
കിടപ്പുമുറിയിൽവരെ ഉഗ്രവിഷമുള്ള പാമ്പുകളെത്താറുണ്ട്. പാമ്പ് കടിയേറ്റ് നിരവധി പേർ മരിക്കുന്നു. ഇതിനെ തുരത്താനായി പല മാർഗങ്ങളും പയറ്റുന്നവരുമേറെയാണ്. ഇപ്പോഴിതാ ആപ്പിളിന്റെ സിരി ഉപയോഗിച്ച് റോഡിന് നടുവിലുള്ള പാമ്പിനെ തുരത്തുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
റോഡിന് നടുവിൽ ഒരു കൂറ്റൻ പാമ്പ് കിടക്കുന്നതാണ് വീഡിയോയിലുള്ളത്. പെട്ടെന്ന് വണ്ടി നിർത്തി, ആ രംഗം യാത്രക്കാർ റെക്കാർഡ് ചെയ്തു. തികച്ചും യാദൃശ്ചികമായ കാര്യങ്ങളായിരുന്നു അടുത്തതായി സംഭവിച്ചത്. അത് പലരെയും ചിരിപ്പിച്ചു. പെട്ടെന്ന് ആപ്പിളിന്റെ സിരി 'ആ വഴിയിലേക്ക് പോകൂ' എന്ന് പറയാൻ തുടങ്ങി, ഉടൻ തന്നെ പാമ്പ് തിരിച്ച് റോഡരികിലേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോ നിമിഷ നേരം കൊണ്ട് വൈറലായി. മിക്കവരും സിരിയ്ക്ക് പാമ്പിനോട് സംസാരിക്കാൻ കഴിവുണ്ടെന്ന് തമാശരൂപേണെ പറഞ്ഞു. എന്നാൽ ചിലരാകട്ടെ പാമ്പിന് സ്വയം തോന്നിയിട്ടാണ് അത് തിരിച്ചുപോയതെന്നും സിരി കാരണമല്ലെന്നും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.
ഈ പോസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതിനാൽത്തന്നെ ഇത് യഥാർത്ഥ വീഡിയോയാണോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. 'ജാഗൃതിചന്ദ്ര' എന്നയാളാണ് വീഡിയോ ആദ്യം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പിന്നീട് നിരവധി പേർ ദൃശ്യങ്ങൾ ഷെയർ ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |