
വീടുപണിയുമ്പോൾ സ്ഥാനംനോക്കുന്ന അവസരത്തിൽ മാത്രമല്ല വാസ്തുവിന് പ്രാധാന്യമുള്ളത്. ജീവിതത്തിന്റെ ഓരോ നിമിഷവും വാസ്തുവുമായി ബന്ധപ്പെടുന്നുണ്ട്. ദമ്പതികൾ തമ്മിൽ നല്ലൊരു ലൈംഗിക ജീവിതം ഉണ്ടാവണമെങ്കിലും വാസ്തുനന്നാവണം. ചൈനീസ് വാസ്തുശാസ്ത്രമായ ഫെങ്ഷൂയിയാണ് ദമ്പതികളുടെ സഹായത്തിനെത്തുന്നത്. അക്കാര്യങ്ങളെക്കുറിച്ച് പരിശോധിക്കാം.
മുറിയിലെ ഫ്രഷ് എനർജിയാണ് ഫെങ്ഷൂയി ആദ്യം മുന്നോട്ടുവയ്ക്കുന്നത്. വായുസഞ്ചാരത്തിനൊപ്പം കിടപ്പുമുറിയിൽ ആവശ്യത്തിന് വെളിച്ചവും ഉറപ്പാക്കണം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കുംകിടപ്പുമുറിയിൽ സ്ഥാനമുണ്ടാകരുത് എന്നും ഫെങ്ഷൂയി പറയുന്നു. ഇത്തരം ഉപകരങ്ങളിൽ നിന്നുണ്ടാവുന്ന നെഗറ്റീവ് ഊർജമാണ് പ്രധാനകാരണം. കിടപ്പുമുറി അടുക്കും ചിട്ടയും ഉള്ളതായിരിക്കണം. ഒരിക്കലും മുഷിഞ്ഞവസ്ത്രങ്ങൾ അവിടെ ഉണ്ടാകരുത്. അതുപോലെ മറ്റുസാധങ്ങളും വേണ്ട. കിടക്കാനുള്ള മുറിയിൽ അതിനുള്ള സാധനങ്ങൾ മാത്രം മതി. വസ്ത്രങ്ങളും മറ്റും കബോഡിലോ, അലമാരയിലോ സൂക്ഷിക്കാം. മുഷിഞ്ഞ തുണികൾ മറ്റൊരു മുറിയിലേക്ക് മാറ്റാം.
മൂഡ് ക്രിയേറ്റ്‌ചെയ്യാൻ പൂക്കൾക്ക് വലിയ സ്ഥാനമുണ്ടെന്ന് പറയേണ്ടല്ലോ? നല്ലൊരു ദാമ്പത്യജീവിതത്തിന് ചുവന്ന റോസാപ്പൂവും ഓർക്കിഡുമൊക്കെ നല്ലതാണെന്നാണ് ഫെങ്ഷൂയി പറയുന്നത്. ചുവപ്പ് സ്നേഹത്തിന്റെ നിറമാണല്ലോ. ഈ നിറത്തിലെ പൂക്കൾ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നത് പോസിറ്റീവ് എനർജി ഉണ്ടാക്കും. കിടപ്പുമുറിയിൽ നൽകുന്ന നിറങ്ങൾക്കും ഫെങ്ഷൂയി ചെറുതല്ലാത്ത സ്ഥാനം നൽകുന്നുണ്ട്. ചുവപ്പ്, പിങ്ക്, ഓറഞ്ച് തുടങ്ങിയ നിറങ്ങൾ ചുവരുകൾക്ക് നൽകുന്നത് നല്ലൊരു സെക്സ് ലൈഫ് നൽകുമെന്നാണ് ഫെങ്ഷൂയി വിദഗ്ദ്ധർ പറയുന്നത്. മേൽപ്പറഞ്ഞതിനൊപ്പം പ്രണയത്തെയും സ്നേഹത്തെയും സൂചിപ്പിക്കുന്ന ചിത്രങ്ങൾ വയ്ക്കുന്നതും പ്രയോജനം ചെയ്യും.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |