
ഹോബാർട്ട്: ഇന്ത്യ -ഓസ്ട്രേലിയ മൂന്നാം ട്വന്റി-20യിൽ തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഓസ്ട്രേലിയ കരകയറുന്നു. പ്ലേയിംഗ് ഇലവനിൽ തിരിച്ചെത്തിയ അർഷ്ദീപ് ആദ്യ രണ്ട് ഓവറുകളിലും രണ്ട് വിക്കറ്റുകളാണ് ഇന്ത്യയ്ക്കായി വീഴ്ത്തിയത്. ഓസീസ് ഓപ്പണർമാരായ ട്രാവിസ് ഹെഡിനെയും 6(4) ജോസ് ഇംഗ്ലിസിനെയുമാണ് 1(7) താരം എറിഞ്ഞിട്ടത്. അതിനു പിന്നാലെ ക്യാപ്ടൻ മിച്ചൽ മാർഷിനെയും 11 (14) മിച്ചൽ ജെ ഓവനെയും 0(1) വരുൺ ചക്രവർത്തിയും എറിഞ്ഞ് വീഴ്ത്തി. അർദ്ധ സെഞ്ച്വറിയുമായി ടിം ഡേവിഡാണ് 74 (37) ഓസീസിന് വേണ്ടി തകർത്തടിച്ചത്. എന്നാൽ ശിവം ദുബെയുടെ പന്തിൽ ടിം പുറത്തായതോടെ വീണ്ടും ഇന്ത്യയ്ക്ക് കളിയിൽ ആധിപത്യം പുലർത്താൻ അവസരമുണ്ട്. നിലവിൽ മാർക്കസ് സ്റ്റോയിനിസും 37 (25) മാത്യൂ ഷോർട്ടുമാണ് 13(7) ക്രീസിലുള്ളത്. നിലവിൽ ഓവറിൽ 148-5 എന്ന നിലയിലാണ് ഓസീസിന്റെ സ്കോർ.
പരമ്പരയിൽ 1 -0ന് പിന്നിൽ നിൽക്കുന്ന ഇന്ത്യ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര നേടാനാകൂ. അതേസമയം ഇന്ത്യൻ ടീമിൽ മൂന്ന് മാറ്റങ്ങളാണ് ക്യാപ്ടൻ സൂര്യകുമാാർ യാദവ് വരുത്തിയിരിക്കുന്നത്. കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ എന്നിവരെ ഒഴിവാക്കി. പകരം വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്. ജിതേഷ് ശര്‍മ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന് പകരമാണ് ജിതേഷ് ശർമയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദറും ടീമിൽ തിരിച്ചെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |