
തൃശൂർ: വടക്കാഞ്ചേരിയിൽ മുളകുപൊടി കണ്ണിലെറിഞ്ഞ് കാർ തട്ടിയെടുത്തു. മുണ്ടത്തികോട് സ്വദേശിയായ വിനോദിന്റെ കാറാണ് തട്ടിയെടുത്തത്. ഓട്ടം വിളിച്ചതിന് പിന്നാലെ വടക്കാഞ്ചേരി കല്ലംപാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മർദ്ദിച്ചാണ് മൂന്നംഗസംഘം കാർ തട്ടിയെടുത്തത്. ഇന്നലെയായിരുന്നു സംഭവം.
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ് പ്രതികൾ ഓട്ടം വിളിച്ചത്. കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് ഇവർ വിനോദിനോട് പറഞ്ഞത്. ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷൻ മനസിലാക്കിയാണ് പൊലീസ് മണിക്കൂറുകൾക്കകം വാഹനം കുന്നംകുളം യൂണിറ്റി ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ നിന്നും കണ്ടെത്തിയത്. എന്നാൽ പ്രതികൾ രക്ഷപ്പെട്ടിരുന്നു. ഇവർക്കായുളള അന്വേഷണം നടക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |