
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 നവംബർ 1 തുലാം 15 ശനിയാഴ്ച.
(വൈകുന്നേരം 6 മണി 20 മിനിറ്റ് 9 സെക്കന്റ് വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം)
അശ്വതി: ദാമ്പത്യ സുഖക്കുറവ്, ആരോഗ്യം മോശമാകും, പുതിയ കൂട്ടുകെട്ട് ഗുണം ചെയ്യും, സമ്പദ്‌സമൃദ്ധി, പരീക്ഷകളിൽ സമുന്നത വിജയം ലഭിക്കും.
ഭരണി : നിർബന്ധ ബുദ്ധി ഒഴിവാക്കുക, ജാമ്യം നിന്നതിൽ പ്രശ്നങ്ങൾ, ശാരീരികമായി ചെറിയ അസ്വസ്ഥത, കലഹങ്ങളും തർക്കങ്ങളും കാരണം മനസ് കലുഷിതമാകും.
കാർത്തിക : അന്യദേശ വാസം, വ്യവഹാര വിഷയങ്ങളിൽ മനോദുഃഖം,ഉദ്യോഗ കയറ്റം, ലോക പ്രശംസ, ബന്ധുജന സമാഗമം, സത്സംഗങ്ങളിൽ പങ്കെടുക്കും.
രോഹിണി : പ്രവർത്തന വിജയം, പ്രശ്നങ്ങൾക്ക് പരിഹാരം, സുഖപ്രദമായ കുടുംബജീവിതം. മേലുദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് അർഹനാകും.
മകയിരം : വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടിയെടുക്കും, ഉയർച്ചയിൽ മറ്റുള്ളവർക്ക് അസൂയ ഉടലെടുക്കും, വശ്യമായി സംസാരിക്കും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, ഭാര്യാ ഗുണം.
തിരുവാതിര : വിദേശ വാസം ഗുണപ്രദമാകും, വ്യാപാര കാര്യങ്ങളിൽ അഭിവൃത്തി, രോഗശാന്തി, പുതിയവസ്ത്രാഭരണാദി നേട്ടം, പുതിയ അവസരങ്ങൾ തേടിയെത്തും.
പുണർതം : ആഗ്രഹിച്ച സംഗതികൾ അപ്രതീക്ഷിതമായി നടക്കും, അംഗീകാരവും ആദരവും ലഭിക്കും, സ്ത്രീകൾ മൂലം സുഖവും സമാധാനവും,മംഗള കർമ്മങ്ങളിൽ പങ്കെടുക്കും.
പൂയം : കലാ മത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം, ധനാഗമത്തിന് അനുകൂലമായ സാഹചര്യങ്ങൾ, ശത്രുജയം, വിമർശിച്ചു കൊണ്ടിരുന്നവർ അനുകൂലമായി സംസാരിക്കും.
ആയില്യം: ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും, സന്താനങ്ങൾ മൂലം കഷ്ടപാടുകൾ, സാമ്പത്തിക കാര്യങ്ങളിൽ സമാധാനം, പ്രയത്നത്തിനു തക്ക പ്രതിഫലം കിട്ടും.
മകം : സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമാകും, വളരെ ആലോചിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക, കളത്രദുഃഖം, പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടില്ല, തന്നിഷ്ടപ്രകാരംപ്രവർത്തിക്കും.
പൂരം: ബാങ്ക് മുഖേനെ പ്രയാസങ്ങൾ, പൊതു പ്രവർത്തകർക്ക് മാനഹാനിയും പണച്ചെലവും, സഹോദരരിൽനിന്നും പ്രയാസങ്ങൾ, സ്ത്രീ സംബന്ധ വിഷയങ്ങളിൽ കരുതൽ വേണം, ആദായത്തിൽ കുറവ് അനുഭവപ്പെടും.
ഉത്രം: ധനചെലവ്, ദൂരയാത്രാക്ലേശം, ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, സ്ഥാനമാറ്റം, താഴ്ത്തപെടൽ എന്നിവ അനുഭവത്തിൽ വരും, അന്യരെ വിശ്വാസപൂർവ്വം ഒന്നും ഏൽപ്പിക്കരുത്.
അത്തം: ആഗ്രഹത്തിന് വിപരീതമായി കുടുംബാംഗങ്ങൾ പെരുമാറും, ദാമ്പത്യ സുഖക്കുറവ്, ചിന്തയിലുണ്ടാകുന്ന സംഗതികൾ പ്രായോഗികമാക്കാൻ നന്നേ ബുദ്ധിമുട്ടും.
ചിത്തിര: ചിലരുടെ കാര്യത്തിൽ രോഗാവസ്ഥ കൂടിയേക്കാം, എല്ലാ കാര്യത്തിലും തടസങ്ങൾ അനുഭവപ്പെടും, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.
ചോതി: ശാരീരികമായി വളരെയധികം സുഖാനുഭവങ്ങൾ, യാത്ര വേണ്ടി വരും, വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കില്ല, ചെലവുകൾ വർദ്ധിക്കും.
വിശാഖം : യാത്രയിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടലുകൾ ഉണ്ടാകും, ഔദ്യോഗികമായി ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിലിൽ അഭിവൃദ്ധി, സ്ത്രീകൾ വഴി അംഗീകാരം.
അനിഴം: മാനസിക അസ്വസ്ഥതകൾ ശമിക്കും, ഉദ്യോഗസ്ഥർക്ക് അനുകൂലമായ സ്ഥലത്തേക്ക് ജോലി മാറ്റം ലഭിക്കും, വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സാധിക്കും.
കേട്ട : സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും. സഹോദരങ്ങളും ബന്ധുക്കളും സഹായിക്കും,
ബിസിനസ്സിൽ നേട്ടം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, നൂതന പദ്ധതികൾ നടപ്പാക്കും, ഭാവി കരുപ്പിടിപ്പിക്കാനാകും.
മൂലം: താൽക്കാലിക ജോലി സ്ഥിരമാകും. അവിചാരിത ധനനേട്ടം, ബിസിനസ്സിൽ ധനവർദ്ധനവ്, ഇഷ്ട മംഗല്യയോഗം, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളിൽ അതിയായ താൽപര്യം കാണിക്കും, ക്ഷമയില്ലായ്മ ഒഴിവാക്കണം.
പൂരാടം : ചിലവിനേക്കാൾ വരവ് വർദ്ധിക്കും, പരീക്ഷാ വിജയം, ദമ്പതികൾ തമ്മിൽ അഭിപ്രായ ഐക്യം, പ്രണയ കാര്യങ്ങളിൽ തീരുമാനം, സാമ്പത്തിക പ്രയാസങ്ങൾക്ക് കുറവ് വരാം.
ഉത്രാടം: യുക്തിപൂർവ്വം ചിന്തിച്ച് പ്രവർത്തിക്കുക. റിയൽ എസ്‌റ്റേറ്റ് മേഖലയിൽ ലാഭം, അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും, കലാരംഗത്ത് പുതിയ കൂടിച്ചേരലുകൾ ഉണ്ടാകും.
തിരുവോണം: പരിശ്രമങ്ങൾക്ക് അനുകുലമായ ഫലം കിട്ടും, ശത്രുക്കളുടെ എതിർപ്പുകളെ അതിജീവിക്കും, മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും, കോടതിവിധി അനുകൂലമാകും.
അവിട്ടം: ആരോഗ്യ വിഷയത്തിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കണം, ലഹരി ഉപയോഗിക്കരുത്, കർമ്മതടസ്സം, ദുരിതങ്ങൾ, നേത്ര രോഗം വരാതെ സൂക്ഷിക്കുക, അഭിമാന ക്ഷതം വരാതെ നോക്കണം.
ചതയം : പങ്ക് കച്ചവടത്തിൽ നഷ്ടം, ബന്ധുജനങ്ങളെ കണ്ടു മുട്ടും, വിദേശത്ത് നിന്നും ശുഭ വാർത്തകൾ ശ്രവിക്കും, ഭൂമിവിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് തടസ്സങ്ങൾ നേരിടും.
പൂരുരുട്ടാതി : സ്ത്രീകൾ മുഖേനെ ചതിയും അപമാനവും, പണം കടം വാങ്ങേണ്ട അവസ്ഥ വരും, സമാധാനവും സന്തോഷവും നഷ്ടപ്പെടും, ആരോഗ്യപരമായി കരുതൽ വേണം, ഉദ്യോഗസ്ഥർക്ക് ജോലിക്കൂടുതൽ ഉണ്ടാകും.
ഉത്തൃട്ടാതി : സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും പ്രതികൂല നിലപാട്, രഹസ്യം സൂക്ഷിക്കാൻ സാധിക്കില്ല, കുടുംബത്തിൽ കലഹങ്ങൾ, സ്ത്രീകൾ മൂലം ദുഃഖം. ചെലവ് ക്രമാതീതമായി വർദ്ധിക്കും.
രേവതി: സായാഹ്നം വരെ കാര്യങ്ങൾ ഏറെക്കുറെ അനുകൂലം പിന്നീട് വിഷമതകൾ, ഉദരരോഗം,
ജാമ്യം നിൽക്കുന്നത് മൂലം വിഷമതകൾ, വ്യവഹാരത്തിൽ പരാജയ ഭീതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |