
കൊച്ചി: കേരളത്തിന്റെ വ്യവസായ വികസന സാദ്ധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യുന്ന 'കേരളകൗമുദി ഇൻഡസ്ട്രിയൽ കോൺക്ളേവ്" പാലാരിവട്ടം ഹോട്ടൽ റിനൈയിൽ ഇന്ന് രാവിലെ 10ന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും കൊച്ചി-തൃശൂർ യൂണിറ്റ് ചീഫുമായ പ്രഭു വാര്യർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ജി. ജയപാൽ,കേരള മർച്ചന്റ്സ് ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി.ഇ. അൻവർ,എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ തുടങ്ങിയവർ ആശംസ നേരും.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരന്റെ പേരിൽ മികച്ച പ്രാദേശിക പത്രപ്രവർത്തകർക്ക് നൽകുന്ന പത്രാധിപർ പുരസ്കാരം കേരളകൗമുദി പള്ളുരുത്തി ലേഖകൻ സി.എസ്. ഷിജുവിന് ചടങ്ങിൽ മന്ത്രി രാജീവ് സമ്മാനിക്കും. കേരളകൗമുദി ബിസിനസ് എഡിറ്റർ സുനേഷ് ഭാസി സ്വാഗതവും ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) വി.കെ. സുഭാഷ് നന്ദിയും പറയും.
മുത്തൂറ്റ് ഫിനാൻസ് സി.ഇ.ഒ കെ.ആർ. ബിജുമോൻ,ശ്രീ ട്രാൻസ്‌വെയ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശശിധരൻ എസ്. മേനോൻ,ബയോറൂട്ട് എക്സ്‌പ്ളൊറേഷൻ ഇന്ത്യ ലിമിറ്റഡ് എം.ഡി ഡോ. പാർവതി കോലടി,മെറ്റൽ റൂഫ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷൈൻ പോൾ,പ്രൈം ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയർമാൻ ജോസഫ് മാത്യു എന്നിവർ കോൺക്ളേവിൽ പങ്കെടുക്കും. പ്രമുഖ ഫിനാൻഷ്യൽ ജേർണലിസ്റ്റ് സനൽ എബ്രഹാം മോഡറേറ്ററാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |