
അങ്കമാലി: റോജി എം. ജോൺ എം.എൽ.എ നടപ്പിലാക്കുന്ന അതിജീവനം പദ്ധതിയിൽ നിർമ്മിക്കുന്ന 21-ാം വീടിന്റെ ശിലാസ്ഥാപനം അങ്കമാലി നഗരസഭയിലെ 9-ാം വാർഡ് വേങ്ങൂരിൽ നടന്നു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അങ്കമാലി സ്വദേശി പള്ളിപ്പാട്ട് വീട്ടിൽ ഡോണ ഡിക്‌സനാണ് വീട് നിർമ്മിച്ച് നൽകുന്നത്. എം.എൽ.എ തന്റെ വിവാഹാഘോഷങ്ങളുടെ ചെലവ് ചുരുക്കി പ്രസ്തുത തുക വിനിയോഗിച്ചാണ് ഈ സ്‌നേഹഭവനം നിർമ്മിച്ച് നൽകുന്നത്. എം.എൽ.എയും ഭാര്യ ലിപ്‌സി പൗലോസും ചേർന്ന് ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ. ഷിയോ പോൾ, മുൻ ചെയർമാൻ മാത്യു തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഫാ. വർഗീസ് ചെരപ്പറമ്പിൽ, ആന്റു മാവേലി, പി.വി. സജീവൻ, ഷൈജോ പറമ്പി, സാജു നെടുങ്ങാടൻ, ജോണി കുര്യാക്കോസ്, പി.പി. ജോസ് പാരമൺ, ജോർജ്ജ് ഒ. തെറ്റയിൽ, റീനാ ജോണി, ബിജു മേനാച്ചേരി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |