
മഴക്കാലമായാൽ വീടുകളിലെ പ്രധാന ശല്യക്കാരനാണ് കൊതുക്. ഡെങ്കിപ്പനി, മന്ത്, ചിക്കുൻഗുനിയ തുടങ്ങി നിരവധി രോഗങ്ങൾ കൊതുക് മൂലം ഉണ്ടാകുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ടാണ് കൊതുകുകൾ പെരുകുന്നത്. ചിരട്ടകൾ, പാളകൾ, പാത്രങ്ങൾ, വീടിന്റെ സൺ ഷേഡുകൾ, ഫ്രിഡ്ജിന് പിന്നിലെ ട്രേ, പൂച്ചെട്ടിക്കടിയിലെ ട്രേ, മുട്ടത്തോട് തുടങ്ങിയവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് കൊതുക് കൂടുതലായി മുട്ടയിടുന്നത്.
എല്ലാ ദിവസവും സമയം കിട്ടിയില്ലെങ്കിലും ആഴ്‌ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ വീടിന്റെ പരിസരത്ത് ഏതെങ്കിലും വസ്‌തുക്കളിൽ വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് നോക്കണം. ഉണ്ടെങ്കിൽ അപ്പോൾ തന്നെ ഇവ നശിപ്പിക്കണം. കൊതുകിന്റെ ശല്യം കൂടിയാൽ തുരത്താൻ കൊതുക് തിരിയും ലിക്വിഡുകളും മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ല. കെമിക്കലുകൾ അടങ്ങിയ ഇത്തരം സാധനങ്ങൾക്ക് പകരം വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒരു പൊടിക്കെെ നോക്കിയാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. അതിലേക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടാകുമ്പോൾ പൊടിച്ചെടുത്ത ഗ്രാമ്പൂ കാൽ ടീസ്പൂണും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി ഇളക്കാം. വീണ്ടും എണ്ണ തിളച്ചുവരുമ്പോൾ അടുപ്പണയ്ക്കാം. ശേഷം ഒരു കോട്ടൺ തുണി നീളത്തിൽ ചെറുതായി കീറിയെടുത്ത് തിരി പോലെ ചുരുട്ടുക. ഇത് തയ്യാറാക്കിയ എണ്ണയിൽ മുക്കി വയ്ച്ചശേഷം രാത്രി ഈ തിരി കത്തിച്ച് മുറിയിൽ വയ്ക്കുക. കൊതുകിന് മാത്രമല്ല ഈച്ച ശല്യം കുറയ്ക്കാനും ഇത് നല്ലതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |