
കൊല്ലം: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലയിലെ സ്കൂളുകൾക്ക് നാളെ (തിങ്കൾ) ഉച്ചയ്‌ക്ക് ശേഷം പ്രാദേശിക അവധി. നഗരപരിധിയിലെ 26 സ്‌കൂളുകൾക്കാണ് ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചത്. ഉപരാഷ്ട്ര പതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുണ്ട്. നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതോടെ വിദ്യാർത്ഥികൾക്ക് തിരികെ വീട്ടിൽ പോകാൻ ബുദ്ധിമുട്ടുണ്ടാകാം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷയും യാത്രാസൗകര്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഉച്ചയ്‌ക്ക് ശേഷമുള്ള ക്ലാസുകൾ ഒഴിവാക്കി അവധി പ്രഖ്യാപിച്ചത്.
അതേസമയം, പരുമല പള്ളി തിരുനാളിനോടനുബന്ധിച്ച് നാളെ മൂന്ന് താലൂക്കുകൾക്കും പ്രാദേശിക അവധിയായിരിക്കും. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ഈ താലൂക്കുകളിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ പ്രാദേശിക അവധി അനുവദിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാർ അറിയിച്ചിട്ടുണ്ട് .
ക്രൈസ്തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയൻ പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിിഗോറിയസ് തിരുമേനി, എന്ന പരിശുദ്ധ പരുമല തിരുമേനിയുടെ 123ാം ഓർമ്മപ്പെരുന്നാളാണ് ഇക്കുറി നടക്കുന്നത്. ഒക്ടോബർ 26നാണ് പരുമല പെരുന്നാളിന് കൊടിയേറിയത്. സമാപനദിവസമായ നാളെ വലിയ ആഘോഷമാണ് നടക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് നാളെ മൂന്നു താലൂക്കുകളിൽ അവധി പ്രഖ്യാപിച്ചത്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |