
തിരുവനന്തപുരം: വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിൽ നിന്നാണ് യുവതി താഴെ വീണത്. ഈ കമ്പാർട്ട്മെന്റിൽ കയറിയ ആൾ വർക്കല അയന്തി ഭാഗത്ത് വച്ച് യുവതിയെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാൾ മദ്യപിച്ചിരുന്നതായും വിവരമുണ്ട്. വെള്ളറട പനച്ചമൂട്സ്വദേശി സുരേഷ് കുമാറാണ് ഇയാളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ ആർ.പി.എഫ് കസ്റ്റിഡിയിൽ എടുത്തു. ട്രെയിനിൽ നിന്ന് ട്രാക്കിലേക്ക് വീണ യുവതിയുടെ ബോധം നഷ്ടപ്പെട്ടു.
പുറത്തേക്കു വീണ് സാരമായി പരിക്കേറ്റു ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്
വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ നില ഗുരുതരമായതിനാൽ അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ആലുവയിൽ നിന്നാണ് യുവതി ടിക്കറ്റ് എടുത്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |