
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജന പദ്ധതിയിൽ ഉൾപ്പെട്ട ഭൂരഹിത, ഭവനരഹിത ഗുണഭോക്താക്കൾക്ക് വീടോടു കൂടി വസ്തു വാങ്ങി രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ഫണ്ട് ഉപയോഗിച്ചോ സർക്കാരിന്റെ ഏതെങ്കിലും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന ധനസഹായം ഉപയോഗിച്ചോ വീടോടു കൂടി വസ്തു വാങ്ങുന്നവർക്കാണ് ഇളവ്.
മുദ്രവിലയിൽ പരമാവധി 1,20,000 രൂപവരെയും രജിസ്ട്രേഷൻ ഫീസിൽ പരമാവധി 30,000 രൂപവരെയും പരമാവധി മൂന്നു വർഷ കാലയളവിലേക്കാണ് ഇളവ് അനുവദിക്കുക. അങ്കമാലി നഗരസഭാ പരിധിയിലെ ഗുണഭോക്താക്കൾക്ക് പൂർണ ഇളവ് അനുവദിക്കും.
ആലപ്പുഴ ജില്ലയിലെ മാമ്പ്രകുന്നേൽ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് 24,27,41,872 രൂപയുടെ ടെൻഡർ അംഗീകരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ വകുപ്പിന് 75 ലക്ഷം രൂപ വീതം വിലവരുന്ന 8 വാട്ടർ ടെണ്ടർ വാഹനങ്ങൾ വാങ്ങുന്നതിന് ഭരണാനുമതി നൽകി. മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ.പി. സഹദേവന്റെ പുനർനിയമന കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |