
അശ്വതി: നല്ല അവസരങ്ങൾ പൂർണ്ണമായും വിനിയോഗിക്കും. വ്യവഹാരങ്ങളിൽ തീരുമാനമുണ്ടാകും. വക്കീലന്മാർക്കും ഗുമസ്തർക്കും വരുമാനം വർദ്ധിക്കും. കൃഷികാര്യങ്ങളിൽ ശ്രദ്ധ കൂടും. സുഹൃത്തുക്കളിൽ നിന്ന് അനുകൂല നിലപാടുകളുണ്ടാകും. ഭാഗ്യദിനം തിങ്കൾ.
ഭരണി: പ്രവർത്തനങ്ങളിൽ തടസങ്ങളും കാലതാമസവും നേരിടേണ്ടിവരും. ആരോഗ്യനില തൃപ്തികരമായിരിക്കും. ഔദ്യോഗികമായി സ്ഥലമാറ്റങ്ങൾ ലഭിച്ചേയ്ക്കും. സഹോദരങ്ങളിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിച്ചേക്കാം. പുതിയ പദവികൾ ഏറ്റെടുക്കും. ഭാഗ്യദിനം ബുധൻ
കാർത്തിക: ബന്ധുജനങ്ങളുമായി നല്ല സമ്പർക്കം പുലർത്തും. ഭൂമി, വാടക ഇനത്തിൽ വരുമാനം വർദ്ധിക്കും. എഴുത്തുകൾ മൂലം ഉദ്ദേശിച്ച ഫലം സാധിക്കും. ശത്രുക്കളുടെ മേൽ വിജയം കൈവരിക്കും. ഭാഗ്യദിനം വെള്ളി
രോഹിണി: ബാങ്കുകളിലോ മറ്റു സർവ്വീസ് സ്ഥാപനങ്ങളിലോ ജോലിയിൽ പ്രവേശിക്കാൻ അവസരം. എല്ലാ കാര്യങ്ങളിലും വളരെ ശ്രദ്ധ ചെലുത്തേണ്ട സമയമാണ്. വളരെ കാലമായിട്ടുള്ള കടങ്ങൾ വീട്ടും. സംഘടന പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങും. ഭാഗ്യദിനം ചൊവ്വ
മകയിരം: ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. സർക്കാർ ജോലിക്കാർക്ക് ഉയർച്ച അനുഭവപ്പെടും. മത്സരപരീക്ഷകളിൽ വിജയം കൈവരിക്കും. സ്വത്തുതർക്കവുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ തീർക്കും. ഭാഗ്യദിനം വ്യാഴം
തിരുവാതിര: ബഹുജനരംഗത്ത് പുതിയ പദവിയും ഉദ്യോഗത്തിൽ പ്രമോഷനുമുണ്ടാകും. യന്ത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഏർപ്പാടുകളിലും വിജയിക്കും. ടെസ്റ്റുകളിലും ഇൻർവ്യൂകളിലും വിജയിക്കും. മനസിന് ആനന്ദം നൽകുന്ന അനുഭവങ്ങളുണ്ടാകും. ഭാഗ്യദിനം ശനി
പുണർതം: വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും. മേലുദ്യോഗസ്ഥൻമാരിൽ നിന്ന് അനുകൂലമായ നിലപാടുണ്ടാകും. ഇലക്‌ട്രോണിക് വ്യാപാരവുമായി ബന്ധപ്പെട്ടവർക്ക് സന്ദർഭം അനുകൂലമാണ്. ഭാഗ്യദിനം ചൊവ്വ
പൂയം: കുടുംബത്തിൽ സുഖവും സമാധാനവും നിലനിൽക്കും. തുടങ്ങിവച്ച പ്രവൃത്തികൾ വിജയകരമാക്കും. പാർട്ടണർഷിപ്പ് കച്ചവടത്തിൽ നിന്ന് ധാരാളം ആദായം ലഭിക്കും. മെഡിക്കൽ സംബന്ധമായി പ്രവർത്തിക്കുന്നവർക്ക് പണവും ശ്രേയസും വർദ്ധിക്കും. ഭാഗ്യദിനം വെള്ളി
ആയില്യം: കഴിവുകൾക്ക് അംഗീകാരം ലഭിക്കും. കലാസാഹിത്യാദി കാര്യങ്ങളിൽ പേരും പണവും സമ്പാദിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിക്കും. ഗൃഹം മോടി പിടിപ്പിക്കാൻ ശ്രമിക്കും. ഭാഗ്യദിനം ഞായർ
മകം: ഭൂമിയോ വീടോ വാങ്ങാൻ അവസരമുണ്ടാകും. വരുമാനത്തിൽ ഉയർച്ചയും നിക്ഷേപങ്ങളിൽ വർദ്ധനവുമുണ്ടാകും. മനസ് ശരിയായ രീതിയിൽ ചിന്തിക്കുവാനും ശത്രുക്കളെ പരാജയപ്പെടുത്താനും സാധിക്കും. ഭാഗ്യദിനം ബുധൻ
പൂരം: ഗൃഹനിർമാണ പ്രവർത്തനങ്ങൾ പുനാരാരംഭിക്കും. ഉന്നതരായ വ്യക്തികളിൽ നിന്നും സഹായങ്ങളുണ്ടാകും. വിദേശത്തുള്ളവർ നാട്ടിലെത്തും. കോളേജ് അദ്ധ്യാപകർക്ക് പ്രമോഷൻ ലഭിക്കും. ഗൃഹത്തിൽ സത്ക്കർമ്മങ്ങൾ ചെയ്യാനിടവരും. ഭാഗ്യദിനം വെള്ളി
ഉത്രം: അവിവാഹിതരുടെ വിവാഹം നടക്കും. പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങും. സിനിമയുമായി ബന്ധപ്പെട്ടവർക്ക് സന്ദർഭം അനുകൂലമാണ്. വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സുകളിൽ ചേരാൻ അവസരമുണ്ടാകും. ഭാഗ്യദിനം ചൊവ്വ
അത്തം: വൈവാഹിക ജീവിതം സുഖകരമായിരിക്കും. ഉന്നതവിദ്യാഭ്യാസത്തിൽ പുരോഗതി. ദൂരയാത്രകൾ പ്രയോജനകരമാവും. തർക്കങ്ങൾ മദ്ധ്യസ്ഥൻ മുഖേന പരിഹരിക്കും. ഏജൻസി ഏർപ്പാടുകളിൽ ലാഭം പ്രതീക്ഷിക്കാം. സന്താനങ്ങൾക്ക് ശ്രേയസുണ്ടാകും. ഭാഗ്യദിനം വ്യാഴം
ചിത്തിര: പരസ്യങ്ങൾ, കരാറുകൾ തുടങ്ങിയവയിൽ ആദായം പ്രതീക്ഷിക്കാം. വ്യവഹാരങ്ങളിൽ വിജയിക്കും. വാഹനങ്ങൾക്ക് റിപ്പയറുകൾ ആവശ്യമായി വരും. പുതിയ ചില എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. വിദേശയാത്രയെന്ന ആഗ്രഹം സാദ്ധ്യമാകും. ഭാഗ്യദിനം ബുധൻ
ചോതി: സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് മദ്ധ്യസ്ഥം വഹിക്കും. സാമൂഹ്യപ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങും. ഗൃഹത്തിൽ ബന്ധുസമാഗമവും കുടുംബസൗഖ്യമുണ്ടാകും. വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ഭാഗ്യദിനം തിങ്കൾ
വിശാഖം: ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ നിർവ്വഹിക്കും. പൂർവ്വികസ്വത്ത് അധീനതയിൽ വന്നുചേരും. സന്താനങ്ങളുടെ വിവാഹകാര്യം തീരുമാനിക്കും. നിശ്ചയിച്ച പദ്ധതികൾ തടസങ്ങളില്ലാതെ നിറവേറ്റും. കൂട്ടുകാരുമൊത്ത് ഉല്ലാസയാത്രകൾ നടത്തും. ഭാഗ്യദിനം ബുധൻ
അനിഴം: പുതിയ കച്ചവടം തുടങ്ങുകയോ ഉള്ളവ അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്യും. മറ്റുള്ളവരുടെ ആദരവിന് പാത്രമാകും. ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത പാലിക്കണം. മകന്റെ വിവാഹകാര്യം തീരുമാനിക്കും. ഭാഗ്യദിനം ബുധൻ
തൃക്കേട്ട: വരുമാനം വർദ്ധിക്കുമെങ്കിലും ഭാരിച്ച ചെലവുകൾ വന്നുചേരും. ആരോഗ്യവും ധനസ്ഥിതിയും അഭിവൃദ്ധിപ്പെടും. പൂർവികസ്വത്ത് അധീനതയിൽ വന്നുചേരും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. ഭാഗ്യദിനം ശനി
മൂലം: എല്ലാ പ്രവർത്തനങ്ങളിലും ആത്മവിശ്വാസം വർദ്ധിക്കും. ശാസ്ത്രീയ കാര്യങ്ങളിലും സാഹിത്യകാര്യങ്ങളിലും കൂടുതൽ താല്പര്യം പ്രകടിപ്പിക്കും. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കാനവസരം. ഓഹരിയിൽ നിന്ന് ആദായം വർദ്ധിക്കും. ഭാഗ്യദിനം ബുധൻ
പൂരാടം: ചില നല്ല വ്യക്തികളുമായി സൗഹൃദം പുലർത്താനവസരമുണ്ടാകും. വീട്ടിൽ ചില ദൈവിക കർമ്മങ്ങൾ നടക്കും. ഭൂമിയിൽ നിന്നും വാഹനത്തിൽ നിന്നും വരുമാനം വർദ്ധിക്കും. ഉദ്യോഗത്തിൽ സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റമുണ്ടാകും. ഭാഗ്യദിനം ശനി
ഉത്രാടം: വിദേശയാത്രയ്ക്കുള്ള ശ്രമങ്ങൾ വിജയിക്കും. പുതിയ തൊഴിലുകളിൽ ഗുണമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ അഭിവൃദ്ധിപ്പെടും. മക്കളുടെ വിവാഹകാര്യത്തിൽ പുരോഗമിക്കും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾ നടക്കും. ഭാഗ്യദിനം ചൊവ്വ
തിരുവോണം: പിതാവിന്റെ സമ്പാദ്യമെടുത്ത് കൈകാര്യം ചെയ്യും. സർവ്വീസിൽ പ്രമോഷൻ ലഭിക്കും. ഭൂമി സംബന്ധമായ ആദായം വർദ്ധിക്കും. ശരിയായ വഴിക്ക് ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയും. കലാരംഗത്ത് പുരോഗതിയുണ്ടാകും. ഭാഗ്യദിനം തിങ്കൾ
അവിട്ടം: ഉദ്യോഗക്കയറ്റത്തിനും ശമ്പളവർദ്ധനവിനും സാദ്ധ്യത. തൊഴിൽ സംബന്ധമായി വിദേശയാത്ര വേണ്ടി വരും. കടബാദ്ധ്യതകൾ പരിഹരിക്കും. സമൂഹത്തിൽപേരും പെരുമയും വർദ്ധിക്കും. വിചാരിച്ച കാര്യങ്ങൾ വിഘ്നങ്ങളില്ലാതെ നടക്കും. ഭാഗ്യദിനം വ്യാഴം
ചതയം: ആദായകരമല്ലാത്ത സ്ഥാപനങ്ങൾ ഏറ്റെടുത്ത് ലാഭകരമാക്കാനുള്ള ശ്രമം നടത്തും. ഭൂമിയോ മറ്റു വസ്തുക്കളോ പണയപ്പെടുത്തും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി. അനാവശ്യമായ വാദപ്രതിവാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ഭാഗ്യദിനം ശനി
പൂരൂരുട്ടാതി: ഏജൻസി ഏർപ്പാടുകളിൽ നിന്ന് വരുമാനം വർദ്ധിക്കും. പല കാര്യങ്ങളിലും ധീരമായ തീരുമാനമെടുക്കും. സർവിസിൽ സ്ഥിരതയോ പ്രമോഷനോ ലഭിക്കും. വിവാഹാലോചനകൾ തീരുമാനിക്കും. ദൂരയാത്രകൾ സുഖകരമാകും. ഭാഗ്യദിനം ചൊവ്വ
ഉത്രട്ടാതി: പല കേന്ദ്രങ്ങളിൽ നിന്ന് ധനാഗമമുണ്ടാകും. ഉയർന്ന ഉദ്യോഗസ്ഥന്മാർ ഉദാരതയോടെ പെരുമാറും. പ്രശംസാപാത്രങ്ങൾ ലഭിക്കും. ഭാവിയിൽ നേട്ടമുണ്ടാകുന്ന കാര്യങ്ങളിൽ പണം നിക്ഷേപിക്കും. ജനമദ്ധ്യത്തിൽ അംഗീകാരം ലഭിക്കും. ഭാഗ്യദിനം വെള്ളി
രേവതി: പൂർവികസ്വത്ത് അനുഭവയോഗ്യമാകും. വാഹനങ്ങൾക്ക് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നേക്കും. എല്ലാ പ്രവൃത്തികളിലും നിയന്ത്രണവും മിതത്വവും പുലർത്തും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ഉദ്യോഗത്തിലുള്ളവർക്ക് പ്രമോഷൻ ലഭിക്കും. ഭാഗ്യദിനം തിങ്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |