗിക്കുന്നുണ്ട്. ഹിന്ദു മതഗ്രന്ഥങ്ങളിൽ മുളയെ വളരെ പവിത്രമായി കണക്കാക്കപ്പെടുന്നു. അതിനാൽ ഈ ദിവസങ്ങളിൽ മുള കത്തിക്കുന്നത് അശുഭകരമായി കണക്കാക്കുന്നത്. ഞായർ, ചൊവ്വ ദിവസങ്ങളിൽ ധൂപം കത്തിക്കുന്നതാണ് നല്ലത്. ചാണകവും മറ്റും ഉപയോഗിച്ചാണ് ഇത് നിർമ്മിക്കുന്നത്. ധൂപം കത്തിക്കുന്നതും വീടിന് പോസിറ്റീവ് എനർജി നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |