
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ഒക്ടോബർ 30 - തുലാം 13 വ്യാഴാഴ്ച (വൈകുന്നേരം 6 മണി 33 മിനിറ്റ് 11 സെക്കന്റ് വരെ തിരുവോണം നക്ഷത്രം ശേഷം അവിട്ടം നക്ഷത്രം)
അശ്വതി: ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. ദാമ്പത്യം നന്നായി മുന്നോട്ട് പോകും. ബിസിനസിൽ പുരോഗതി പ്രകടമാക്കുകയും പല പദ്ധതികളും വിജയം കാണുകയും ചെയ്യും.
ഭരണി: ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കും. തുറന്ന സംഭാഷണം പല പ്രശ്നങ്ങളും പരിഹരിക്കാൻ സഹായിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇത് വളരെയധികം സഹായിക്കും.
കാര്‍ത്തിക: വിദേശ യാത്രയ്ക്കും മറ്റും തീരുമാനമാകും, കര്‍ഷകര്‍ക്ക് ലാഭം. ഏർപ്പെടുന്ന എല്ലാ ജോലികളും മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിക്കും. ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
രോഹിണി: സമാധാനവും സന്തോഷവും, ജീവിതത്തില്‍ പല വിധത്തിലും ഉള്ള പുരോഗതി. പ്രണയം അതിമനോഹരമായി അനുഭവപ്പെടും. കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും. ഇടപാടുകളിൽ ജാഗ്രത പാലിക്കുക.
മകയിരം: ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, അമിതമായ ആത്മവിശ്വാസം ദോഷം ചെയ്യും, ആശങ്ക വർദ്ധിപ്പിക്കുന്ന ചില വാർത്തകൾ കേൾക്കാനിടയുണ്ട്. ഭക്ഷണ ശീലങ്ങളിൽ ശ്രദ്ധിക്കുക.
തിരുവാതിര: തൊഴില്‍ നഷ്ടം സംഭവിക്കും, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക. ദാമ്പത്യ ജീവിതം സമ്മർദ്ദകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകും. ആകസ്മികമായി ചെലവുകൾ വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്.
പുണര്‍തം: സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, തൊഴില്‍പരമായി ഉയര്‍ച്ച. കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. തൊഴിൽ രംഗത്ത് പുരോഗതി ഉണ്ടാകുന്നതായിരിക്കും. നിക്ഷേപങ്ങൾ നടത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്.
പൂയം: അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും. ആഗ്രഹങ്ങൾ യാഥാർഥ്യമാകാൻ സാദ്ധ്യതയുണ്ട്. ബിസിനസ് പദ്ധതികൾ രഹസ്യമായി കൈകാര്യം ചെയ്യുന്നതാണ് നല്ലത്.
ആയില്യം: മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും, ധനാഭിവൃദ്ധി യുടെ സമയം. എല്ലാ പ്രതികൂല സാഹചര്യങ്ങളിലും കുടുംബം നിങ്ങളോടൊപ്പം ഉണ്ടാകും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.
മകം: ഏറ്റെടുത്തു കഴിഞ്ഞ ജോലികള്‍ പൂര്‍ത്തിയാക്കും, പുതിയ ബന്ധങ്ങള്‍ ഉണ്ടാകും. പ്രണയിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. വിദ്യാഭ്യാസ രംഗത്ത് കുട്ടികൾ നല്ല ഫലങ്ങൾ കൈവരിക്കും. വാഹനം ഓടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം.
പൂരം: അത്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും. സഹോദരങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. വിദ്യാർഥികൾ പഠനത്തിൽ അലസത കാണിക്കരുത്.
ഉത്രം: രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത്ത് സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം. പ്രണയ ജീവിതം മനോഹരമായി മുന്നോട്ട് പോകും. ബിസിനസ് രംഗത്ത് എതിരാളികളുടെ നീക്കങ്ങളെ വിജയകരമായി മറികടക്കും.
അത്തം: ശത്രുനാശം, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും. കുടുംബത്തിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. മാതൃഗുണം ഉണ്ടാകും. യാത്ര, ജോലി, നിക്ഷേപങ്ങൾ തുടങ്ങിയവയൊക്കെ ആഗ്രഹിച്ച ഫലം നൽകും.
ചിത്തിര: സര്‍ക്കാര്‍ ആനുകൂല്ല്യം, രാഷ്ട്രീയ വിജയം, ദിവസം മികച്ചതായി ആരംഭിക്കും. ചെലവുകൾ നിയന്ത്രണ വിധേയമാകും. പുതിയ ജോലി കണ്ടെത്താൻ ശ്രമിക്കുന്നവർക്കും മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുന്നവർക്കും പുതിയ അവസരങ്ങൾ ലഭിച്ചേക്കും.
ചോതി: കുടുംബസുഖം, സമാധാനം, ഇഷ്ടഭക്ഷണ ലബ്ധി, ശത്രുക്കളെ പരാജയപ്പെടുത്തും. തൊഴിൽ രംഗത്ത് ആരുമായും തർക്കങ്ങൾക്ക് നിൽക്കാതെയിരിക്കുക. ബിസിനസ് കാര്യങ്ങൾക്കുണ്ടായിരുന്ന നിയമപരമായ തടസങ്ങൾ നീങ്ങും.
വിശാഖം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, പ്രണയ ജീവിതത്തിൽ മൂന്നാമതൊരാൾ ഇടപെടാൻ അനുവദിക്കാതിരിക്കുന്നതാകും ഉചിതം.
അനിഴം: ധനനഷ്ടം, രഹസ്യ ജീവിതം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും. വളരെയധികം ജാഗ്രത പാലിക്കേണ്ട ദിവസമാണ്. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായേക്കും. പ്രണയ ജീവിതത്തിൽ ചില വെല്ലുവിളികളെ നേരിടേണ്ടതായി വരും.
തൃക്കേട്ട: ബന്ധുക്കളുമായി കലഹം, ഏല്ലാരംഗത്തും പരാജയം, അപായഭീതി. മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതാകും നല്ലത്. പ്രിയപ്പെട്ടവരുമായുള്ള ബന്ധം വഷളാകാൻ സാദ്ധ്യതയുണ്ട്.
മൂലം: അപകടത്തില്‍ നിന്നും പാഠം, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചിതത്വം. പങ്കാളിയുടെ ആരോഗ്യം മോശമായിരിക്കും. രഹസ്യ പ്രണയങ്ങൾ പരസ്യമാക്കാൻ സാദ്ധ്യതയുണ്ട്.
പൂരാടം: സ്ത്രീകള്‍ മുഖേനെ കലഹം, ധനനഷ്ടം, രഹസ്യ ജീവിതം. രോഗങ്ങൾ പിടിപെടാൻ സാദ്ധ്യതയുണ്ട്. മുറിവ്, ശാരീരിക വേദനകൾ തുടങ്ങിയവ അലട്ടാൻ സാദ്ധ്യതയുണ്ട്. പണമിടപാടുകളിൽ ജാഗ്രത കൈവിടരുത്.
ഉത്രാടം: യാത്രാക്ലേശം, രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക. പ്രണയ ജീവിതം പ്രക്ഷുബ്ധമാകാൻ സാദ്ധ്യത ഉള്ളതിനാൽ സൂക്ഷിക്കുക. അപകടകരമായ ജോലികളിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് നല്ലത്.
തിരുവോണം: ധന ലാഭം, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം. ജോലികൾ ചെയ്യാൻ കൂടുതൽ ഉന്മേഷം തോന്നും. ആഡംബര കാര്യങ്ങൾക്കായി അമിതമായി പണം ചെലവാക്കാൻ സാദ്ധ്യതയുണ്ട്.
അവിട്ടം: അധികാരികളുടെ പ്രീതി, സ്വര്‍ണ ലാഭം, യാത്രയില്‍ നേട്ടം. ജോലി സ്ഥലത്ത് കഠിനാധ്വാനത്തിന്റെ പൂർണ ഫലം ലഭിക്കുന്നതായിരിക്കും. സാമ്പത്തിക സ്ഥിതി തൃപ്തികരം ആയിരിക്കും. പ്രശസ്തി വർദ്ധിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകും.
ചതയം: ഭാര്യാഗുണം, സ്വാധീനശക്തി, അന്യ ദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും. വരുമാനത്തിൽ ഉയർച്ച ഉണ്ടാകുന്നതായിരിക്കും. കുടുംബത്തിൽ അംഗങ്ങൾ തമ്മിലുള്ള സ്നേഹം വർദ്ധിക്കും.
പൂരുരുട്ടാതി: ഈശ്വരാധീനം, ആത്മ നിയന്ത്രണശേഷി, ധനപ്രാപ്തി, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഇല്ലാതാകും. ലഭിക്കാൻ കാലതാമസം നേരിട്ടിരുന്ന പണം കൈവശം വന്നുചേരാൻ സാദ്ധ്യതയുണ്ട്.
ഉത്തൃട്ടാതി: സ്വന്തം കുടുംബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പര്യം. ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ചെലവുകൾ വർദ്ധിക്കാനിടയുണ്ട്.
രേവതി: ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി. ചെലവുകൾ മുൻകൂട്ടി മനസിലാക്കാനും അതിനനുസരിച്ച് സാമ്പത്തികം കൈകാര്യം ചെയ്യാനും സാധിക്കുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |